ബോളിവുഡ് അരങ്ങേറ്റം ഗംഭീരമാക്കി ദുല്‍ഖര്‍! ആദ്യ ചിത്രം കര്‍വാനെ പ്രശംസിച്ച് പ്രമുഖര്‍ രംഗത്ത്!!

By Midhun

ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡ് അരങ്ങേറ്റം കുറിച്ച ചിത്രമാണ് കര്‍വാന്‍. ദുല്‍ഖര്‍ മുഖ്യ വേഷത്തിലഭിനയിച്ച ചിത്രം ആഗസ്റ്റ് മൂന്നിനാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയ ചിത്രത്തില്‍ ഇര്‍ഫാന്‍ ഖാന്‍, മിഥില പല്‍ക്കര്‍ തുടങ്ങിയ താരങ്ങളും പ്രധാന വേഷത്തിലെത്തുന്നുണ്ട്. റിലീസിങ്ങിന് മുന്നോടിയായി ചിത്രത്തിന്റ പ്രിവ്യൂ ഷോ കഴിഞ്ഞ ദിവസം നടന്നിരുന്നു.

പ്രിവ്യൂ ഷോ കണ്ട പ്രമുഖര്‍ ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് പങ്കുവെച്ചിരിക്കന്നത്. ട്വിറ്റര്‍ പേജുകളിലൂടെയാണ് അധിക പേരും ചിത്രത്തെക്കുറിച്ച് നല്ല റിവ്യൂ എഴുതിയിരിക്കുന്നത്. കര്‍വാനിലെ ദുല്‍ഖറിന്റെ പ്രകടനത്തെ പുകഴ്ത്തികൊണ്ടാണ് അധിക പേരും ട്വിറ്ററില്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. കര്‍വാനെക്കുറിച്ചുളള നിരൂപണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ബോളിവുഡിലും തിളങ്ങി ദുല്‍ഖര്‍

ബോളിവുഡിലും തിളങ്ങി ദുല്‍ഖര്‍

മലയാളത്തില്‍ നിന്നും ഒരിടവേളയെടുത്ത സമയത്തായിരുന്നു ദുല്‍ഖര്‍ തന്റെ ആദ്യ ബോളിവുഡ് ചിത്രം ചെയ്തിരുന്നത്. ആകര്‍ഷ് ഖുറാന സംവിധാനം ചെയ്ത കര്‍വാനില്‍ ശ്രദ്ധേയമായൊരു കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. ഒരു റോഡ് മൂവി ഗണത്തില്‍പ്പെടുന്ന ചിത്രമായാണ് സംവിധായകന്‍ സിനിമയൊരുക്കിയിരിക്കുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയ ചിത്രം ദുല്‍ഖറിന്റെ ആദ്യ ബോളിവുഡ് ചിത്രമെന്ന നിലയിലായിരുന്നു തുടക്കം മുതല്‍ ശ്രദ്ധിക്കപ്പെട്ടിരുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കും ട്രെയിലറുകള്‍ക്കുമെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നത്.

മൂന്ന് സുഹൃത്തുക്കളുടെ കഥ

മൂന്ന് സുഹൃത്തുക്കളുടെ കഥ

ബാംഗ്ലൂരില്‍ നിന്നും കൊച്ചിവരെയുളള മൂന്ന് സുഹൃത്തുകളുടെ രസകരമായ യാത്രയാണ് ചിത്രത്തില്‍ പറയുന്നത്. റോഡ് മൂവി ഗണത്തില്‍ അണിയിച്ചൊരുക്കിയ ചിത്രം എല്ലാ തരം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന തരത്തിലാണ് സംവിധായകന്‍ ഒരുക്കിയിരിക്കുന്നത്, ഒരു ഫീല്‍ ഗുഡ് മൂവി ആയാണ് ചിത്രം കണ്ട ആളുകള്‍ കര്‍വാനെ വിലയിരുത്തിയിരിക്കുന്നത്. ദുല്‍ഖറിനൊപ്പം തുല്ല്യ പ്രാധാന്യമുളള കഥാപാത്രങ്ങളായാണ് ഇര്‍ഫാനും മിഥിലയും ചിത്രത്തില്‍ എത്തുന്നത്.

ട്രെയിലര്‍ നല്‍കിയ ആവേശം

ട്രെയിലര്‍ നല്‍കിയ ആവേശം

കര്‍വാന്റെതായി പുറത്തിറങ്ങിയ ആദ്യ ട്രെയിലറിന് മികച്ച സ്വീകാര്യതയായിരുന്നു സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നത്. പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷ നിറഞ്ഞ രംഗങ്ങളായിരുന്നു അണിയറപ്രവര്‍ത്തകര്‍ ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ചിത്രത്തില്‍ വ്യത്യസ്ഥമാര്‍ന്ന ഒരു ലുക്കിലായിരുന്നു ദുല്‍ഖറിനെ കാണിച്ചിരുന്നത്. സീരിയസായിട്ടുളള ഒരു വേഷത്തിലാണ് ചിത്രത്തില്‍ ദുല്‍ഖര്‍ എത്തുന്നതെന്നാണ് അറിയുന്നത്.

കര്‍വാനിലെ പാട്ടുകള്‍

കര്‍വാനിലെ പാട്ടുകള്‍

കര്‍വാനിലെ പാട്ടുകള്‍ക്കും മികച്ച സ്വീകരണമായിരുന്നു എല്ലാവരും നല്‍കിയത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പാട്ടുകളെല്ലാം തന്നെ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടിയവയായിരുന്നു. പ്രതീക് കഹാദാണ് പാട്ടുകള്‍ ഒരുക്കിയിരുന്നത്. പ്രതീക് തന്നെ പാടിയ ഒരു പാട്ട് നിരവധി പേരായിരുന്നു യുടൂബില്‍ കണ്ടിരുന്നത്. എന്റെ സൂര്യപുത്രിക്ക് എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ അമല അക്കിനേനിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

പ്രിവ്യൂ ഷോ നടന്നു

പ്രിവ്യൂ ഷോ നടന്നു

ആഗസ്റ്റ് മൂന്നിനാണ് കര്‍വാന്‍ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. റിലീസിനു മുന്നോടിയായി ചിത്രത്തിന്റെ പ്രിവ്യൂ ഷോ കഴിഞ്ഞ ദിവസം നടന്നിരുന്നു. സിനിമാ പ്രവര്‍ത്തകരും മറ്റും പ്രമുഖരുമായിരുന്നു കര്‍വാന്റെ പ്രിവ്യൂ ഷോയില്‍ പങ്കെടുത്തിരുന്നത്. പ്രിവ്യൂ ഷോയ്ക്കു ശേഷം മികച്ച അഭിപ്രായമായിരുന്നു ചിത്രത്തെ എല്ലാവരും പറഞ്ഞത്. ട്വിറ്റര്‍ പേജുകളിലെല്ലാം തന്നെ കര്‍വാനെക്കുറിച്ചുളള റിവ്യൂ ധാരാളമായി വന്നിരുന്നു. ട്വീറ്റുകളില്‍ എല്ലാം ദുല്‍ഖറിന്റെ പ്രകടനത്തെ പുകഴ്ത്തിയാണ് എല്ലാവരും പറഞ്ഞിരിക്കുന്നത്.

കര്‍വാനെക്കുറിച്ചുളള റിവ്യൂ കാണൂ

കര്‍വാനെക്കുറിച്ചുളള റിവ്യൂ കാണൂ

കര്‍വാന്‍ റിവ്യൂ

കര്‍വാന്‍ റിവ്യൂ

റിവ്യൂ കാണൂ

റിവ്യൂ കാണൂ

റിവ്യൂ കാണാം

റിവ്യൂ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X