ബോളിവുഡ് സംവിധായകന്‍ നിഷികാന്ത് കാമത്ത് വെന്റിലേറ്ററില്‍! മരണവാര്‍ത്ത തെറ്റെന്ന് റിതേഷ് ദേശ്മുഖ്

By Prashant V R

ബോളിവുഡ് സംവിധായകനും നടനുമായ നിഷികാന്ത് കാമത്ത് അന്തരിച്ചെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് നടന്‍ റിതേഷ് ദേശ്മുഖ്. അദ്ദേഹം ഇപ്പോള്‍ വെന്റിലേറ്ററില്‍ തുടരുകയാണെന്നും ദയവായി തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും റിതേഷ് ടിറ്ററിലൂടെ പറഞ്ഞു. നേരത്തെ റിഷികാന്തിന്റെ അടുത്ത സുഹൃത്തും നടനുമായ ജയ്വാന്ത് വ്ട്കര്‍ ആണ് നിഷികാന്ത് അന്തരിച്ചെന്ന വാര്‍ത്ത ട്വീറ്റ് ചെയ്യുന്നത്. ഏറെ നാളായി കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു സംവിധായകന്‍. തുടര്‍ന്ന് മാധ്യമങ്ങളില്‍ നിഷികാന്ത് മരിച്ചെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വരികയായിരുന്നു.

nishikant-kamat

എന്നാല്‍ പ്രചരിച്ച വാര്‍ത്തകള്‍ തെറ്റാണെന്ന് പറഞ്ഞുകൊണ്ടാണ് ബോളിവുഡ് താരം റിതേഷ് ദേശ്മുഖ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. നിലവില്‍ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലാണ് സംവിധായകനെ പ്രവേശിപ്പിച്ചിരിക്കുന്നത്. മോഹന്‍ലാലിന്റെ ബ്ലോക്ബസ്റ്റര്‍ ചിത്രമായ ദൃശ്യം ഹിന്ദിയില്‍ ഒരുക്കിയത് നിഷികാന്ത് ആയിരുന്നു. അജയ് ദേവ്ഗണാണ് ഹിന്ദി ദൃശ്യത്തില്‍ മോഹന്‍ലാലിന്‌റെ റോളില്‍ എത്തിയത്.

Recommended Video

Mammootty mobile phone viral pics

ദൃശ്യം റീമേക്കിന് പുറമെ ഇര്‍ഫാന്‍ ഖാന്റെ മദാരി, ജോണ്‍ എബ്രഹാമിന്റെ ഫോഴ്‌സ്, റോക്കി ഹാന്‍ഡ്‌സം തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളും നിഷികാന്ത് കാമത്ത് സംവിധാനം ചെയ്തിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഇദ്ദേഹം ലിവര്‍ സീറോസിസ് അഭിമുഖീകരിച്ചിരുന്നു. തുടര്‍ന്ന് വീണ്ടും അസുഖം കൂടിവരികയായിരുന്നു. ബോളിവുഡ് ചിത്രങ്ങള്‍ക്ക് പുറമെ മറാത്തിയിലും അദ്ദേഹത്തിന്റെ സിനിമകള്‍ പുറത്തിറങ്ങിയിരുന്നു.

ഡോംബിവാലി ഫാസ്റ്റ്, ലൈ ബാരി തുടങ്ങിയ ചിത്രങ്ങള്‍ സംവിധായകന്റെതായി വന്ന മറാത്തി ചിത്രങ്ങളാണ്. ഡോംബിവാല മികച്ച ചിത്രത്തിനുളള ദേശീയ പുരസ്‌കാരം നേടിയിരുന്നു. സംവിധാനത്തിന് പുറമെ അഭിനയത്തിലും നിഷികാന്ത് കാമത്ത് തിളങ്ങിയിരുന്നു. രണ്ട് സിനിമകളില്‍ സംവിധായകന്‍ വേഷമിട്ടിരുന്നു. കൂടാതെ ഒരു സിനിമയ്ക്ക് തിരക്കഥയൊരുക്കുകയും ചെയ്തിരുന്നു. മാധവനെ നായകനാക്കി തമിഴില്‍ എവനൊ ഒരുവന്‍ എന്ന ചിത്രവും നിഷികാന്ത് കാമത്ത് സംവിധാനം ചെയ്തിരുന്നു.

ദര്‍ബദാര്‍ എന്ന ചിത്രമാണ് സംവിധായകന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന എറ്റവും പുതിയ ചിത്രം. 2008ല്‍ റിലീസ് ചെയ്ത മുംബൈ മേരി ജാന്‍ ആണ് നിഷികാന്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ആദ്യ ബോളിവുഡ് ചിത്രം. ഡാഡി, ജൂലി 2, റോക്കി ഹാന്‍ഡ്‌സം, ഭവേശ് ജോഷി തുടങ്ങിയവയാണ് നിഷികാന്ത് കാമത്ത് അഭിനയിച്ച പ്രധാന സിനിമകള്‍.

Read more about: drishyam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X