ദുല്‍ഖര്‍ ബോളിവുഡിലേക്ക്, പ്രമുഖ പ്രൊഡക്ഷന്‍ ബാനര്‍ നിര്‍മിക്കുന്ന ചിത്രത്തിലെന്ന് റിപ്പോര്‍ട്ട്!
മലയാളത്തിന് പുറമെ അന്യ ഭാഷകളിലും ദുല്‍ഖര്‍ സല്‍മാന് ആരാധകര്‍ ഏറെയാണ്. തമിഴിലും ബോളിവുഡിലും ആരാധകര്‍ ഏറെയുണ്ട്. ഒകെ കണ്‍മണി എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നത്.
മലയാളത്തിന് പുറമെ അന്യ ഭാഷകളിലും ദുല്‍ഖര്‍ സല്‍മാന് ആരാധകര്‍ ഏറെയാണ്. തമിഴിലും ബോളിവുഡിലും ആരാധകര്‍ ഏറെയുണ്ട്. ഒകെ കണ്‍മണി എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നത്. മണിരത്‌നം സംവിധാനം ചെയ്ത ചിത്രം വന്‍ വിജയമായിരുന്നു. ഇപ്പോഴിതാ ദുല്‍ഖര്‍ ബോളിവുഡിലേക്ക് ചേക്കറുന്നതായി പുതിയ റിപ്പോര്‍ട്ടുകള്‍.
ബോളിവുഡിലെ പ്രമുഖ പ്രൊഡക്ഷന്‍ കമ്പിനിയുടെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ അഭിനയിക്കാന്‍ പോകുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ദുല്‍ഖര്‍ ഇക്കാര്യത്തെ കുറിച്ച് പ്രതികരിച്ചിട്ടില്ല.

കോളിവുഡില്‍ നിന്ന്
കോളിവുഡില്‍ നിന്ന് ദുല്‍ഖറിന് ഒത്തിരി ഓഫറുകള്‍ വരുന്നുണ്ട്. എന്നാല്‍ മലയാളത്തില്‍ പുതിയ ചിത്രങ്ങളുടെ തിരക്കായതിനാല്‍ മറ്റ് ഓഫറുകള്‍ ഏറ്റെടുക്കുന്നില്ലെന്നാണ് അറിയുന്നത്.

ഒകെ കണ്‍മണിക്ക് ശേഷം
മണിരത്‌നം ചിത്രമായ ഒകെ കണ്‍മണിക്ക് ശേഷമാണ് ദുല്‍ഖറിന് അന്യ ഭാഷയില്‍ ഡിമാന്റ് കൂടിയത്. നിത്യ മേനോനാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായിക വേഷം അവതരിപ്പിച്ചത്.

ജോമോന്റെ സുവിശേഷങ്ങള്‍
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ചിത്രത്തിന്റഎ തിരക്കിലാണ് ഇപ്പോള്‍ ദുല്‍ഖര്‍. ക്രിസ്തുമസിന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ജോമോന്റെ സുവിശേഷങ്ങള്‍ക്ക് ശേഷം ദുല്‍ഖര്‍ ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അഭിനയിക്കുക.

വരാനിരിക്കുന്ന മറ്റ് ചിത്രങ്ങള്‍
അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും ദുല്‍ഖറാണ് നായകന്‍, ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി. വിദേശ ഷെഡ്യൂളിന് വേണ്ടി കാത്തിരിക്കുകയാണ്. കൂടാതെ ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ഒരു ഭയങ്കര കാമുകന്‍ എന്ന ചിത്രത്തിലും ദുല്‍ഖറാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഉണ്ണി ആറാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.
ദുല്‍ഖറിന്റെ പുത്തന്‍ പുതിയ ഫോട്ടോസിനായി


Click it and Unblock the Notifications