ദുല്‍ഖര്‍ സല്‍മാനെ പ്രണയിക്കാന്‍ ബോളിവുഡ് താരപുത്രി എത്തുമോ? വീണ്ടുമൊരു ബയോപിക്കിന് സാധ്യത!!
ബോളിവുഡിലും കോളിവുഡിലുമെല്ലാം ഓടി നടന്ന് അഭിനയിക്കുകയാണ് താരപുത്രന്‍ ദുല്‍ഖര്‍ സല്‍മാന്‍. തെലുങ്കില്‍ ദുല്‍ഖര്‍ ആദ്യമായി അഭിനയിച്ച മഹാനടി സൂപ്പര്‍ ഹിറ്റായിരുന്നു. മുന്‍കാല നടി സാവിത്രിയുടെ ജീവിതകഥയെ ആസ്പദമാക്കി നിര്‍മ്മിച്ച ബയോപിക് ചിത്രത്തില്‍ ജെമിനി ഗണേശന്റെ വേഷത്തിലായിരുന്നു ദുല്‍ഖര്‍ അഭിനയിച്ചത്. ഇപ്പോഴിതാ മറ്റൊരു ബയോപികില്‍ ദുല്‍ഖര്‍ അഭിനയിക്കാന്‍ പോവുന്നതായി വാര്‍ത്തകള്‍ വന്നിരിക്കുകയാണ്.

ഈ വര്‍ഷം റിലീസിനെത്തിയ കാര്‍വാന്‍ എന്ന സിനിമയിലൂടെയായിരുന്നു ദുല്‍ഖര്‍ ആദ്യമായി ബോളിവുഡില്‍ അഭിനയിച്ചത്. പിന്നാലെ സോയ ഫാക്ടര്‍ എന്നൊരു സിനിമ കൂടി ബോളിവുഡില്‍ വരികെയാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് രണ്ടാം ഷെഡ്യൂളിലേക്ക് കടന്നിരിക്കുകയാണ്. ഇതിനൊപ്പമാണ് പുതിയ സിനിമയെ കുറിച്ചുള്ള ഗോസിപ്പുകള്‍ പ്രചരിക്കുന്നത്.
വ്യോമസേന ഉദ്യോഗസ്ഥയായിരുന്ന ഗുഞ്ചന്‍ സ്‌കസേനയുടെ ജീവിതകഥ പറയുന്ന സിനിമയെ കുറിച്ചാണ് ഗോസിപ്പുകള്‍ പ്രചരിക്കുന്നത്. ചിത്രത്തില്‍ താരപുത്രി ജാന്‍വി കപൂര്‍ ഗുഞ്ചനായി അഭിനയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്. ചിത്രത്തില്‍ ഗുഞ്ചനെ സ്‌നേഹിക്കുന്ന ആളായിട്ടാണ് ദുല്‍ഖര്‍ അഭിനയിക്കുന്നതെന്നും സൂചനയുണ്ട്. ഇന്ത്യയില്‍ ആദ്യമായി ഹെലികോപ്റ്റര്‍ പറത്തിയ വനിതകളില്‍ ഒരാളാണ് ഗുഞ്ചന്‍.


Click it and Unblock the Notifications