ബോളിവുഡില്‍ ചരിത്രം കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍! സോയ ഫാക്ടറിന്റെ കളക്ഷന്‍ വിവരങ്ങള്‍ പുറത്ത്
ദുല്‍ഖര്‍ സല്‍മാന്‍ തന്റെ കഴിവ് ബോളിവുഡിലടക്കം തെളിയിച്ചിരിക്കുകയാണ്. സോയ ഫാക്ടര്‍ എന്ന സിനിമയിലൂടെ രണ്ടാമതും ഹിന്ദിയില്‍ അഭിനയിച്ച ദുല്‍ഖറിന് എല്ലായിടത്ത് നിന്നും പ്രേക്ഷക പ്രശംസയാണ് ലഭിച്ചിരിക്കുന്നത്. സോനം കപൂറും ദുല്‍ഖറും നായിക, നായകന്മാരായി അഭിനയിച്ച ചിത്രമാണ് സോയ ഫാക്ടര്‍. സ്‌പോര്‍ട്‌സ് ഡ്രാമയായി ഒരുക്കി ചിത്രം സെപ്റ്റംബര്‍ ഇരുപതിനായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്.
ഇന്ത്യയ്ക്ക് ക്രിക്കറ്റ് ലോകകപ്പ് കിട്ടുന്നതുമായി ബന്ധപ്പെട്ട് ഒരുക്കിയിരിക്കുന്ന സിനിമയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനായിട്ടായിരുന്നു ദുല്‍ഖര്‍ അഭിനയിച്ചത്. പോസിറ്റീവ് റിവ്യൂ ആണ് കിട്ടിയതെങ്കിലും സോയ ഫാക്ടറിന്റെ ബോക്‌സോഫീസ് കളക്ഷന്‍ ഞെട്ടിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഔദ്യോഗികമായി കണക്ക് വിവരങ്ങളൊന്നും വന്നിട്ടില്ലെങ്കിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ സോയ ഫാക്ടറിന്റെ കളക്ഷന്‍ വിവരങ്ങള്‍ പ്രചരിക്കുകയാണ്.

രാജ്യ വ്യാപകമായി 1.5 കോടിയ്ക്ക് താഴെയേ സിനിമയ്ക്ക് കളക്ഷന്‍ ലഭിച്ചിട്ടുള്ളുവെന്നാണ് അറിയുന്നത്. സാധാരണ മലയാള ചിത്രങ്ങള്‍ക്ക് റിലീസ് ദിവസം കേരളത്തില്‍ നിന്ന് മാത്രം ലഭിക്കുന്ന തുകയാണിത്. റിലീസ് ദിവസം പലയിടങ്ങളിലും ആള് കുറവായതിനാല്‍ പ്രദര്‍ശനങ്ങളുടെ എണ്ണം വെട്ടിക്കുറച്ചതായിട്ടും കണക്കുകള്‍ പറയുന്നു. അതേ സമയം നിര്‍മാതാക്കളോ മറ്റ് അണിയറ പ്രവര്‍ത്തകരോ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയിട്ടില്ല.
Recommended Video
അനുജ ചൗഹാന്‍ രചിച്ച ദി സോയ ഫാക്ടര്‍ എന്ന പുസ്തകത്തെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയാണിത്. അഭിഷേക് ശര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രം ഇന്ത്യയ്ക്ക് ആദ്യമായി ക്രിക്കറ്റ് ലോകകപ്പ് നേടിയ 1983 ല്‍ ജനിച്ച സോയ സിംഗ് എന്ന പെണ്‍കുട്ടിയുടെ കഥയാണ് പറയുന്നത്. ഫീല്‍ ഗുഡ് ഫണ്ണി മൂവിയാണെന്ന


Click it and Unblock the Notifications











