ദൃശ്യം ഹിന്ദി പതിപ്പ് ജൂലൈ 31ന് പുറത്തിറങ്ങും
മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ ദൃശ്യത്തിന്റെ ഹിന്ദി പതിപ്പ് ജൂലൈ 31ന് പുറത്തിറങ്ങും. മോഹന്‍ലാല്‍ ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രമാണ് ദൃശ്യം.
ഹിന്ദി പതിപ്പിലും ദൃശ്യം എന്നു തന്നെയാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ വേഷമായ ജോര്‍ജ്ജ് കുട്ടിയെ അവതരിപ്പിക്കുന്നത് അജയ് ദേവ്ഗണ്‍ ആണ് .

ശ്രിയ ശരണ്‍ ഹിന്ദി ദൃശ്യത്തില്‍ അജയിന്റെ നായികയായെത്തും. തബുവാണ് പൊലീസ് കമ്മീഷണറുടെ വേഷത്തില്‍ എത്തുന്നത്. വയകോം 18 മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ സംവിധായകന്‍ നിശികാന്ത് കാമത്ത് ആണ് ദൃശ്യം ഹിന്ദിയില്‍ എത്തിക്കുന്നത്
ദൃശ്യത്തിന്റെ തെലുങ്ക് ,കന്നട റീമെയ്ക്കും വന്‍ വിജയമായിരുന്നു. ഉലകനായകന്‍ കമല്‍ഹാസന്‍ നായകനായി 'പാപനാശം' എന്ന പേരില്‍ തമിഴിലും ദൃശ്യം റിലീസിന് ഒരുങ്ങിയിരിക്കുകയാണ്.


Click it and Unblock the Notifications