മമ്മൂട്ടിയ്ക്ക് പിന്നാലെ ദുല്‍ഖറിന്റെ മാസ് എന്‍ട്രിയും! മേയ് പത്തിന് ബോളിവുഡില്‍ നിന്നും സര്‍പ്രൈസ്
മലയാളത്തിന്റെ പ്രിയ താരപുത്രനായ ദുല്‍ഖര്‍ സല്‍മാന്റെ സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഒന്നര വര്‍ഷത്തിന് മുകളിലായി ദുല്‍ഖറിന്റേതായ ഒരു മലയാള സിനിമ റിലീസിനെത്തിയിട്ട്. ആരാധകരും നിരാശയിലായിരുന്നു. ഒടുവില്‍ ഏപ്രില്‍ 25 ന് ഒരു യമണ്ടന്‍ പ്രേമകഥ തിയറ്ററുകളിലേക്ക് എത്തുകയാണ്. പിന്നാലെ ദുല്‍ഖറിന്റെ മറ്റൊരു സര്‍പ്രൈസ് കൂടി വരികയാണ്.
കര്‍വാന്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് അരങ്ങേറ്റം നടത്തിയ ദുല്‍ഖറിന്റെ രണ്ടാമത്തെ ഹിന്ദി ചിത്രമാണ് ദി സോയ ഫാക്ടര്‍. സോനം കപൂര്‍ നായികയായിട്ടെത്തുന്ന ചിത്രത്തില്‍ നിന്നും ഉടനടി ട്രെയിലര്‍ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. മേയ് പത്തിന് റിലീസ് ചെയ്യുന്ന സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ 2 എന്ന ചിത്രത്തിനൊപ്പമാണ് സോയ ഫാക്ടറിന്റെ ട്രെിയലറും വരുന്നത്.

ജൂണ്‍ പതിനാലിന് സോയ ഫാക്ടര്‍ റിലീസിനെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍. അനുജ ചൗഹാന്‍ രചിച്ച ദി സോയ ഫാക്ടര്‍ എന്ന പുസ്തകത്തെ ആസ്പദമാക്കി അഭിഷേക് ശര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ദുല്‍ഖര്‍ ഒരു ക്രിക്കറ്റ് താരമായിട്ടാണ് അഭിനയിക്കുന്നത്. 1983 ല്‍ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയ കാലത്ത് ജനിച്ച സോയ സിംഗ് എന്ന പെണ്‍കുട്ടിയുടെ കഥയാണ് നോവലില്‍ പറയുന്നത്. സിനിമയുടെ ഇതിവൃത്തവും ഇതാണ്.
കഴിഞ്ഞ വര്‍ഷം ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തില്‍ അഭിനയിച്ചിരുന്നില്ലെങ്കിലും തെലുങ്ക്, ബോളിവുഡ് എന്നിങ്ങനെ അന്യ ഭാഷ ചിത്രങ്ങളിലേക്ക് അരങ്ങേറ്റം നടത്തിയിരുന്നു. തെലുങ്കില്‍ അഭിനയിച്ച മഹാനടി സൂപ്പര്‍ ഹിറ്റായതോടെ തെന്നിന്ത്യന്‍ സിനിമാലോകത്ത് ഒത്തിരി ആരാധകരെ ലഭിച്ചിരുന്നു. തമിഴില്‍ അഭിനയിക്കുന്ന സിനിമയും ദുല്‍ഖറിന്റേതായി വരാനിരിക്കുകയാണ്.


Click it and Unblock the Notifications