റിലീസിങ്ങിനൊരുങ്ങി ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കര്‍വാന്‍! പുതിയ വീഡിയോ സോംഗ് പുറത്ത്! കാണൂ
ദുല്‍ഖര്‍ സല്‍മാന്‍ മുഖ്യവേഷത്തിലെത്തുന്ന ആദ്യ ബോളിവുഡ് ചിത്രമാണ് കര്‍വാന്‍. ദുല്‍ഖറിനു പുറമെ ഇര്‍ഫാന്‍ ഖാന്‍,മിഥില പല്‍ക്കര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയ ഈ ചിത്രം ആകര്‍ഷ് ഖുരാനയാണ് സംവിധാനം ചെയ്തിരിക്കുന്നത്.
റോഡ് മൂവി ഗണത്തില്‍പ്പെടുന്നൊരു ചിത്രമായിരിക്കും കര്‍വാനെന്നാണ് അറിയുന്നത്. ബാംഗ്ലൂരില്‍ നിന്നും കൊച്ചിവരെയുളള മൂന്ന് സുഹൃത്തുക്കളുടെ രസകരമായ യാത്രയാണ് ചിത്രത്തില്‍ കാണിക്കുന്നത്. ഹുസൈന്‍ലാല്‍, ആകര്‍ഷ് ഖുറാന തുടങ്ങിയവര്‍ ചേര്‍ന്നാണ് കര്‍വാന് വേണ്ടി തിരക്കഥയൊരുക്കിയിരിക്കുന്നത്.

'എന്റെ സൂര്യപുത്രിക്ക്' എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ അമല അക്കിനേനിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലറിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ തന്നെ? ന്റെ ഫേസ്ബുക്ക് പേജിലൂടെ കര്‍വാന്റെ ട്രെയിലര്‍ സിനിമാ പ്രേമികള്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷ നിറഞ്ഞ രംഗങ്ങളാണ് അണിയറപ്രവര്‍ത്തകര്‍ ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ദുല്‍ഖറിന്റെ സാന്നിദ്ധ്യം തന്നെയാണ് ട്രെയിലറിന്റെ മുഖ്യ ആകര്‍ഷണമായി മാറിയിരിക്കുന്നത്. ആഗസ്റ്റ് മൂന്നിനാണ് ദുല്‍ഖറിന്റെ ആദ്യ ബോളിവുഡ് ചിത്രം തിയ്യേറ്ററുകളിലേക്കെത്തുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിലെ പുതിയൊരു പാട്ട് കൂടി പുറത്തിറങ്ങിയിരിക്കുകയാണ്.പ്രതീക് കഹാദാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. പ്രതീക് തന്നെ എഴുതിയ പാട്ടിന് അദ്ദേഹം തന്നെയാണ് സംഗീതമൊരുക്കിയിരിക്കുന്നത്.


Click it and Unblock the Notifications











