For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഈ വീഡിയോ എന്നെ കരയിപ്പിക്കുന്നു! വികാരഭരിതനായി ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു! പോസ്റ്റ് വൈറല്‍! കാണൂ!

    |
    വികാരഭരിതനായി ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു

    തെന്നിന്ത്യന്‍ സിനിമകളിലെല്ലാം ഒരുപോലെ തിളങ്ങി നില്‍ക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. മമ്മൂട്ടിക്ക് പിന്നാലെയായി സിനിമയിലേക്കെത്തിയ താരപുത്രന് തുടക്കം മുതലേ തന്നെ മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. മലയാളത്തിലൂടെ തുടക്കം കുറിച്ച് തമിഴിലും തെലുങ്കിലും ബോളിവുഡിലും സാന്നിധ്യം അറിയിച്ചിരുന്നു. യൂത്ത് ഐക്കണെക്കുറിച്ച് ചോദിക്കുമ്പോള്‍ പലരും ആദ്യം പറയുന്നത് ഈ താരപുത്രന്റെ പേരാണ്. മമ്മൂട്ടിയെപ്പോലെ തന്നെ എല്ലാ ഭാഷയിലും തിളങ്ങി നില്‍ക്കുകയാണ് അദ്ദേഹം. കാര്‍വാനിലൂടെയാണ് താരപുത്രന്‍ ബോളിവുഡിലേക്ക് എത്തിയത്. ആകാശ് ഖുറാന സംവിധാനം ചെയ്ത ചിത്രത്തില്‍ ഇര്‍ഫാന്‍ ഖാനും മിഥില പാല്‍ക്കറുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

    പ്രഖ്യാപനവേള മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയായിരുന്നു ഇത്. ബോളിവുഡിലെ അരങ്ങേറ്റം ദുല്‍ഖര്‍ മോശമാക്കിയിരുന്നില്ല. റോഡ് മൂവിയായെത്തിയ സിനിമയ്ക്ക് ഗംഭീര പ്രതികരണമായിരുന്നു ലഭിച്ചത്. ഒരു വര്‍ഷം മുന്‍പായിരുന്നു ഈ സിനിമയുടെ ട്രയിലര്‍ പുറത്തുവന്നതെന്നും ഇന്ന് സ്‌പെഷല്‍ വീഡിയോ പങ്കുവെച്ചാണ് തങ്ങളെത്തുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. കാര്‍വാന്റെ മേക്കിംഗിനിടയിലെ രസകരമായ സംഭവങ്ങളാണ് പുതിയ വീഡിയോയില്‍ ഉള്ളത്. കാര്‍വാന് ശേഷം നിരവധി അവസരങ്ങളാണ് അദ്ദേഹത്തിന് ബോളിവുഡില്‍ നിന്നും ലഭിച്ചത്. അടുത്ത സിനിമയായ സോയ ഫാക്ടറിന്റെ ചിത്രീകരണം ഇതിനോടകം തന്നെ പൂര്‍ത്തിയായിക്കഴിഞ്ഞതാണ്.

    Dulquer Salmaan

    നീണ്ട കുറിപ്പുമായാണ് ദുല്‍ഖര്‍ എത്തിയിട്ടുള്ളത്. ഈ വീഡിയോ തന്റെ കണ്ണുകളെ ഈറനണിയിക്കുന്നുവെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. ഈ ടീമിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും എല്ലാവരോടും സ്‌നേഹമെന്നും ദുല്‍ഖര്‍ കുറിച്ചിട്ടുണ്ട്. സിനിമ റിലീസ് ചെയ്ത് ഒരുവര്‍ഷം പിന്നിട്ടിട്ടും എല്ലാം ഇന്നലെ കഴിഞ്ഞത് പോലെയെന്നാണ് അദ്ദേഹത്തിന് തോന്നുന്നത്. ഫേസ്ബുക്ക് പേജിലൂടെയാണ് ദുല്‍ഖര്‍ സല്‍മാന്‍ വീഡിയോ പങ്കുവെച്ചത്.

    English summary
    Dulquer Salmaan getting emotional after seeing Karwan special video
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X