മദ്യലഹരിയില്‍ മദോന്മത്തനായി ഫോട്ടോഗ്രാഫര്‍മാരെ തെറിവിളിച്ച് സഞ്ജയ് ദത്ത്! വീഡിയോ വൈറല്‍! കാണൂ!

ബോളിവുഡിലെ മുന്‍നിര താരങ്ങളിലൊരാളാണ് സഞ്ജയ് ദത്ത്. പ്ലേ ബോയ് എന്നായിരുന്നു അദ്ദേഹം ഒരുകാലത്ത് അറിയപ്പെട്ടിരുന്നത്. സിനിമയിലെത്തിയ കാലം മുതല്‍ വിവാദങ്ങളും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ജയില്‍വാസവും മദ്യപിച്ച് പ്രശ്‌നമുണ്ടാക്കുന്നതുമൊക്കെയായിരുന്നു വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നത്. നാളുകള്‍ക്ക് ശേഷം അദ്ദേഹം വീണ്ടും വാര്‍ത്തകളിലിടം പിടിച്ചിരിക്കുകയാണ്. മദ്യപിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രോശങ്ങളുമായി നടന്നുനീങ്ങുന്ന അദ്ദേഹത്തിന്റെ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കഴിഞ്ഞിട്ടുമുണ്ട്.

മദ്യവും മയക്കുമരുന്നുമൊക്കെ അദ്ദേഹം ഉപയോഗിക്കാറുണ്ടെന്നും നിരവധി തവണ ഈ ശീലം മാറ്റുന്നതിനായി താന്‍ ശ്രമിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ സഹോദരിയായ നമ്രത ദത്ത് പറഞ്ഞിരുന്നു. എന്നാല്‍ അവ കിട്ടാതാവുന്നതോടെ അദ്ദേഹം വയലന്റായി മാറുന്നതും താന്‍ കണ്ടിട്ടുണ്ടെന്ന് അവര്‍ നേരത്തെ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി തവണ അദ്ദേഹവുമായി വഴക്കിട്ടിട്ടുണ്ടെന്നും സഹോദരി പറഞ്ഞിരുന്നു. മദ്യപാന ശീലം ഇപ്പോഴും തുടരുന്നുണ്ടെന്ന് ഒന്നൂകൂടി വ്യക്തമായിരിക്കുകയാണ് ഇപ്പോള്‍. ദീപാവലി ആഘോഷത്തിനിടയിലെ ചീത്ത വിളി വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

സഞ്ജയ് ദത്തിന്റെ വീഡിയോ

സഞ്ജയ് ദത്തിന്റെ വീഡിയോ

മദ്യലഹരിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രോശങ്ങളുമായി അടുക്കുന്ന സഞ്ജയ് ദത്തിന്റെ വീഡിയോ ഇതിനോടകം തന്നെ ട്വിറ്ററിലൂടെ വൈറലായിട്ടുണ്ട്. വീട്ടിന് മുന്നിലേക്കെത്തിയവര്‍ക്ക് നേരെയാണ് അദ്ദേഹം ചീത്തവിളിയുമായെത്തിയത്. ദീപാവലി ആഘോഷത്തിനിടയിലായിരുന്നു സംഭവം. കുടുംബസമേതമുള്ള ആഘോഷത്തിനിടയിലാണ് ഈ സംഭവം നടന്നത്. വീഡിയോ വൈറലായി മാറിയതിന് പിന്നാലെ താരത്തിനെതിരെ വ്യാപക പ്രതിഷേധവും ഉയര്‍ന്നുവന്നിട്ടുണ്ട്.

ഭാര്യയ്‌ക്കൊപ്പം പാര്‍ട്ടി നടത്തി

ഭാര്യയ്‌ക്കൊപ്പം പാര്‍ട്ടി നടത്തി

മാന്യത ദത്തിനും കുട്ടികള്‍ക്കും കുടുംബത്തിനുമൊപ്പമാണ് അദ്ദേഹം ഇത്തവണ ദീപാവലി ആഘോഷിച്ചത്. ആഘോഷത്തിനിടയിലെ ചിത്രങ്ങളും ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്. പുത്തന്‍ വസ്ത്രങ്ങളിഞ്ഞ് സന്തോഷത്തോടെ ചിത്രങ്ങള്‍ക്ക് പോസ് ചെയ്ത താരകുടുംബത്തെയാണ് കണ്ടത്. മാന്യതയായിരുന്നു ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ദീപാവലി ദിനത്തില്‍ പ്രിയപ്പെട്ടവര്‍ക്ക് ആശംസ നേര്‍ന്ന് താരപത്‌നി എത്തിയിരുന്നു. മനോഹരമായ ചിത്രങ്ങളും പങ്കുവെച്ചിരുന്നു.

മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രോശം

മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രോശം

നിങ്ങള്‍ നിങ്ങളുടെ വീട്ടില്‍ കുടുംബാഗംങ്ങള്‍ക്കൊപ്പമാണ് ദീപാവലി ആഘോഷിക്കേണ്ടതെന്നാണ് താരം പറഞ്ഞത്. ഇതും പറഞ്ഞാണ് വീടിന് മുന്നില്‍ നില്‍ക്കുന്ന മാധ്യമപ്രവര്‍ത്തകരെ ചീത്ത വിളിച്ചത്. തുടക്കത്തില്‍ മര്യാദയോടെ സംസാരിച്ച താരം പിന്നീട് സഭ്യതയുടെ അതിര്‍വരമ്പ് മറികടന്ന് രോഷാകുലനാവുകയാണ്. തുടര്‍ച്ചയായി ഒരേ കാര്യം തന്നെ പറഞ്ഞപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ കൃത്യമായി മറുപടിയും നല്‍കിയിരുന്നു.

താരത്തിനെതിരെ രൂക്ഷവിമര്‍ശനം

താരത്തിനെതിരെ രൂക്ഷവിമര്‍ശനം

മുന്‍നിര താരങ്ങളിലൊരാളായ സഞ്ജയ് ദത്തില്‍ നിന്നും ഇത്തരത്തിലൊരു പ്രവര്‍ത്തി പ്രതീക്ഷിച്ചിരുന്നില്ലെന്നും താരത്തിന് ചേര്‍ന്ന പെരുമാറ്റമാറ്റമല്ല ഇതെന്നും വ്യക്തമാക്കി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. നേരത്തെ താരത്തിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയൊരുക്കിയ സഞ്ജുവിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. രണ്‍ബീര്‍ കപൂറായിരുന്നു സഞ്ജുവായെത്തിയത്. സിനിമയുടെ കലക്ഷനെക്കുറിച്ച് വരെ ആളുകള്‍ വിമര്‍ശനത്തിനിടയില്‍ സൂചിപ്പിച്ചിട്ടുണ്ട്.

 ഈ ശീലം പണ്ടേയുണ്ട്

ഈ ശീലം പണ്ടേയുണ്ട്

നേരത്തെ തന്നെ മദ്യപാനം അദ്ദേഹത്തിനുണ്ടായിരുന്നുവെന്ന് സഹോദരി പറഞ്ഞിരുന്നു. ആദ്യ സിനിമ ഇറങ്ങിയതിന് പിന്നാലെ തന്നെ അദ്ദേഹം മയക്കുമരുന്നിനും അടിമപ്പെട്ടിരുന്നു. റോക്കിയുടെ വിജയത്തിന് ശേഷം വിദേശത്തേക്ക് പോവുമ്പോള്‍ താന്‍ മയക്ക് മരുന്ന് ഉപയോഗിച്ചിരുന്നുവെന്നും അന്ന് തനിക്കൊപ്പം സഹോദരിമാരുമുണ്ടായിരുന്നുവെന്നും അന്ന് എങ്ങനെയോ രക്ഷപ്പെട്ടതാമെന്നും നേരത്തെ സഞ്ജയ് ദത്ത് തന്നെ തുറന്നുപറഞ്ഞിരുന്നു.

സഹോദരി പറഞ്ഞത്

സഹോദരി പറഞ്ഞത്

അമ്മയുടെ മരണത്തോടെയാണ് അദ്ദേഹം ആകെ തകര്‍ന്നുപോയത്. ജീവിതത്തില്‍ എല്ലാമെല്ലാമായിരുന്നു അമ്മയെ അപ്രതീക്ഷിതമായി നഷ്ടപ്പെട്ടപ്പോള്‍ മദ്യത്തിലും മയക്കുമരുന്നിലുമായിരുന്നു സഞ്ജയ് ആശ്വാസം കണ്ടെത്തിയത്. പിന്നീട് റീഹാബിലിറ്റേഷന്‍ ക്യാംപുകളില്‍ പോയതിന് ശേഷമാണ് ആ ശീലം മാറ്റിയെടുത്തത്. മദ്യപാനം പൂര്‍ണ്ണമായി ഒഴിവാക്കാന്‍ തനിക്ക് കഴിയില്ലെന്നും അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു.

വിവാദങ്ങളുടെ തോഴന്‍

വിവാദങ്ങളുടെ തോഴന്‍

സിനിമയിലായാലും ജീവിതത്തിലായാലും വിവാദങ്ങളുടെ തോഴനായാണ് സഞ്ജയ് ദത്ത് അറിയപ്പെടുന്നത്. അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കുന്നതിന് പലരും വിമുഖത പ്രകടിപ്പിച്ച് സംഭവങ്ങളുമുണ്ടായിട്ടുണ്ട്. എന്നും വിവാദ നായകനായി നിറഞ്ഞുനിന്നിട്ടുണ്ട് ഈ താരം. ദീപാവലി ആഘോഷത്തിനിടയിലെ സംഭവം അമിതമായെന്നും അദ്ദേഹത്തിനപ്പോലൊരാള്‍ക്ക് ചേര്‍ന്ന പ്രവര്‍ത്തിയല്ല അതെന്നുമാണ് ആരാധകരുടെ വാദം.

വീഡിയോ കാണാം

സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X