കാത്തിരിപ്പിന് വിരാമം!! ദുൽഖറിന്റെ ബോളിവുഡ് ചിത്രം കർവാൻ ആഗസ്റ്റിൽ...
മൂന്നു പേർ ചേർന്ന് യാത്ര പോകുന്നതും യാത്രാമധ്യേ ഉണ്ടാവുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം
Recommended Video

മഹാനടി കഴിഞ്ഞു ഇനി ദുൽഖർ സൽമാൻ ആരാധകർ കാത്തിരിക്കുന്നത് താരത്തിന്റെ ബോളുവുഡ് ചിത്രമായ കർവാന് വേണ്ടിയാണ്. പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമം. കഞ്ഞിക്കയുടെ ബോളിവുഡ് ചിത്രം ആഗസ്റ്റ് 10 ന് പ്രദർശനത്തിനെത്തും. ദുൽഖർ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അറിയിച്ചിരിക്കുന്നത്. ആദ്യം ജൂൺ 1 ന് പ പ്രദർശനത്തിനെത്തുമെന്നാണ് അറിയിച്ചിരുന്നത്. പിന്നീട് ചിത്രത്തിന്റെ റിലീസിങ് തീയതി മാറ്റുകയായിരുന്നു.

മൂന്നു പേർ ചേർന്ന് യാത്ര പോകുന്നതും യാത്രാമധ്യേ ഉണ്ടാവുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തില്‍ ഇര്‍ഫാന്‍ ഖാൻ കേന്ദ്ര കഥാപാത്രത്തിലെത്തുന്നുണ്ട്. മിഥില പാല്‍ക്കറാണ് ചിത്രത്തിലെ നായിക. മിഥിലയുടെയും ആദ്യ ബോളിവുഡ് ചിത്രമാണിത്. പെര്‍മനന്റ് റൂംമേറ്റ്‌സ് ഉള്‍പ്പെടെയുള്ള വെബ് പരമ്പരയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് മിഥില. നവാഗതനായ ആകര്‍ഷ് ഖുറാനയാണ് ചിത്രത്തിന്റെ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് റോണി സ്‌ക്രൂവാല ആണ്. കേരളത്തിലും സിനിമയുടെ ചിത്രീകരണം നടന്നിരുന്നു.
ചിത്രത്തിൽ അഭിഷേക് ബച്ചനെയായിരുന്നു ആകര്‍ഷ് ഖുറാൻ ആദ്യം പരിഗണിച്ചത്. എന്നാല്‍ പല സാഹചര്യങ്ങളില്‍ നിന്നും മാറി മറഞ്ഞ് ആ കഥാപാത്രം ദുല്‍ഖറിലേക്ക് എത്തിച്ചേരുകയായിരുന്നു. കര്‍വനിൽ ആദ്യം അഭിഷേക് ബച്ചനെയായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ പിന്നീട് ഈ കഥപാത്രം ദുൽഖറിലേയ്ക്ക് എത്തുകയായിരുന്നു. ദുൽഖറിന്റെ ബോളിവുഡ് അരങ്ങേറ്റം ആരധകർ ശരിയ്ക്കും ആഘോഷിക്കുകയാണ്.


Click it and Unblock the Notifications











