ഗ്രൗണ്ടില്‍ ക്രിക്കറ്റ് താരമായി ദുല്‍ക്കര്‍ സല്‍മാന്‍! സോഷ്യല്‍ മീഡിയയില്‍ വൈറലായി പുതിയ ചിത്രം!

By Prashant V R

കര്‍വാന്‍ എന്ന ചിത്രത്തിനു ശേഷം ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡിലെത്തുന്ന ചിത്രമാണ് ദ സോയ ഫാക്ടര്‍. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യത ലഭിച്ച ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. ചിത്രത്തില്‍ ഒരു ക്രിക്കറ്റ് താരമായിട്ടാണ് ദുല്‍ഖര്‍ എത്തുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുളള ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ജേഴ്‌സി ധരിച്ചുളള ദുല്‍ഖറിന്റെ ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ തരംഗമാവുന്നത്. ഇതുപോലെ കൊച്ചിയിലെ കൗണ്ടി ഇന്‍ഡോര്‍ നെറ്റ്‌സില്‍ പരിശീലനം നടത്തുന്ന ദുല്‍ഖറിനെ്‌റ ചിത്രങ്ങളും വൈറലായി മാറിയിരുന്നു.

dulquer salmaan

ഇന്ത്യക്ക് ആദ്യമായി ലോകകപ്പ് ലഭിച്ച ദിവസം ജനിച്ച പെണ്‍കുട്ടി സോയ, പ്രത്യേക ക്ഷണപ്രകാരം ഒരു ദിവസം ഇന്ത്യന്‍ ടീമിനൊപ്പമെത്തുന്നതും പിന്നീട് അവള്‍ ഭാഗ്യമായി കണക്കാക്കപ്പെടുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തില്‍ നടി സോനം കപൂറാണ് ദുല്‍ഖറിന്റെ നായികയായി എത്തുന്നത്. സോയ എന്ന ടൈറ്റില്‍ കഥാപാത്രമായി ചിത്രത്തില്‍ സോനം കപൂര്‍ എത്തുന്നു.

dulquer salmaan

അനൂജ ചൗഹാന്‍ എന്ന എഴുത്തുകാരിയുടെ ഇതേ പേരിലുളള നോവലിനെ ആസ്പദമാക്കിയാണ് അണിയറ പ്രവര്‍ത്തകര്‍ സിനിമയൊരുക്കുന്നത്. അഭിഷേക് ശര്‍മ്മയാണ് സിനിമ സംവിധാനം ചെയ്യുന്നത്. സോയ സിങ് സോളങ്കിയുടെ ജീവിതമാണ് സിനിമയുടെ ഇതിവൃത്തം. ചിത്രത്തില്‍ വിരാട് കോഹ്ലി ആയിട്ടാണ് ദുല്‍ഖര്‍ എത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും ഇക്കാര്യം നടന്‍ നിഷേധിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X