ജേഴ്സി ധരിച്ച് ദുൽഖർ സൽമാൻ!! ദി സോയ ഫാക്ടറിയിലെ ഗെറ്റപ്പ് ഇങ്ങനെയോ... കാണൂ

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഏകദിന ജഴ്സി ധരിച്ച് വിക്കറ്റ് കീപ്പറുടെ ഗെറ്റപ്പിൽ നിൽക്കുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്

തെന്നിന്ത്യയിൽ മാത്രമല്ല ബോളിവുഡിലു നിറയെ ആരാധകരുളള താരമാണ് ദുൽഖർ സൽമാൻ. 2018ൽ പുറത്തിറങ്ങിയ കർവാൻ എന്ന ചിത്രത്തിലൂടെയായിരുന്നു ഡിക്യൂവിന്റെ ബോളുവുഡ് പ്രവേശനം. ഒറ്റ ചിത്രം കൊണ്ട് ബോളിവുഡിന്റെ ശ്രദ്ധപിടിച്ചു പറ്റാൻ ഡിക്യൂവിന് കഴിഞ്ഞിരുന്നു. സോനം കപൂർ നായികയായി എത്തുന്ന ദി സോയ ഫാക്ടറിയാണ് താരത്തിന്റെ അടുത്ത ചിത്രം. ക്രിക്കറ്റ് പശ്ചാത്തലത്തിൽ പുറത്തിറങ്ങുന്ന ചിത്രത്തിൽ ക്രിക്കറ്റ് പ്ലേയറായിട്ടാണ് താരം എത്തുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ചിത്രത്തിലെ ദുൽഖറിന്റെ ഗെറ്റപ്പാണ്.

dq

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഏകദിന ജഴ്സി ധരിച്ച് വിക്കറ്റ് കീപ്പറുടെ ഗെറ്റപ്പിൽ നിൽക്കുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. സിനിമയിൽ ക്രിക്കറ്റ് പ്ലേയറായിട്ടാണ് താരം എത്തുന്നത്. ഇതിനു വേണ്ടി ക്രിക്കറ്റ് പരിശീലനവും നടത്തിയിരുന്നു. ഇന്ത്യയ്ക്ക് ആദ്യമായി ലോകകപ്പ് കിട്ടുന്ന ദിവസസം ജനിച്ച പെൺകുട്ടിയാണ് സോയ. പ്രത്യേക ക്ഷണപ്രകാരം ഒരു ദിവസം ഇന്ത്യന്‍ ടീമിനൊപ്പമെത്തുനകയും പിന്നീടുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിൽ പറയുന്നത്. സോയയായി എത്തുന്ന സോനം കപൂറാണ്. അനൂജ് ചൗഹാനാണ ചിത്രത്തിന്റെ സംവിധായകൻ.

ചിത്രത്തിനായി കൊച്ചി കൗണ്ടി ഇൻഡോർ സ്റ്റേഡിയത്തിൽ താരം പരിശീലനം നടത്തിയിരുന്നു. ഇത് വാർത്തകളിൽ ഇടപിടിച്ചിരുന്നു. സിനിമയ്ക്കായി മുംബൈ ക്രിക്കറ്റ് ടീം താരവും കോച്ചുമായ വിനോദ് രാഘവനാണ് താരത്തിന് പരിശീലനം നൽകിയത്. ഡിക്യൂവിന്റെ പരിശീലന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X