»   » കുഞ്ഞിക്ക ഇനി ഗ്ലാമര്‍ ലോകത്തെ സൂപ്പര്‍ താരം! ദുല്‍ഖറിന്റെ ബോളിവുഡ് സിനിമയുടെ പേര് പുറത്ത് വന്നു!!

കുഞ്ഞിക്ക ഇനി ഗ്ലാമര്‍ ലോകത്തെ സൂപ്പര്‍ താരം! ദുല്‍ഖറിന്റെ ബോളിവുഡ് സിനിമയുടെ പേര് പുറത്ത് വന്നു!!

Posted By: Teresa John
Subscribe to Filmibeat Malayalam

ദുല്‍ഖര്‍ സല്‍മാന്റെ ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തകളാണ് ഈ വര്‍ഷം സംഭവിച്ചതെല്ലാം. ദുല്‍ഖര്‍ മലയാള സിനിമയ്ക്ക് മാത്രം സ്വന്തമായിരുന്നു എങ്കിലും ഇനി മുതല്‍ അങ്ങനെ ആയിരിക്കില്ല. ഇപ്പോള്‍ തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ അന്യഭാഷകളിലെല്ലാം സജീവമായിരിക്കുകയാണ് കുഞ്ഞിക്ക.

അടി, വെടി, പുക ദുല്‍ഖര്‍ സല്‍മാന്‍ ചരിത്രം മാറ്റി എഴുതി! 'സോലോ'യില്‍ നിന്നും പുതിയ ടീസര്‍ പുറത്ത്!!

സൗബിന്‍ സാഹിര്‍ സംവിധാനം ചെയ്യുന്ന പറവ എന്ന സിനിമ ഓണത്തിന് തിയറ്ററുകളിലെത്തും. പിന്നാലെ തമിഴിലും മലയാളത്തിലുമായി നിര്‍മ്മിക്കുന്ന സോലോയും റിലീസ് ചെയ്യും. അടുത്തതായി ബോളിവുഡ് സിനിമയിലാണ് ദുല്‍ഖര്‍ അഭിനയിക്കുന്നത് ചിത്രീകരണം ആരംഭിച്ച സിനിമയ്ക്ക് പേരും ഇട്ടിയിരിക്കുകയാണ്.

ദുല്‍ഖറിന്റെ ബോളിവുഡ് സിനിമ


ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി ബോളിവുഡ് സിനിമയില്‍ അഭിനയിക്കാന്‍ പോവുകയാണ്. അഭിഷേക് ബച്ചന് വേണ്ടി ഒരുക്കിയ വേഷത്തിലാണ് ദുല്‍ഖര്‍ അഭിനയിക്കുന്നത്.

ചിത്രീകരണം ആരംഭിച്ചു

ഇന്നലെ ഊട്ടിയില്‍ നിന്നും ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചിരിക്കുകയാണ്. ഊട്ടിയിലെ ഷൂ്ടിങ്ങ് പൂര്‍ത്തിയാക്കിയതിന് ശേഷം കൊച്ചിയിലായിരിക്കും അടുത്ത ലൊക്കേഷന്‍.

സിനിമയുടെ പേര്

ആകര്‍ഷ് ഖുറാന സംവിധാനം ചെയ്യുന്ന ദുല്‍ഖറിന്റെ ചിത്രത്തിന് പേരിട്ടിരിക്കുകയാണ്. 'കര്‍വന്‍' എന്നാണ് സിനിമയുടെ പേര്. റോണി സ്‌ക്രൂവാലയുടെ പുതിയ പ്രൊഡക്ഷന്‍ കമ്പനിയാണ് സിനിമ നിര്‍മ്മിക്കുന്നത്.

പ്രധാന കഥാപാത്രങ്ങള്‍

ദുല്‍ഖറിനൊപ്പം നടന്‍ ഇര്‍ഫാന്‍ ഖാനും കേന്ദ്ര കഥാപാത്രമായി ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 'ഗേള്‍ ഇന്‍ ദി സിറ്റി' എന്ന വെബ് സീരിയസിലൂടെ പ്രശസ്തയായ മിഥില പാക്കറാണ് ചിത്രത്തില്‍ നായികയായി അഭിനയിക്കുന്നത്.

അഭിഷേക് ബച്ചന്റെ കഥാപാത്രം

അഭിഷേക് ബച്ചനെയായിരുന്നു ആകര്‍ഷ് ഖുറാന തന്റെ സിനിമയിലേക്ക് ആദ്യം ക്ഷണിച്ചിരുന്നത്. എന്നാല്‍ പല സാഹചര്യങ്ങളില്‍ നിന്നും മാറി മറഞ്ഞ് ആ കഥാപാത്രം ദുല്‍ഖറിലേക്ക് എത്തിച്ചേരുകയായിരുന്നു.

ബോളിവുഡ് അരങ്ങേറ്റം

ലോകം അറിയപ്പെടുന്ന മികച്ച താരങ്ങളുടെ പട്ടികയിലേക്ക് ദുല്‍ഖര്‍ സല്‍മാന് ഉയരാന്‍ ഇനി അധികം താമസമില്ല. കുഞ്ഞിക്കയുടെ ബോളിവുഡ് സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

ബാംഗ്ലൂര്‍ ഇതിവൃത്തം

ബാഗ്ലൂര്‍ സ്വദേശിയായ യുവാവിന്റെ കഥയാണ് കര്‍വാനിലൂടെ പറയാന്‍ പോവുന്നതെന്നാണ് ആദ്യം വന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

English summary
Dulquer Salmaan’s Bollywood debut film is titled Karwan

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam