ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാഗ്യം, ക്യാപ്റ്റനായി ദുല്‍ഖര്‍! സോയ ഫാക്ടറിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്ത്
കാര്‍വാന്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് അരങ്ങേറ്റം നടത്തിയ ദുല്‍ഖറിന്റെ രണ്ടാമത്തെ ചിത്രമാണ് സോയ ഫാക്ടര്‍. ദുല്‍ഖറിനൊപ്പം സോനം കപൂര്‍ നായികയായിട്ടെത്തുന്ന ചിത്രം സെപ്റ്റംബര്‍ ഇരുപതിന് തിയറ്ററുകളിലേക്ക് എത്തും. ഇന്ത്യന്‍ സിനിമാലോകം വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയില്‍ നിന്നും മോഷന്‍ പോസ്റ്റര്‍ പുറത്ത് വന്നിരിക്കുകയാണ്.

ഇന്ത്യയുടെ ഭാഗ്യമായി മാറിയ പെണ്‍കുട്ടി ഇതാണ്. സോയ സോളങ്കി എന്ന അവള്‍ എല്ലാവരുടെയും മനസ് കീഴടക്കിയവളാണെന്ന് സൂചിപ്പിച്ച് കൊണ്ട് ദുല്‍ഖറാണ് മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കിയത്. സോനം കപൂറിനെയാണ് പോസ്റ്ററില്‍ കാണിച്ചിരിക്കുന്നത്. അനുജ ചൗഹാന്‍ രചിച്ച ദി സോയ ഫാക്ടര്‍ എന്ന പുസ്തകത്തെ ആസ്പദമാക്കി അഭിഷേക് ശര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
1983 ല്‍ ഇന്ത്യയ്ക്ക് ആദ്യമായി ക്രിക്കറ്റ് ലോകകപ്പ് കിട്ടിയ ദിവസം ജനിച്ച സോയ സിംഗ് എന്ന പെണ്‍കുട്ടിയുടെ കഥയാണ് നോവലില്‍ പറയുന്നത്. സിനിമയുടെ ഇതിവൃത്തവും ഇതാണ്. പില്‍ക്കാലത്ത് ഇന്ത്യന്‍ ടീമിന്റെ ഭാഗ്യമായിട്ടാണ് അവള്‍ അറിയപ്പെട്ടിരുന്നത്. സോനം കപൂറാണ് സോയ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ദുല്‍ഖര്‍ ഒരു ക്രിക്കറ്റ് ക്യാപ്റ്റനായിട്ടാണ് അഭിനയിക്കുന്നത്.


Click it and Unblock the Notifications