കുഞ്ഞിക്ക ആരാധകര്‍ക്ക് സന്തോഷിക്കാം, താരപുത്രിയുടെ നായകനായി ഡിക്യു വീണ്ടും ബോളിവുഡില്‍!

By Nimisha

അനുരാഗ് കശ്യപിന്റെ സിനിമയില്‍ ദുല്‍ഖര്‍ സല്‍മാന് പകരക്കാരനായി അഭിഷേക് ബച്ചന്‍ എത്തുന്നുവെന്ന് കേട്ടതോടെ ആരാധകര്‍ ആകെ നിരാശയിലായിരുന്നു. എന്നാല്‍ ആ നിരാശയ്ക്ക് അല്‍പ്പായുസ്സേ ഉള്ളൂ.താരത്തെ തേടി മറ്റൊരു സംവിധായകന്‍ എത്തിയിട്ടുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

മലയാളത്തിന് പുറമെ അന്യഭാഷയിലേക്കും പ്രവേശിച്ച ദുല്‍ഖര്‍ സല്‍മാന് ഒന്നിനൊന്ന് വ്യത്യസ്തമായ സിനിമകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ താരം താരപുത്രനെന്ന ഇമേജിനും അപ്പുറത്തേക്ക് സ്വന്തമായ ഇടം കണ്ടെത്തിയാണ് മുന്നേറുന്നത്. ആകാശ് ഖുറാനയുടെ കര്‍വാനിലൂടെ താരം ബോളിവുഡ് സിനിമയിലേക്ക് പ്രവേശിച്ചിരുന്നു. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ അവസാനഘട്ട ജോലികളിലാണ്. ഏപ്രിലിലാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ലഭിക്കുന്നത്.

സോനം കപൂറിനൊപ്പം

സോനം കപൂറിനൊപ്പം

അനൂജ ചൗഹാന്റെ സോയ ഫാക്ടര്‍ എന്ന നോവലിനെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രത്തില്‍ സോനം കപൂറിനൊപ്പം ദുല്‍ഖര്‍ സല്‍മാനും അഭിനയിക്കുന്നുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

തിരക്കഥ ഇഷ്ടപ്പെട്ടു

തിരക്കഥ ഇഷ്ടപ്പെട്ടു

സിനിമയുടെ തിരക്കഥ താരത്തിന് ഇഷ്ടപ്പെട്ടുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. കഥയും കഥാപാത്രത്തെയും ഇഷ്ടമായ താരം ഈ സിനിമയുടെ ഭാഗമാവാനുള്ള താല്‍പര്യവും പ്രകടിപ്പിച്ചിട്ടുണ്ട്.

ആദ്യ സിനിമ ഇറങ്ങിയിട്ടില്ല

ആദ്യ സിനിമ ഇറങ്ങിയിട്ടില്ല

ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ ബോളിവുഡ് ചിത്രമായ കര്‍വാന്‍ ഇതുവരെയും റിലീസ് ചെയ്തിട്ടില്ല. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ അവസാന ഘട്ട വര്‍ക്കുകള്‍ നടക്കുന്നതേയുള്ളൂ. റിലീസിങ്ങ് ഡേറ്റ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

അനുരാഗ് കശ്യപ് ചിത്രത്തില്‍ അഭിഷേക് ബച്ചന്‍

അനുരാഗ് കശ്യപ് ചിത്രത്തില്‍ അഭിഷേക് ബച്ചന്‍

അനുരാഗ് കശ്യപിന്റെ സിനിമയില്‍ ദുല്‍ഖര്‍ അഭിനയിക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു നേരത്തെ പുറത്തുവന്നത്. എന്നാല്‍ സിനിമയില്‍ അഭിഷേക് ബച്ചന്‍ അഭിനയിക്കുന്നുവെന്നാണ് കഴിഞ്ഞ ദിവസം ലഭിച്ച വിവരം.

ദുല്‍ഖറിന് പകരം

ദുല്‍ഖറിന് പകരം

അനുരാഗ് കശ്യപിന്റെ സിനിമയില്‍ ദുല്‍ഖറിന് പകരമായി അഭിഷേക് ബച്ചന്‍ എത്തുന്നുവെന്നുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതോടെയാണ് ആരാധകര്‍ ആകെ നിരാശയിലായത്. എന്നാല്‍ അതിനിടയില്‍ അടുത്ത ബോളിവുഡ് സിനിമയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത് ആരാധകരെ സന്തോഷത്തിലാക്കിയിട്ടുണ്ട്.

ശ്രാവണിന് വേണ്ടി ഗാനം ആലപിച്ചു

ശ്രാവണിന് വേണ്ടി ഗാനം ആലപിച്ചു

മുകേഷിന്റെ മകനായ ശ്രാവണ്‍ മുകേഷ് നായകനായെത്തുന്ന കല്യാണം എന്ന സിനിമയ്ക്ക് വേണ്ടി ദുല്‍ഖര്‍ സല്‍മാനും ഗ്രിഗറിയും ആലപിച്ച ഗാനം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

അടുത്ത മലയാള സിനിമ

അടുത്ത മലയാള സിനിമ

തമിഴിലും തെലുങ്കിലുമായി ആകെ തിരക്കിലാണ് ദുല്‍ഖര്‍ സല്‍മാന്‍. അതിനിടയില്‍ അടുത്ത മലയാള സിനിമ ഏതായിരിക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. വിഷ്ണു ഉണ്ണിക്കൃഷ്ണനും ബിബിന്‍ ജോര്‍ജും തിരക്കഥയൊരുക്കുന്ന സിനിമയില്‍ താരം അഭിനയിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X