സുശാന്ത് കേസില്‍ കാമുകി റിയ ചക്രബര്‍ത്തി അറസ്റ്റില്‍! നടിയെ മെഡിക്കല്‍ ടെസ്റ്റിന് വിധേയയാക്കും
സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കാമുകി റിയ ചക്രബര്‍ത്തി അറസ്റ്റില്‍. നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയാണ് നടിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. നേരത്തെ സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് റിയയെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്തിരുന്നു. റിയയ്ക്ക് പുറമെ മയക്കുമരുന്ന് ഇടപാടില്‍ നടിയുടെ സഹോദരന്‍ ഷോവിക് ചക്രബര്‍ത്തിയെയും സുശാന്തിന്റെ സുശാന്തിന്‌റെ മുന്‍ വീട്ടുജോലിക്കാരി
സാമുവല്‍ മിറാന്‍ഡയേയും കഴിഞ്ഞ ദിവസം നാര്‍ക്കോട്ടിക്‌സ് വിഭാഗം അറസ്റ്റ് ചെയ്തിരുന്നു.

അറസ്റ്റ് ചെയ്ത റിയയെ മെഡിക്കല്‍ ടെസ്റ്റിന് വിധേയയാക്കുമെന്നാണ് അറിയുന്നത്. തുടര്‍ന്ന് വൈകുന്നേരം റിമാന്‍ഡിനായി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. അറസ്റ്റിലായ മറ്റ് മൂന്ന് പ്രതികളോടൊപ്പം നടിയെ കോടതിയില്‍ ഹാജരാക്കും. കൂടുതല്‍ ചോദ്യം ചെയ്യലിനായി നാലുപേരെയും പോലീസ് റിമാന്‍ഡില്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് എന്‍സിബി കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കും.
സിബിഐ, എന്‍ഫോഴ്‌സ്‌മെന്‌റ്, നാര്‍കോട്ടിക്‌സ് ഉള്‍പ്പെടെ മൂന്ന് കേന്ദ്ര എജന്‍സികളാണ് സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം അന്വേഷിക്കുന്നത്. കഴിഞ്ഞ ദിവസം സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിന് തയ്യാറാണെന്ന് റിയ അറിയിച്ചിരുന്നു. നടിക്കെതിരെ മാധ്യമങ്ങളും ഒരു സംഘ ആളുകളും പ്രവര്‍ത്തിക്കുകയാണ്. സുശാന്തും റിയയും തമ്മില്‍ ഇഷ്ടത്തിലായിരുന്നത് കുറ്റമാണെങ്കില്‍ ആ കുറ്റത്തിന്റെ ഫലം ഏറ്റുവാങ്ങാന്‍ റിയ തയ്യാറാണെന്നാണ് നടിയുടെ അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞത്.
നേരത്തെ റിയയും കുടുംബവും സുശാന്തിനെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് നടന്റെ കുടുംബം ആരോപിച്ചിരുന്നു. മകനെ മാനസികമായി പീഡിപ്പിക്കുകയും സമ്പത്ത് കവര്‍ന്നെടുക്കുകയും ചെയ്തുവെന്നാണ് സുശാന്തിന്റെ കുടുംബം ആരോപിച്ചത്. എന്നാല്‍ ഇതിന് മറുപടിയായി സുശാന്തിന്റെ മരണം ഒരു സാധാരണ കുടുംബമായ തങ്ങളുടെ മേല്‍കെട്ടിവെക്കുകയാണെന്നാണ് റിയയുടെ കുടുംബം പറഞ്ഞത്.
Recommended Video
കഴിഞ്ഞ ദിവസം നടന്ന ചോദ്യം ചെയ്യലില്‍ സുശാന്ത് സിംഗ് പതിവായി കഞ്ചാവ് ഉപയോഗിച്ചിരുന്നതായി റിയ തുറന്നുപറഞ്ഞിരുന്നു. നാര്‍ക്കോട്ടിക്‌സ് ബ്യൂറോയോട് തന്നെയാണ് നടി ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ ദിവസവും റിയയെ നാര്‍ക്കോട്ടിക്‌സ് ബ്യൂറോ ചോദ്യം ചെയ്തിരുന്നു. സുശാന്തിന് വേണ്ടി മരിജുവാന എത്തിച്ചിരുന്നതായി മാനേജര്‍ സാമുവല്‍ മിരാന്‍ഡയും ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. സുശാന്തിന്റെ മരണത്തിന് പിന്നാലെ മയക്കുമരുന്ന് ആരോപണവും ഉയര്‍ന്നിരുന്നു. ഇതാണ് ഇപ്പോള്‍ എന്‍സിബി അന്വേഷിക്കുന്നത്. കൂടാതെ റിയയ്‌ക്കെതിരെ നല്‍കിയ സാമ്പത്തിക പരാതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റും അന്വേഷണം നടത്തുന്നുണ്ട്.


Click it and Unblock the Notifications