സോനം കപൂറിനൊപ്പം ആടിതിമിര്‍ത്ത് ദുല്‍ഖര്‍ സല്‍മാന്‍! തരംഗമായി സോയ ഫാക്ടറിലെ പുതിയ ഗാനം
ദുല്‍ഖര്‍ സല്‍മാന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന ബോളിവുഡ് ചിത്രമാണ് ദി സോയ ഫാക്ടര്‍. കര്‍വാനു ശേഷം ദുല്‍ഖറിന്റെതായി എത്തുന്ന രണ്ടാമത്തെ ഹിന്ദി ചിത്രം കൂടിയാണിത്. സോനം കപൂര്‍ ദുല്‍ഖറിന്റെ നായികയായി എത്തുന്ന സിനിമയ്ക്കായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

സോയ ഫാക്ടറിന്റെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമായി മാറിയിരുന്നു. ട്രെയിലറിന് പിന്നാലെ ചിത്രത്തിലെ പുതിയൊരു ഗാനം കൂടി പുറത്തിറങ്ങിയിരിക്കുകയാണ്. പെപ്‌സി കി കസം എന്നു തുടങ്ങുന്ന ഗാനം ദുല്‍ഖര്‍ സല്‍മാന്‍ തന്നെയായിരുന്നു തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പങ്കുവെച്ചിരുന്നത്.
റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുളളില്‍ യൂടൂബ് ട്രെന്‍ഡിംഗ് ആയി മാറിയിരിക്കുകയാണ് സോയ ഫാക്ടറിലെ ഗാനം. ശങ്കര്‍ എഹ്‌സാന്‍ ലോയുടെ സംഗീതത്തില്‍ ബെന്നി ദയാലാണ് ഈ ഗാനം പാ്ടിയിരിക്കുന്നത്. രണ്ടര മില്യണിലധികം ആളുകളാണ് ഈ ഗാനം ഇതുവരെ കണ്ടുകഴിഞ്ഞിരിക്കുന്നത്.
സെപ്റ്റംബര്‍ 20നാണ് ദുല്‍ഖറിന്റെ പുതിയ ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. അഭിഷേക് ശര്‍മ്മ സംവിധാനം ചെയ്ത സിനിമ ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസ്, പൂജ ഷെട്ടി, ആര്‍തി ഷെട്ടി തുടങ്ങിയവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. അനൂജ ചൗഹാന്‍ എഴുതിയ ദ സോയ ഫാക്ടര്‍ എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമ എടുത്തിരിക്കുന്നത്.


Click it and Unblock the Notifications











