»   » നമ്മടെ സ്വന്തം ചുള്ളന്‍ ചെക്കന്‍ ദുല്‍ഖര്‍ സല്‍മാനെ മലയാളത്തിന് നഷ്ടമാകുന്നു!

നമ്മടെ സ്വന്തം ചുള്ളന്‍ ചെക്കന്‍ ദുല്‍ഖര്‍ സല്‍മാനെ മലയാളത്തിന് നഷ്ടമാകുന്നു!

Posted By:
Subscribe to Filmibeat Malayalam

നമ്മുടെ മലയാളത്തിന്റെ സ്വന്തം ദുല്‍ഖര്‍ സല്‍മാന്‍ എങ്ങോട്ടാണീ...പോകുന്നത്. മലയാളത്തിന് ഈ ചുള്ളന്‍ ചെക്കനെ നഷ്ടമാകുമോ..? വൈകാതെ മലയാള സിനിമിയക്ക് ദുല്‍ഖറിനെയും നഷ്ടമാകുമെന്ന് ഉറപ്പ്. ഇനി തെന്നിന്ത്യന്‍ താരം ദുല്‍ഖര്‍ എന്നു പറയേണ്ടി വരും.

തമിഴില്‍ രണ്ടു സിനിമ കൊണ്ട് സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച ഈ മലയാളി ചെക്കന്‍ ബോളിവുഡിലും തരംഗമാകാനിരിക്കുകയാണ്. തമിഴിലെ തകര്‍പ്പന്‍ പ്രകടനത്തിനുശേഷം ബോളിവുഡ് ആരാധകരെയും ഞെട്ടിപ്പിക്കുന്നതോടെ മലയാളത്തിന് ദുല്‍ഖറിനെ നഷ്ടമാകുമോ എന്നാണ് ചര്‍ച്ചാവിഷയം.

നമ്മടെ സ്വന്തം ചുള്ളന്‍ ചെക്കന്‍ ദുല്‍ഖര്‍ സല്‍മാനെ മലയാളത്തിന് നഷ്ടമാകുന്നു!

പ്രശസ്ത സംവിധായകന്‍ രാജമൗലിയുടെ പിതാവും തിരക്കഥാകൃത്തുമായ കെ.വി വിജയേന്ദ്ര പ്രസാദ് ഒരുക്കുന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്നത്.

നമ്മടെ സ്വന്തം ചുള്ളന്‍ ചെക്കന്‍ ദുല്‍ഖര്‍ സല്‍മാനെ മലയാളത്തിന് നഷ്ടമാകുന്നു!

ഒ.കെ കണ്‍മണി പോലെ ഇതും ഒരു പ്രണയച്ചിത്രമായിരിക്കുമെന്നാണ് സൂചന. ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂറിനെ പ്രണയിക്കാനാണ് ദുല്‍ഖര്‍ ഒരുങ്ങുന്നത്. ജാന്‍വി കപൂറിന്റെ ആദ്യ സിനിമ കൂടിയാണിത്.

നമ്മടെ സ്വന്തം ചുള്ളന്‍ ചെക്കന്‍ ദുല്‍ഖര്‍ സല്‍മാനെ മലയാളത്തിന് നഷ്ടമാകുന്നു!

ബോളിവുഡില്‍ മാത്രമല്ല, ഈ ചിത്രം മറ്റു ഭാഷകളിലും ഒരുക്കുന്നുണ്ട്. മലയാളം,തമിഴ്,ഹിന്ദി,തെലുങ്ക് എന്നീ ഭാഷകളിലാണ് ഒരുങ്ങുന്നത്.

നമ്മടെ സ്വന്തം ചുള്ളന്‍ ചെക്കന്‍ ദുല്‍ഖര്‍ സല്‍മാനെ മലയാളത്തിന് നഷ്ടമാകുന്നു!

ബാഹുബലി,ബജ്‌രംഗി ഭായിജാന്‍ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥയ്ക്കുശേഷമാണ് വിജയേന്ദ്ര പുതിയ ചിത്രത്തിനായി ഒരുങ്ങുന്നത്. ബോക്‌സ് ഓഫീസില്‍ പുതിയ ചരിത്രം കുറിക്കുമോ എന്ന ചര്‍ച്ചയും നടക്കുന്നുണ്ട്.

നമ്മടെ സ്വന്തം ചുള്ളന്‍ ചെക്കന്‍ ദുല്‍ഖര്‍ സല്‍മാനെ മലയാളത്തിന് നഷ്ടമാകുന്നു!

മലയാളികളുടെ ദുല്‍ഖര്‍ ഇപ്പോള്‍ തമിഴ് പ്രേക്ഷകരുടെയും മുത്താണ്. ഒ.കെ കണ്‍മണി എന്ന ഹിറ്റ് ചിത്രത്തിനുശേഷം ദുല്‍ഖര്‍ തമിഴില്‍ അടുത്ത ചിത്രത്തിനായി ഒരുങ്ങുകയാണ്. തമിഴ് നടന്‍ കാര്‍ത്തിയോടൊപ്പമാണ് അടുത്ത ചിത്രം.

English summary
Dulquer Salmaan, the charming young actor, is reportedly all set to romance Bollywood diva Sridevi's daughter Jhanvi Kapoor.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam