ബോളിവുഡ് അരങ്ങേറ്റത്തില്‍ തിളങ്ങി ദുല്‍ഖര്‍ സല്‍മാന്‍! കര്‍വാന്‍ ട്രെയിലര്‍ പുറത്ത്! കാണൂ
ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന ആദ്യ ബോളിവുഡ് ചിത്രമാണ് കര്‍വാന്‍. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയ ഈ ചിത്രം ആകര്‍ഷ് ഖുരാനയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ദുല്‍ഖറിനൊപ്പം ഇര്‍ഫാന്‍ ഖാന്‍,മിഥില പല്‍ക്കര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. റോഡ് മൂവി ഗണത്തില്‍പ്പെടുന്നൊരു ചിത്രമായിരിക്കും കര്‍വാനെന്നാണ് അറിയുന്നത്.
ചിത്രത്തിന്റെ ട്രെയിലര്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങി.നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ കര്‍വാന്റെ ട്രെയിലര്‍ സിനിമാ പ്രേമികള്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷ നിറഞ്ഞ രംഗങ്ങളാണ് അണിയറപ്രവര്‍ത്തകര്‍ ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ദുല്‍ഖറിന്റെ സാന്നിദ്ധ്യം തന്നെയാണ് ട്രെയിലറിന്റെ മുഖ്യ ആകര്‍ഷണമായി മാറിയിരിക്കുന്നത്.

ബാംഗ്ലൂരില്‍ നിന്നും കൊച്ചിവരെയുളള മൂന്ന് സുഹൃത്തുക്കളുടെ രസകരമായ യാത്രയാണ് ചിത്രത്തില്‍ കാണിക്കുന്നത്. ഹുസൈന്‍ലാല്‍, ആകര്‍ഷ് ഖുറാന തുടങ്ങിയവര്‍ ചേര്‍ന്നാണ് കര്‍വാന് വേണ്ടി തിരക്കഥയൊരുക്കിയിരിക്കുന്നത്. 'എന്റെ സൂര്യപുത്രിക്ക്' എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ അമല അക്കിനേനിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ആഗസ്റ്റ് മൂന്നിനാണ് ദുല്‍ഖറിന്റെ ആദ്യ ബോളിവുഡ് ചിത്രം തിയ്യേറ്ററുകളിലേക്കെത്തുന്നത്. കര്‍വാനു പുറമെ സോയ ഫാക്ടര്‍ എന്നൊരു ചിത്രവും ദുല്‍ഖറിന്റെതായി അണിയറയില്‍ ഒരുങ്ങുുന്ന സിനിമയാണ്. സോനം കപൂറാണ് ചിത്രത്തല്‍ ദുല്‍ഖറിന്റെ നായികയായി എത്തുന്നത്. ദുല്‍ഖറിന്റെ തമിഴ് ചിത്രങ്ങളുടെ ഷൂട്ടിംഗ് കഴിഞ്ഞ ശേഷം സോയ ഫാക്ടര്‍ ആരംഭിക്കുമെന്നാണ് അറിയുന്നത്.


Click it and Unblock the Notifications