twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഡിക്യു ആരാധകർക്കൊരു സന്തോഷ വാർത്ത; കർവാന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

    മൂന്നു പേർ ചേർന്ന് യാത്ര പോകുന്നതും യാത്രാമധ്യേ ഉണ്ടാവുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം

    By Ankitha
    |

    ആരാധകരുടെ കാത്തിരുപ്പിന് അവസാനം. മലായാളത്തിന്റെ പ്രിയ താരം ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ ബോളിവുഡ് ചിത്രം കര്‍വാന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂണ്‍ ഒന്നിനാണ് ചിത്രം തീയേറ്ററിൽ എത്തുക. നവാഗതനായ ആകര്‍ഷ് ഖുറാനയാണ് ചിത്രത്തിന്റെ സംവിധായകൻ. റോണി സ്‌ക്രൂവാല ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

    മാസ് ലുക്കിൽ കിടിലൻ പ്രകടനവുമായി അനുഷ്ക! ബാഗമതി കാണാനുള്ള പത്തു കാരണങ്ങൾ ഇവയെല്ലാം...മാസ് ലുക്കിൽ കിടിലൻ പ്രകടനവുമായി അനുഷ്ക! ബാഗമതി കാണാനുള്ള പത്തു കാരണങ്ങൾ ഇവയെല്ലാം...

    ‌മൂന്നു പേർ ചേർന്ന് യാത്ര പോകുന്നതും യാത്രാമധ്യേ ഉണ്ടാവുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തില്‍ ഇര്‍ഫാന്‍ ഖാനും മിഥില പാല്‍ക്കറിനൊപ്പമാണ് ദുല്‍ഖര്‍ അഭിനയിക്കുന്നത്. കൂടാതെ ചിത്രത്തിന്റെ നല്ലൊരു ഭാഗവും ചിത്രീകരിച്ചിരിക്കുന്നത് എന്നാണ് സൂചന. മലായളത്തിന്റെ സ്വന്തം കുഞ്ഞിക്കയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണിത്. പെര്‍മനന്റ് റൂംമേറ്റ്‌സ് ഉള്‍പ്പെടെയുള്ള വെബ്‌സീരിസില്‍ നായികയായി മാത്രം അഭിനയിച്ചിട്ടുള്ള മിഥിലയുടേയും ആദ്യ ബോളിവുഡ് ചിത്രം കൂടിയാണിത്.

    ബാഗമതിയ്ക്ക് ബാഹുബലി 2 മായി ബന്ധം? തെന്നിന്ത്യന്‍ താര സുന്ദരി തുറന്നു പറയുന്നു...ബാഗമതിയ്ക്ക് ബാഹുബലി 2 മായി ബന്ധം? തെന്നിന്ത്യന്‍ താര സുന്ദരി തുറന്നു പറയുന്നു...

    ചിത്രത്തിൽ അഭിഷേക് ബച്ചനെയായിരുന്നു ആകര്‍ഷ് ഖുറാൻ ആദ്യം പരിഗണിച്ചത്. എന്നാല്‍ പല സാഹചര്യങ്ങളില്‍ നിന്നും മാറി മറഞ്ഞ് ആ കഥാപാത്രം ദുല്‍ഖറിലേക്ക് എത്തിച്ചേരുകയായിരുന്നു. കര്‍വനിൽ ആദ്യം അഭിഷേക് ബച്ചനെയായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ പിന്നീട് ഈ കഥപാത്രം ദുൽഖറിലേയ്ക്ക് എത്തുകയായിരുന്നു. ദുൽഖറിന്റെ ബോളിവുഡ് അരങ്ങേറ്റം ആരധകർ ശരിയ്ക്കും ആഘോഷിക്കുകയാണ്.

     കാത്തിരിപ്പിന് വിരാമം! ജനുവരി 25 ന് തന്നെ പദ്മാവത് പ്രദർശനത്തിനെത്തും കാത്തിരിപ്പിന് വിരാമം! ജനുവരി 25 ന് തന്നെ പദ്മാവത് പ്രദർശനത്തിനെത്തും

    English summary
    Dulquer Salmaan's Bollywood debut, Karwaan co-starring Irrfan Khan, gets 1 June release date
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X