കരീന കപൂറിനും സോനത്തിനുമൊപ്പം തിളങ്ങി ദുല്‍ഖര്‍ സല്‍മാന്‍! ദുല്‍ഖറിന്റെ ബോളിവുഡ് ചിത്രം ഉടനെത്തും

ദുല്‍ഖര്‍ സല്‍മാന്‍ ഇന്ത്യന്‍ സിനിമാലോകത്തിന് മുഴുവന്‍ അഭിമാനമായി മാറി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷമാണ് ദുല്‍ഖര്‍ ബോളിവുഡിലേക്ക് അരങ്ങേറ്റം നടത്തുന്നത്. നല്ല അഭിപ്രായം സ്വന്തമാക്കിയെങ്കിലും ബോക്‌സോഫീസില്‍ കാര്യമായി സാമ്പത്തിക ലാഭമുണ്ടാക്കാന്‍ ഈ സിനിമയ്ക്ക് കഴിയാതെ പോയി. ഇപ്പോഴിതാ വീണ്ടും ദുല്‍ഖര്‍ നായകനാവുന്ന ബോളിവുഡ് ചിത്രം തിയറ്ററുകളിലേക്ക് എത്തുകയാണ്.

സോയ ഫാക്ടര്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയാണ് ദുല്‍ഖറിന്റേതായി സെപ്റ്റംബര്‍ പുകതിയോടെ തിയറ്ററുകളിലേക്ക് എത്തുന്നത്. റിലീസിന് മുന്നോടിയായി സോയ ഫാക്ടറിന്റെ പ്രമോഷന്‍ പരിപാടി നടത്തിയിരിക്കുകയാണ്. ചടങ്ങില്‍ ബോളിവുഡ് സുന്ദരിമാര്‍ക്കൊപ്പം തിളങ്ങി നിന്നത് ദുല്‍ഖറായിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.

 സോയ ഫാക്ടര്‍

ദുല്‍ഖര്‍ സല്‍മാനും ബോളിവുഡ് സുന്ദരി സോനം കപൂറും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയാണ് സോയ ഫാക്ടര്‍. അനുജ ചൗഹാന്‍ രചിച്ച ദി സോയ ഫാക്ടര്‍ എന്ന പുസ്തകത്തെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയാണിത്. ഇന്ത്യയ്ക്ക് ആദ്യമായി ക്രിക്കറ്റ് ലോകകപ്പ് നേടിയ 1983 ല്‍ ജനിച്ച സോയ സിംഗ് എന്ന പെണ്‍കുട്ടിയുടെ കഥയാണ് നോവലില്‍ പറയുന്നത്. ഇത് ഇതിവൃത്തമാക്കിയാണ് സിനിമയും ഒരുക്കിയിരിക്കുന്നത്. ദുല്‍ഖറാണ് ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനായി അഭിനയിക്കുന്നത്.

 സോയ ഫാക്ടര്‍

ബോളിവുഡ് സൂപ്പര്‍ നായിക സോനം കപൂറാണ് സോയ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അഭിഷേക് ശര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബര്‍ 20 ന് തിയറ്ററുകളിലേക്ക് എത്തും. 2019 ല്‍ നടക്കുന്ന ക്രിക്കറ്റ്് വേള്‍ഡ് കപ്പിന് മുന്നോടിയായി സിനിമ റിലീസിനെത്തിക്കാന്‍ തീരുമാനിച്ചെങ്കിലും റിലീസ് മാറ്റുകയായിരുന്നു. ഒടുവില്‍ ഈ മാസം തന്നെ സോയ ഫാക്ടര്‍ തിയറ്ററുകളിലേക്ക് എത്തും. റിലീസിന് മുന്നോടിയായി സിനിമയുടെ പ്രമോഷന്‍ പരിപാടികള്‍ ആരംഭിച്ചിരിക്കുകയാണ്.

സോയ ഫാക്ടര്‍

ദുല്‍ഖറിനും സോനത്തിനുമൊപ്പം കരീന കപൂറും സോയ ഫാക്ടറിന്റെ അണിയറ പ്രവര്‍ത്തകരുമെല്ലാം പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ചടങ്ങിനിടെ താരസുന്ദരിമാര്‍ക്കൊപ്പമുള്ള ദുല്‍ഖറിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ചുവന്ന നിറമുള്ള വസ്ത്രം ധരിച്ചായിരുന്നു സോനം കപൂര്‍ പരിപാടിയ്ക്ക് എത്തിയത്. കറുപ്പ് കോട്ടും സ്യൂട്ടിലും ദുല്‍ഖറും തിളങ്ങി. കരീനയുടെ സാന്നിധ്യമായിരുന്നു ശ്രദ്ധേയം.

 സോയ ഫാക്ടര്‍

ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സഞ്ജയ് കപൂറാണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമയില്‍ അഭിനയിക്കുന്നതിന് വേണ്ടി ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തില്‍ നിന്നും വലിയൊരു ഇടവേള എടുത്തിരുന്നു. സോയ ഫാക്ടറിന് വേണ്ടി താരം നടത്തിയ മുന്നൊരുക്കങ്ങള്‍ ശ്രദ്ധേയമായിരുന്നു. ഏറെ നാള്‍ ക്രിക്കറ്റ് പരിശീലനത്തിന് വേണ്ടി മാറ്റി വെച്ചു. കഴിഞ്ഞ ദിവസം സോയ ഫാക്ടറില്‍ നിന്നും പുറത്ത് വന്ന ട്രെയിലറില്‍ സിക്‌സ് പാക് ഉള്ള ദുല്‍ഖറിനെയാണ് കാണിച്ചിരിക്കുന്നത്. ക്രിക്കറ്റിനെ ആസ്പദമാക്കിന്നുണ്ടെങ്കിലും സോയ ഫാക്ടര്‍ പ്രണയ കഥയാണ് പറയുക.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X