twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എന്റെ മുഖത്ത് അന്ന് നിങ്ങൾ പുഞ്ചിരി സൃഷ്ടിച്ചു, ആ ചിരിയ്ക്ക് നന്ദിയുണ്ട് ഇർഫാൻ...

    |

    ആരാധകരുടേയും സഹപ്രവർത്തകരുടേയും മനസിൽ ഒരു വിങ്ങൽ ബാക്കിയാക്കിയാണ് നടൻ ഇർഫാൻ ഖാൻ ചമയങ്ങളില്ലാത്ത ലോകത്തേയ്ക്ക് യാത്രയായത്. താരത്തിന്റെ വിയോഗം ഞെട്ടലോടെയായിരുന്നു സിനിമ ലോകം കേട്ടത്. ഇനിയും പലർക്കും ഇത് പൂർണ്ണമായി വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. പോരാട്ടത്തിന്റെ പാതയിലായിരുന്നു താരം. ക്യാൻസറിനെ പോലും പോരാടി തോൽപിച്ചിരുന്ന താരം വീണ്ടും ജീവിതത്തിലേയ്ക്ക് മടങ്ങി എത്തുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. ഇർഫാൻ ഖാനുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്ന താരമായിരുന്നു നടൻ ദുൽഖർ സൽമാൻ. താരത്തിന്റെ ബോളിവുഡ് അരങ്ങേറ്റം ഇർഫാൻ ഖാനോടൊപ്പമായിരുന്നു. ഇർഫാൻ ഖാന്റെ വിയോഗം ദുൽഖറിന് ഉൾക്കൊളളാനായിട്ടില്ല.

    Recommended Video

    ഇര്‍ഫാന്റെ വിയോഗത്തില്‍ വികാരഭരിതനായി ദുല്‍ഖര്‍ സല്‍മാന്‍ | FilmiBeat Malayalam

    irrfankhan

     സാമ്പത്തികം ജീവിതത്തിൽ വില്ലനായി, ആ വലിയ മോഹം ഇർഫാൻ ഖാന് ഉപേക്ഷിക്കേണ്ടി വന്നു സാമ്പത്തികം ജീവിതത്തിൽ വില്ലനായി, ആ വലിയ മോഹം ഇർഫാൻ ഖാന് ഉപേക്ഷിക്കേണ്ടി വന്നു

    ഇർഫാൻ ഖാന്റെ വിയോഗം തനിയ്ക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ലെന്ന് ദുൽഖർ സൽമാൻ. സോഷ്യൽ മീഡിയ പേജിലൂടെയാണ് താരം തുറന്നെഴുതിയിരിക്കുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ...

    ജീവിക്കുന്ന ഇതിഹാസം, നിങ്ങൾ‌ ഒരു മഹത്തായ പ്രതിഭയായിരുന്നു. ഒരു അന്താരാഷ്ട്രതാരമായിട്ടു പോലും കർവാനിലെ ഞങ്ങളെല്ലാവരേയും നിങ്ങളെ കണ്ടുമുട്ടിയ എല്ലാവരേയും നിങ്ങൾ ഒന്നുപോലെ കണ്ടു. നിങ്ങളുടെ പെരുമാറ്റത്തിലൂടെ നമ്മളെല്ലാവരും ഒരു കുടുംബം പോലെ തോന്നിപ്പിച്ചു.. ദയ, നർമ്മം, ആകർഷകത്വം, ജിജ്ഞാസ, പ്രചോദനം, അനുകമ്പ, ഇതെല്ലാം നിങ്ങളിലുണ്ടായിരുന്നു. ഒരു രസികനായിരുന്നു നിങ്ങൾ.

    മോദിയുടെ സഹായം തേടി യുഎഇ; പ്രത്യേക വിമാനം അയക്കും, രണ്ട് അഭ്യര്‍ഥനകള്‍... കേന്ദ്രം പരിഗണിക്കുന്നു

    ഒരു വിദ്യാർഥിയേയും ആരാധകനേയും പോലെ ഷൂട്ടിങ്ങിന്റെ അവസാന ദിനം വരെ നിങ്ങളെ ഞാൻ നിരീക്ഷിച്ചു. നിങ്ങൾക്ക് വളരെ നന്ദിയുണ്ട്. അവസാനം വരെ എന്റെ മുഖത്ത് നിരന്തരമായ പുഞ്ചിരിയുണ്ടാക്കി തന്നതിന്. പലപ്പോഴും വിസ്മയത്തോടെ നിങ്ങളെ ഉറ്റുനോക്കി. പകരമായി നിങ്ങളുടെ മുഖത്ത് എല്ലായ്പ്പോഴും ആ പുഞ്ചിരി ഉണ്ടായിരുന്നു. സന്തോഷം നൽകുന്ന ആ പുഞ്ചിരി എന്നെ പലപ്പോഴും ആശ്ചര്യപ്പെടുത്തി. അങ്ങനെയാണ് ഞാൻ നിങ്ങളെ എപ്പോഴും ഓർമ്മിക്കുന്നത്". ദുൽഖർ കുറിച്ചു.

    ആകർഷ് ഖുറാന സംവിധാനം ചെയ്ത കർവാനിൽ ദുൽഖറിന്റെ സുഹൃത്തായിട്ടായിരുന്നു ഇർഫാൻ ഖാൻ എത്തിയത്. അവിനാഷ് രാജ്പുരോഹിത് എന്ന ഐടി ഉദ്യോഗസ്ഥനെ ദുൽഖർ അവതരിപ്പിച്ചപ്പോൾ , സുഹൃത്ത് ഷൗക്കത്ത് ആയാണ് ഇർഫാൻ വേഷമിട്ടത്. ഇവർ തമ്മിലുളള കോമ്പിനേഷനായിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്. വൻ കുടലിലുണ്ടായ അണുബാധയെ തുടർന്ന് മുംബൈ കോകിലാബൈൻ ധീരു അംബാനി ആശുപത്രിയിൽ ചികിത്സയിലായിരുന്നു താരം. ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്നലെ രാവിലെയായിരുന്നു ആശുപത്രിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാത്തിലായിരുന്ന താരം ഇന്ന് രാവിലെ(29 ഏപ്രിൽ)യാണ് മരണപ്പെട്ടത്. ക്യാൻസർ രോഗത്തിൽ മോചിതനായ ശേഷം സിനിമയിൽ സജീവമായിരുന്നു താരം...

    ഫേസ്ബുക്ക് പോസ്റ്റ്

    English summary
    Thank you, Actor Dulquer Salmaan Share Irrfan Khna Memory
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X