രൺവീർ കൂടെയില്ല, ചോദ്യം ചെയ്യലിനായി ദീപിക പദുകോൺ എൻസിബി ഓഫീസിൽ
ബോളിവുഡ് താരം സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം വലിയ വഴിത്തിരിവിൽ എത്തി നിൽക്കുകയാണ്. ബോളിവുഡ് താരങ്ങളുടെ ലഹരി മരുന്ന് ഉപയോഗത്തിനെ കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് സുശാന്ത് കേസിലൂടെ മറനീക്കി പുറത്തു വരുന്നത്. ബോളിവുഡ് നിശാപാർട്ടികളിൽ ഒഴുകി എത്തുന്ന മയക്കുമരുന്നിനെ കുറിച്ചുള്ള ഞട്ടിപ്പിക്കുന്ന കഥകളാണ് ദിവസേനെ പുറത്തു വരുന്നത്. ഇത് ബോളിവുഡിലെ വമ്പൻ താരങ്ങുടെ പേരിന് നേരെയാണ് വിരൽ ചൂണ്ടുന്നത്.

നടൻ സുശാന്ത് സിങ്ങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ ആദ്യം കുടങ്ങിയത് കാമുകിയും നടിയുമായ റിയ ചക്രവർത്തിയാണ്. റിയയെ എൻസിബി ചോദ്യം ചെയ്തതിന് പിന്നാലെ താരങ്ങളായ സാറ അലിഖാൻ, ദീപിക പദുകോൺ, രാകുൽ പ്രീത് സിങ്ങ്, ശ്രദ്ധ കപൂർ തുടങ്ങിയ നടിമാരുടെ പേരുകൾ പുറത്തത്. നടിമാർക്കെതിരെ ടെക്നിക്കൽ തെളിവ് ലഭിച്ചതിന് പിന്നാലെ എൻസിബി ചോദ്യം ചെയ്യലിനായി ഇവരെ വിളിപ്പിക്കുകയായിരുന്നു.
ഇതിൽ നടി രാകുൽ പ്രീതിനെ കഴിഞ്ഞ ദിവസം എൻസിബി ചോദ്യം ചെയ്തിരുന്നു. നാല് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു താരം മടങ്ങിയത്. റിയ തന്റെ സുഹൃത്താണെന്നും,നടിക്ക് വേണ്ടിയാണ് ലഹരി മരുന്ന് കൈവശം വച്ചതെന്നാണ് രാകുൽ പ്രീത് മൊഴി നൽകി. താൻ ലഹരി ഉപയോഗിച്ചിട്ടില്ലെന്നും രാകുൽ വ്യക്തമാക്കി. ദീപികയുടെ മാനേജർ കരിഷ്മയ്ക്കൊപ്പമായിരുന്നു രാകുലിനെ ചോദ്യം ചെയ്തത്.
ഇന്ന് നടി ദീപിക പദുകോണിനേയും സാറ അലിഖാനേയും , ശ്രദ്ധ കപൂറിനേയും എൻസിബി ഇന്ന് ചോദ്യം ചെയ്യും. ഇതിനായി ദീപിക എൻസിബിയുടെ മുംബൈ ഓഫീസിൽ എത്തിയിട്ടുണ്ട്. ചോദ്യം ചെയ്യലിനായി എത്തിയ താരത്തിന്റെ ചിത്രങ്ങൾ ദേശീയ മാധ്യമങ്ങളിൽ വൈറലാണ്. ദീപിക ഒറ്റയ്ക്കാണ് എൻസിബി ഓഫീസിൽ ഹാജരായിക്കുന്നത്. ദേശീയ മാധ്യമങ്ങൾ പുറത്ത് വിടുന്ന റിപ്പോർട്ട് പ്രാകാരം നടി രാവിലെ 9.45 ന് മുബൈയിലെ എൻസിബി ഓഫീസിൽ എത്തിയിരിക്കുന്നത്. ലഹരി മരുന്ന് ആവശ്യപ്പെട്ട് കൊണ്ട് ദീപിക നടത്തിയ വാടസ് ആപ്പ് ചാറ്റുകൾ നേരെത്തെ പുറത്തു വന്നിരുന്നു. ദീപികയും മനേജർ കരിഷ്മയും തമ്മിലുള്ള 2017 ലെ സന്ദേശങ്ങളാണിത്. തനിക്ക് കഞ്ചാവല്ലെന്നും ഹാഷിഷാണ് ആവശ്യമെന്നും ആ സന്ദേശത്തിൽ നടി പറയുന്നുണ്ട്.
Recommended Video
രകുൽ പ്രീത് സിങ്ങിനോടൊപ്പം കരീഷ്മ പ്രകാശിനേയും കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ദീപികയാണ് വാട്സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിൻ എന്നും കരീഷ്മ പറഞ്ഞതായി നാർകോട്ടിക്സ് വിഭാഗത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. , ദീപികയേയും കരീഷ്മയേയും കൂടാതെ സുശാന്തിന്റെ മനേജറായ ജയ സാഹയും ഈ ഗ്രൂപ്പിൽ അംഗമായിരുന്നെന്നും പ്രചരിക്കുന്ന റിപ്പോർട്ടിൽ പറയുന്നു.. ദീപികയുടെ കൂടെ ചോദ്യം ചെയ്യലിനൊപ്പമിരിക്കാൻ തന്നേയും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രൺവീർ സിങ്ങ് എൻസിബിയെ സമീപിച്ചതായി റിപ്പോർട്ട് പ്രചരിച്ചിരുന്നു. എന്നാൽ അത് നിഷേധിച്ച് അധികൃതർ രംഗത്തെത്തിയിട്ടുണ്ട്. രൺവീർ സിങ്ങ് തങ്ങളെ സമീപിച്ചിട്ടില്ലെന്ന് എൻസിബി അധികൃതർ വ്യകാതമാക്കി. അതിനിടെ, സംവിധായകനും നിർമാതാവുമായ കരൺ ജോഹർ 2019ൽ നടത്തിയ പാർട്ടിയെക്കുറിച്ച് എൻസിബി അന്വേഷണത്തിനൊരുങ്ങുന്നതായ വിവരങ്ങളും പുറത്തു വരുന്നു. വിരുന്നിൽ ലഹരി ഉപയോഗിച്ചിരുന്നതായി സൂചനകളുണ്ട്.


Click it and Unblock the Notifications











