വിവാഹം കഴിക്കാന്‍ പോലും പൈസ ഇല്ലാതിരുന്ന നടന്‍; പൈസ തന്ന് സഹായിച്ചത് അന്ന് കാമുകിയായിരുന്നുവെന്ന് അനില്‍ കപൂർ

ബോളിവുഡിന്റെ പ്രിയങ്കരനായ നടന്‍ അനില്‍ കപൂര്‍ അദ്ദേഹത്തിന്റെ അറുപത്തിയഞ്ചാം ജന്മദിനം ആഘോഷിച്ചത് കഴിഞ്ഞ ദിവസമാണ്. ഡിസംബര്‍ ഇരുപത്തിനാലിനായിരുന്നു അനില്‍ കപൂറിന്റെ പിറന്നാള്‍. സോഷ്യല്‍ മീഡിയ പേജുകളിലെല്ലാം അദ്ദേഹത്തിന് ആശംസകള്‍ അറിയിച്ച് കൊണ്ടുള്ള പ്രിയപ്പെട്ടവരും എത്തിയിരുന്നു. ഇന്ത്യയിലെ പ്രമുഖ താരകുടുംബത്തിലെ അംഗമാണെങ്കിലും സിനിമാലോകത്ത് ചുവടുവെച്ച് വന്ന കാലത്ത് നിരവധി ബുദ്ധിമുട്ടുകള്‍ അനില്‍ കപൂറിനും നേരിടേണ്ടതായി വന്നിരുന്നു. പിറന്നാളിനോട് അനുബന്ധിച്ച് താരത്തെ കുറിച്ചുള്ള ഈ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്.

1983 ല്‍ 'വോ സാത് ദിന്‍' എന്ന സിനിമയിലാണ് അനില്‍ കപൂര്‍ ആദ്യമായി അഭിനയിക്കുന്നത്. പത്മിനി കോലപൂരി എന്ന നടി ആയിരുന്നു അനിലിന്റെ നായികയായി എത്തിയത്. പിന്നീട് വെള്ളിത്തിരയില്‍ മിന്നുന്ന പ്രകടനം കാഴ്ച വെക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. സിനിമയില്‍ റൊമാന്റിക് ഹീറോയായി വിലസിയിരുന്ന അനിലിന് അതിനെക്കാളും മികവുറ്റ പ്രണയകഥയായിരുന്നു യഥാര്‍ഥ ജീവിതത്തില്‍ ഉണ്ടായത്.

ആദ്യം കണ്ടുമുട്ടിയ നടി പിന്നെ ഭാര്യയായി വന്നു

ഇന്‍ഡസ്ട്രിയിലെത്തി കഷ്ടപ്പെടുന്നതിന് മുന്‍പ് തന്നെ അനില്‍ കപൂറും ഭാര്യ സുനിത കപൂറും ഇഷ്ടത്തിലായിരുന്നു. അനില്‍ കപൂറിന് സ്വന്തം യാത്രക്കൂലി പോലും കൊടുക്കാന്‍ കൈയ്യില്‍ കാശില്ലാതെ ഇരിക്കുന്ന സമയമായിരുന്നു അത്. സുനിതയാണ് അദ്ദേഹത്തിന് ഒത്തിരി പിന്തുണ നല്‍കിയിരുന്നത്. ചിലവുകള്‍ ഏറ്റെടുത്ത് നിരവധി അവസരങ്ങളില്‍ സുനിത അനിലിനെ സഹായിച്ചിരുന്നു. ഇതെല്ലാം ചേര്‍ന്നതോടെ രണ്ടാളും പ്രണയത്തിലാവുകയായിരുന്നു. അന്ന് പ്രശസ്ത മോഡലായിരുന്ന സുനിതയെ ആദ്യം കാണുന്നത് അനിലാണ്.

ഭാര്യയെ പേടിച്ചിരുന്ന നാളുകളെ കുറിച്ച് നടൻ അനിൽ കപൂർ

അപ്പോഴൊക്കെ പ്രണയം പറയാനോ അങ്ങനെ അടുത്ത് പോയി സംസാരിക്കാന്‍ പോലും അനില്‍ കപൂറിന് പേടിയായിരുന്നു. എന്നാല്‍ സിനിമയിലൊക്കെ കാണുന്നത് പോലെ ഒരു സുഹൃത്തില്‍ നിന്നും സുനിതയുടെ ഫോണ്‍ നമ്പര്‍ അനിലിന് ലഭിച്ചു. ശേഷം അനില്‍ സുനിതയെ വിളിച്ച് തുടങ്ങി. പതുക്ക പതുക്കെ ഇരുവരും സംസാരിച്ച് തുടങ്ങി. മണിക്കൂറുകളോളം രണ്ടാളും ഫോണില്‍ സംസാരിക്കാന്‍ തുടങ്ങി. അക്കാലത്തോക്കെ എന്തിനെ കുറിച്ച് വേണമെങ്കിലും രണ്ടാളും തുറന്ന് സംസാരിക്കുമായിരുന്നു. അങ്ങനൊരു ദിവസമാണ് തന്നെ വന്ന് കാണാന്‍ സുനിത അനിലിനോട് ആവശ്യപ്പെട്ടു.

പൈസ തന്ന് സഹായിച്ചത് കാമുകിയായിരുന്നുവെന്ന് അനിൽ കപൂർ

അന്ന് തന്റെ ക്യാബിന് പൈസ കൊടുക്കാന്‍ പണം തന്നത് സുനിത ആയിരുന്നു എന്ന് മുന്‍പൊരു അഭിമുഖത്തില്‍ അനില്‍ കപൂര്‍ വെളിപ്പെടുത്തിയുരന്നു. 'യാത്ര തുടങ്ങി എങ്കിലും അവളുടെ അടുത്തെത്താന്‍ എത്ര സമയമെടുക്കുമെന്ന് സുനിത ചോദിച്ചപ്പോള്‍, കുറഞ്ഞത് രണ്ട് മണിക്കൂറെങ്കിലും ആവുമെന്നും കാരണം തനിക്ക് ബസില്‍ വരാനുള്ള പൈസ മാത്രമേ ഉള്ളുവെന്നും പറഞ്ഞു. ഏകദേശം രണ്ട് മണിക്കൂര്‍ എങ്കിലും വേണം ബസിലെ യാത്രയ്ക്ക് വേണ്ടി വരിക. എങ്കില്‍ പിന്നെ ഒരു കാബ് പിടിച്ച് വരാനും അതിനുള്ള പൈസ താന്‍ നല്‍കാമെന്നും സുനിത പറയുകയായിരുന്നു.

Recommended Video

Malayalam Popular Celebrities Who Died in 2021 | FilmiBeat Malayalam
വിവാഹം കഴിക്കാൻ അനിൽ കപൂർ കാശുണ്ടാക്കിയത് ഇങ്ങനെ

അങ്ങനെ ആദ്യമായിട്ടുള്ള കണ്ടുമുട്ടലിന് ശേഷം അനില്‍ കപൂറും ഭാര്യയും പിന്നീട് പല സ്ഥലങ്ങളിലും കണ്ടുമുട്ടി. ഇരുവരും ഒരുമിച്ച് കറങ്ങി നടക്കുകയും ചെയ്തിരുന്നു. അങ്ങനെ ഏറെ കാലം നടന്നതിന് ശേഷമാണ് അനില്‍ സുനിതയെ പ്രൊപ്പോസ് ചെയ്യുന്നത്. വിവാഹത്തിന് രണ്ട് കുടുംബങ്ങളില്‍ നിന്നും എതിര്‍പ്പ് നേരിടേണ്ടതായി വന്നിരുന്നു. കരിയറിന്റെ തുടക്കത്തില്‍ തന്നെ വിവാഹം കഴിച്ചാല്‍ ചില ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നേക്കുമെന്ന് പല സുഹൃത്തുക്കളും അനില്‍ കപൂറിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതോടെ രണ്ട് തവണ അനിലിന് വിവാഹ തീയ്യതി മാറ്റി വെക്കേണ്ടതായി വരികയും ചെയ്തു. വിവാഹം കഴിക്കാന്‍ പോലും കൈയ്യില്‍ പൈസ ഇല്ലായിരുന്നു താരത്തിന്. ഒടുവില്‍ ഒരു സിനിമയില്‍ ഒപ്പിട്ടതിന് ശേഷം ആ പൈസ കൊണ്ടാണ് അദ്ദേഹം സുനിതയെ വിവാഹം കഴിക്കുന്നത്. 1984 മേയ് പത്തൊന്‍പതിനായിരുന്നു താരവിവാഹം നടക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X