Don't Miss!
- Sports
IPL 2023: ബ്രേസ്വെല്ലിനെ വാങ്ങിയാല്‍ തകര്‍ത്തേനെ! ഏറ്റവും നിരാശ ഇവര്‍ക്ക്, അറിയാം
- Finance
പോസിഷനുകള്‍ 'ക്യാരി ഫോര്‍വേഡ്' ചെയ്യാമോ? 'ഓപ്പണ്‍ ഇന്ററസ്റ്റ്' നോക്കിയാല്‍ കിട്ടും ഉത്തരം
- News
മോര്‍ച്ചറിയിലെ മൃതദേഹങ്ങളുടെ കണ്ണ് നഷ്ടമാകുന്നത് തുടര്‍ക്കഥ; കാരണഭൂതന് എലിയെന്ന് അധികൃതര്‍
- Automobiles
നിങ്ങൾ കുറേ നേടുന്നുണ്ടല്ലോ; 2022 ടിവിഎസിൻ്റെ ഭാഗ്യവർഷമെന്ന് കമ്പനി
- Lifestyle
ഈ രാശിക്കാരായ പെണ്‍കുട്ടികള്‍ ജനിക്കുന്നതേ സര്വ്വൈശ്വര്യത്തോടെ: അച്ഛന് ഭാഗ്യകാലം
- Technology
നിങ്ങളുടെ സന്തോഷമാണ് ബിഎസ്എൻഎല്ലിന്റെ സന്തോഷം; പക്ഷേ ഒരുമാസത്തെ 'സന്തോഷത്തിന്' 249 രൂപ നൽകണം!
- Travel
ട്രാവൽ നൗ പേ ലേറ്റർ: പണം മേടിച്ച് യാത്രപോകാം.. പക്ഷേ അവസാനം പണിയാകരുത്! അറിഞ്ഞിരിക്കാം
ദീപിക പദുകോൺ ഗോവയിൽ ചാർട്ടേഡ് ഫ്ലൈറ്റിൽ മുംബൈയിൽ, രാകുൽ പ്രീത് എൻസിബി ഓഫീസിൽ
നടൻ സുശാന്ത് സിങ്ങ് രജ്പുത്തിന്റ മരണം ബോളിവുഡിൽ വലിയ പ്രതുസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. പ്രേക്ഷകരുടെ പ്രിയ താരങ്ങളെ കുറിച്ച് ഞെട്ടിപ്പിക്കുന്ന പല കഥകളുമാണ് മറനീക്കി പുറത്തു വരുന്നത്. സുശാന്തിന്റെ ആതമഹത്യയുമായി ബന്ധപ്പെട്ട് കാമുകി റിയ ചക്രവർത്തിക്കെതിരെ കുടുംബാംഗങ്ങൾ രംഗത്തെത്തിയതോടൊണ് കഥ മാറി മറിഞ്ഞത്. എസ്എസ്ആറിന്റെ കേസിൽ ലഹരി മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് ബോളിവുഡിലെ ലഹരിമാഫിയയ്ക്ക് നേരെ അന്വേഷണം നീങ്ങിയത്. സുശാന്തിന് ലഹരി മരുന്ന് എത്തിച്ച് കൊടുത്തത് റിയയാണെന്ന് പിന്നീട് കണ്ടെത്തുകയും ചെയ്തു. നടി കുടുങ്ങിയതോടെയാണ് ബോളിവുഡിലെ പല വമ്പൻ താരങ്ങളുടെ പേരുകൾ പുറത്തെത്താൻ തുടങ്ങിയത്.

നടി ദീപിക പദുകോൺ, സാറ അലിഖാൻ, ശ്രദ്ധ കപൂർ, രാകുൽ പ്രീത് എന്നിവരെ എൻസിബിചോദ്യം ചെയ്യലിനായി വിളിപ്പിച്ചിട്ടുണ്ട്. താരറാണിമാർക്കെതിരെ ടെക്നിക്കൽ തെളിവുകൾ ലഭിച്ചതിനെ തുടർന്നാണ് എൻസിബി ഇവരെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. നടി രാകുൽ പ്രീത് എൻസി ബി ഓഫീസിൽ എത്തിയിട്ടുണ്ട്. നടിയെ കൂടാതെ ദീപിക പദുകോണിന്റെ മനേജർ കരിഷ്മ പ്രകാശും ചോദ്യം ചെയ്യലിനായി മുംബൈ എൻസിബി ഓഫീസിൽ എത്തിച്ചേർന്നിട്ടുണ്ട്. എഎൻഐയാണ് ഇത് സംബന്ധമായ റിപ്പോർട്ട് പുറത്ത് പുറത്ത് വിട്ടിരിക്കുന്നത്. കരീഷ്മയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നേരത്തേ സമന്‍സ് അയച്ചിരുന്നു, എന്നാൽ ആരോഗ്യ പ്രശ്‌നങ്ങളുളളതിനാല്‍ ഹാജരാകാൻ കഴിയില്ലെന്ന് ഇവർ അറിയിച്ചിരുന്നു. മറ്റൊരു തീയതിയും എൻസിബിയോട് ഇവർ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ഇന്ന് ഹജരായത്.
ദീപിക, ശ്രദ്ധ, സാറ, രാകുൽ എന്നിവരോട് ചോദ്യം ചെയ്യലിന് എത്തണമെന്ന് ആവശ്യപ്പെട്ട് എൻസിബി സമൻസ് അയച്ചിരുന്നു. ഇതിനെ തുടർന്ന് ലെക്കേഷനുകളിൽ നിന്ന് താരങ്ങൾ മുംബൈയിൽ എത്തുക്കുകയായിരുന്നു. പരസ്യ ചിത്രവുമായി ബന്ധപ്പെട്ട് രാകുൽ പ്രീത് ഹൈദരാബാദിലായിരുന്നു. നടി ബുധനാഴ്ച രാത്രിയോടെ മുംബൈയിൽ എത്തുകയും ചെയ്തു. കൂടാതെ ഗോവയിൽ നിന്ന് ചിത്രീകരണം നിർത്തിവെച്ച് ദീപികയു മുംബൈയിൽ എത്തിയിട്ടുണ്ട്. ചാർട്ടേഡ് ഫ്ലൈറ്റിലാണ് ദീപിക പദുക്കോൺ മുംബൈയിലെത്തിയത്. ദീപികയുടേയും ഭർത്താവ് രൺവീർ സിങ്ങിന്റേയും ചിത്രങ്ങൾ വൈറലായിട്ടുണ്ട്.
നാളെയാണ് ദീപികയേയും സാറ അലിഖാനേയും ശ്രദ്ധ കപൂറിനേയും എൻസിബി ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരിക്കുന്നത്. റിയ ചക്രവർത്തിൽ നിന്നാണ് ദീപികയ്ക്കും ശ്രദ്ധ കപൂറിന്റേയും ലഹരി ഉപയോഗ സംബന്ധമായ വിവരം എൻസിബിക്ക് ലഭിച്ചത്. ഇതിന് പിന്നാലെ നടിമാരുടെ വാട്സ് അപ്പ് ചാറ്റും പുറത്ത് വന്നിരുന്നു. ടാലന്റ് മാനേജരായ ജയ സാഹയുമായി ശ്രദ്ധ കപൂറും ദീപികയുടെ ബിസിനസ് മാനേജരായ കരീഷ്മയുമായി ദീപിക നടത്തിയ സന്ദേശങ്ങളാണ് പുറത്ത് വന്നിരുന്നു. ഡി, കെ, എന്നീ പേരുകളുള്ള സന്ദേശമാണ് പുറത്തു വന്നിരിക്കുന്നത്. ശ്രദ്ധ കപൂറിന്റേയും ജയ സാഹയുടേയും ചാറ്റ് പുറത്ത് വന്നിട്ടുണ്ട്.