ഇന്ത്യൻ ടീമിന്റെ ഭാഗ്യ നക്ഷത്രമായി സോനം! വീറോടെ ദുൽഖർ, സോയ ഫാക്ടറിലെ ആദ്യം ഗാനം ..
ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദുൽഖർ സൽമാന്റെ ബോളിവുഡ് ചിത്രമാണ് സോയ ഫാക്ടർ. ചിത്രത്തിന്റെ ആദ്യ ഗാനം പുറത്ത്. ലക്കി ചാം എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. ദുൽഖറിന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രമാണിത്. സോനം കപൂറാണ് ദുൽഖറിന്റെ നായികയായി എത്തുന്നത്. സെപ്റ്റംബർ 20 നാണ് ചിത്രം തിയേറ്ററിൽ എത്തുന്നത്.

അനുജ ചൗഹാൻ എഴുതിയ ദ സോയ ഫാക്ടർ എന്ന നോവലിനെ ആസ്പദമാക്കിയാണ് അഭിഷേക് ശർമ ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്ത്യയ്ക്ക് ആദ്യമായി ലോകകപ്പ് കിട്ടിയ ദിവസം ജനിച്ച പെൺകുട്ടി, പ്രത്യേക ക്ഷണപ്രകാരം ഇന്ത്യൻ ടീമിന്റെ ഭാഗമാകുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിൽ സോയ എന്ന കഥാപാത്രത്തെയാണ് സോനം അവതരിപ്പിക്കുന്നത്. ഇന്ത്യൻ ടീം ക്യാപ്റ്റനായിട്ടാണ് ദുൽഖർ ചിത്രത്തിൽ എത്തുന്നത്.
ചിത്രത്തിന്റെ പുറത്തു വന്ന ട്രെയിലറിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.പ്രദ്യുമ്‌നന്‍ സിങ് ആണ് തിരക്കഥ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അഭിഷേക് ശര്‍മ്മയാണ്.സഞ്ജയ് കപൂറും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട് . ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസും ആഡ്‌ലാബ് ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം നിർമ്മിക്കുന്നത്.കാര്‍വാനാണ് ദുൽഖറിന്റെ ആദ്യ ബോളിവുഡ് ചിത്രം.


Click it and Unblock the Notifications











