ദുല്‍ഖറിന്‍റെ കുഞ്ഞുമറിയത്തിന് ആലിയ ഭട്ടിന്‍റെ സര്‍പ്രൈസ്, നന്ദി പറഞ്ഞ് അമാലും, ചിത്രങ്ങള്‍ വൈറല്‍

മമ്മൂട്ടിക്ക് ശേഷമായാണ് ദുല്‍ഖര്‍ സല്‍മാന്‍ അഭിനയ രംഗത്ത് എത്തിയത്. തുടക്കത്തില്‍ താരപുത്രന്‍ ഇമേജിലായിരുന്നുവെങ്കിലും പിന്നീട് സ്വന്തമായ ഇടം കണ്ടെത്തുകയായിരുന്നു അദ്ദേഹം. തെന്നിന്ത്യന്‍ ഭാഷകളിലും ബോളിവുഡിലുമെല്ലാം സാന്നിധ്യം അറിയിച്ച് മുന്നേറുകയാണ് അദ്ദേഹം. താരങ്ങളെല്ലാമായി അടുത്ത സൗഹൃദമുണ്ട് ദുല്‍ഖറിന്. എല്ലാതരത്തിലുമുള്ള കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ചാണ് താരം മുന്നേറുന്നത്. അഭിനയ ജീവിതത്തിലെ വിശേഷങ്ങള്‍ മാത്രമല്ല വ്യക്തി ജീവിതത്തിലെ കാര്യങ്ങളും വൈറലായി മാറാറുണ്ട്.

കുഞ്ഞുമറിയത്തിന്റെ വരവോടെ ജീവിതത്തില്‍ വന്ന മാറ്റങ്ങളെക്കുറിച്ചും ദുല്‍ഖര്‍ പറഞ്ഞിരുന്നു. ലോക് ഡൗണ്‍ സമയത്ത് മകളായിരുന്നു ഏറ്റവും കൂടുതല്‍ സന്തോഷിച്ചത്. വാപ്പച്ചിയേയും മകനേയും മാസങ്ങളോളം അടുത്ത് കിട്ടിയത് ശരിക്കും ആഘോഷമാക്കുകയായിരുന്നു മറിയം. മറിയത്തിനൊപ്പമുള്ള സമയത്തെക്കുറിച്ച് പറഞ്ഞ് ഇവരെത്തിയിരുന്നു. ബോളിവുഡില്‍ നിന്നും കുഞ്ഞുമറിയത്തിനെ തേടിയെത്തിയ സന്തോഷത്തെക്കുറിച്ചുള്ള കാര്യങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

അതീവ ഗ്ലാമറസായി ഷംന കാസിം, ചിത്രങ്ങള്‍ കാണാം

ദുല്‍ഖര്‍ സല്‍മാനാണ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ ആലിയ ഭട്ടിന്റെ സമ്മാനത്തെക്കുറിച്ച് പറഞ്ഞത്. തനിക്കേറെ പ്രിയപ്പെട്ട നായികമാരിലൊരാളാണ് ആലിയ ഭട്ട് എന്ന് നേരത്തെ താരപുത്രന്‍ പറഞ്ഞിരുന്നു. ആലിയ അയച്ച സമ്മാനങ്ങളും ഒപ്പമുള്ള കുറിപ്പിന്റേയുമൊക്കെ ചിത്രങ്ങളും ദുല്‍ഖര്‍ പങ്കുവെച്ചിട്ടുണ്ട്. മറിയത്തിന് താന്‍ അയച്ച സമ്മാനങ്ങള്‍ ഇഷ്ടമായി കാണുമെന്ന് കരുതുന്നുവെന്നായിരുന്നു ആലിയ കുറിച്ചത്. ആലിയയോട് നന്ദി പറഞ്ഞും താരപുത്രനെത്തിയിരുന്നു. ഇത് ആലിയയും ഇന്‍സ്റ്റഗ്രാമിലൂടെ ഷെയര്‍ ചെയ്തിരുന്നു.

Dulquer

അഭിനയിക്കാതെ തന്നെ താരമായി മാറിയ താരപുത്രിയാണ് മറിയം. കുഞ്ഞുമകളുടെ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞ് കുടുംബത്തിലുള്ളവരെല്ലാം എത്താറുണ്ട്. വാപ്പച്ചിയേയും മകനേയും പോലെ വാഹനപ്രേമിയാണ് മകളുമെന്നുമായിരുന്നു ആരാധകര്‍ പറഞ്ഞത്. പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം താരമായി മാറാറുണ്ട് ഈ താരപുത്രി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X