For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലക്കി ചാമായി സോനം കപൂർ , ഇന്ത്യൻ ടീം ക്യാപ്റ്റനായി ദുല്‍ഖർ! സോയ ഫാക്ടര്‍ ട്രെയിലർ പുറത്ത്

    |

    ദുൽഖർ സൽമാൻ സോനം കപൂർ പ്രധാന കഥാപാത്രമായി എത്തുന്ന ദ സോയ ഫാക്ടറിന്റെ ട്രെയിലർ പുറത്ത്. 1983ല്‍ ഇന്ത്യ ലോകകപ്പ് നേടിയ ദിവസം ജനിച്ച സോയ എന്ന പെൺകുട്ടിയുടെ ജീവിതത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. പിന്നീട് ഈ പെൺകുട്ടി ഇന്ത്യന്‍ ടീമിന്റെ ഭാഗ്യമായി അറിയപ്പെടുന്നു. സോനം കപൂറാണ് സോയ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദുല്‍ഖര്‍ ഒരു ക്രിക്കറ്റ് ക്യാപ്റ്റനായിട്ടാണ് അഭിനയിക്കുന്നത്.

    dulqur

    ആ ചാക്കോച്ചൻ ചിത്രവുമായൊരു ബന്ധമുണ്ട്! ആ ഹിറ്റ് പാട്ട് ചെയ്യേണ്ടിയിരുന്നത് ഖയാം...

    സോയ സോളങ്കി എന്ന പെണ്‍കുട്ടിയും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ക്യാപ്റ്റനും തമ്മിലുള്ള പ്രണയവും തുടര്‍ന്നുള്ള സംഭവവികാസങ്ങളും കൂട്ടിയിണക്കിയാണ് ചിത്രം മുന്നോട്ട് പോകുന്നത്.പ്രദ്യുമ്‌നന്‍ സിങ് ആണ് തിരക്കഥ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അഭിഷേക് ശര്‍മ്മയാണ്.സഞ്ജയ് കപൂറും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട് . ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസും ആഡ്‌ലാബ് ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം സെപ്തംബര്‍ 20ന് തീയേറ്ററുകളിലെത്തും.

    മലയാളത്തിലെ താരസുന്ദരിമാർ വീണ്ടും ഒന്നിക്കുന്നു! ദുൽഖർ ചിത്രത്തിൽ

    കാര്‍വാന്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് അരങ്ങേറ്റം നടത്തിയ ദുല്‍ഖറിന്റെ രണ്ടാമത്തെ ചിത്രമാണ് സോയ ഫാക്ടര്‍. ആദ്യം പുറത്തിറങ്ങിയ ചിത്രത്തിന്റെ മോഷൻ പോസ്റ്ററിന് മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. മലയാളി പ്രേക്ഷകരും ബോളിവുഡ് സിനിമ ലോകവും ആകാംക്ഷയോടെയാണ ചിത്രത്തിനായി കാത്തിരിക്തകുന്നത്..

    English summary
    dulqer salman sonam kapoor the zoya factor official trailer out
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X