കാത്തിരിപ്പിന് വിരാമം!! ദുൽഖറിന്റെ ബോളിവുഡ് ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്..

പ്രേക്ഷകർ ആകാക്ഷയോടെ കാത്തിരിക്കുന്ന ദുൽഖറിന്റെ ബോളിവുഡ് ചിത്രമാണ് സോയ ഫാക്റ്ററി സോനം കപൂർ നായികയായി എത്തുന്ന ചിത്രം ജൂൺ 14 ന് തിയേറ്ററുകളിൽ എത്തും. ദുൽഖറിന്റെ രണ്ടാമത്തെ ചിത്രമാണിത്. ദുൽഖറിന്റെ ആദ്യ ചിത്രം കർവാന് മികച്ച പ്രേക്ഷക ശ്രദ്ധയായിരുന്നു ലഭിച്ചിരുന്നത്.

dulqur salman

അഭിഷേക് ശർമയാണ് സോയ ഫാക്റ്ററി സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ ഒരു ക്രിക്കറ്റ് താരമായിട്ടാണ് താരം എത്തുന്നത്. അനുജ ചൗഹാന്റെ സോയ ഫാക്റ്റർ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് സിനിമ പുറത്തു വരുന്നത്. കന്നി ചിത്രമായ കർവാന് മികച്ച പ്രേക്ഷക ശ്രദ്ധ ലഭിച്ചിരുന്നതു കൊണ്ട് തന്നെ രണ്ടാമത്തെ ചിത്രത്തിൽ മേലും അതെ പ്രതീക്ഷയുണ്ട്.

2018 ലാണ് ദുൽഖർ അന്യഭാഷ ചിത്രങ്ങളിൽ ചുവട് ഉറപ്പിക്കാൻ തുടങ്ങിയത്. ജെമിനി ഗണേഷന്റേയും സാവിത്രയുടേയും ജീവിതകഥ പറഞ്ഞ മഹാനടിയിലൂടെയായിരുന്നു താരത്തിന്റെ തെലുങ്ക് അരങ്ങേറ്റം. മികച്ച വിജയം നേടാൻ ഈ ചിത്രത്തിനായിരുന്നു. 2017 ൽ പുറത്തു വന്ന സോളോയ്ക്ക് ശേഷം 2019 ൽ യമണ്ടൻ പ്രേമകഥയാണ് ഡിക്യൂവിന്റേതായി പുറത്തു വരുന്ന മലായള സിനിമ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X