ദുൽഖറിന്റെ ബോളിവുഡ് ചിത്രം ജൂലൈയിൽ എത്തില്ല!! റീലിസിങ് തീയതി നീട്ടി, കാരണം വേൾഡ് കപ്പ്...
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദുൽഖർ സൽമാന്റെ ബോളിവുഡ് ചിത്രമാണ് ദി സോയ ഫാക്ടർ.. ചിത്രത്തിന്റെ റിലീസിങ് തീയതി നീട്ടി. വരാനിരിക്കുന്ന ലോകകപ്പ് മുന്നിൽ കണ്ടു കൊണ്ടാണ് ചിത്രത്തിന്റ റിലീസിങ് തീയതി നീട്ടിയിരിക്കുന്നത്. ജൂലൈ 14 ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരുന്നത്. എന്നാൽ ചിത്രം സെപ്റ്റബറോട് കൂടി മാത്രമേ റിലീസിനെത്തുകയുളളൂ.

ഇത് രണ്ടാം തവണയാണ് ചിത്രത്തിന്റെ റിലീസിങ് തിയതി നീട്ടുന്നത്. നേരത്തെ എപ്രിൽ 5ാം തീയതി ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. പിന്നീട് ഇത് ജൂലൈയിലേയ്ക്ക് നീട്ടുകയായിരുന്നു. ക്രിക്കറ്റ് പശ്ചാത്തലത്തിലാണ് ചിത്രം എത്തുന്നത്. 2011 ലെ ലോകകപ്പ് പശ്ചാത്തലത്തിലാണ് ചിത്രം പുറത്തു വരുന്നത്. അഭിഷേക് ശർമ്മയാണ് ചിത്രത്തിന്റെ സംവിധായകൻ. ബോളിവുഡിലെ ഡിക്യൂവിന്റെ രണ്ടാമത്തെ ചിത്രമാണിത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ കർവാനായിരുന്നു ദുൽഖറിന്റെ ആദ്യ ചിത്രം.
ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ നിഖിൽ ഖോഡ എന്ന കഥാപാത്രത്തെയാണ് ദുൽഖർ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സോനം കപൂറാണ് ചിത്രത്തിൽ ഡിക്യൂവിന്റെ നായികയായി എത്തുന്നത്. സോയ സിങ് എന്ന കഥാപാത്രത്തെയാണ് സോനം ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കൂടാതെ സഞ്ജയ് കപൂറും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 2008 ൽ പുറത്തിറങ്ങിയ അനൂജ് ചൗഹാന്റെ സോയ ഫാക്ടർ എന്ന നോവലിനെ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.. സിനിമയ്ക്ക് വേണ്ടി വേണ്ടി ദുൽഖർ ക്രിക്കറ്റ് പരിശീലനം നടത്തിയിരുന്നു.


Click it and Unblock the Notifications