പന്ത്രണ്ട് വര്‍ഷമായി ദീപികയെ പ്രണയിച്ചൊരു ക്രിക്കറ്റ് താരം! ആരെന്നറിയാതെ ആരാധകര്‍! കാണൂ

By Midhun

ബോളിവുഡ് സിനിമാ ലോകത്ത് ആരാധകര്‍ ഏറെയുളള താരമാണ് ദീപിക പദുകോണ്‍. ഷാരൂഖ് ഖാന്‍ ചിത്രമായ ഓം ശാന്തി ഓമിലൂടെ അരങ്ങേറിയ ദീപിക നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെയാണ് സൂപ്പര്‍ നായികമാരിലൊരാളായി മാറിയിരുന്നത്. ദീപികയുടെ ചിത്രങ്ങള്‍ക്കെല്ലാം വലിയ സ്വീകാര്യതയാണ് സിനിമാ പ്രേമികള്‍ നല്‍കാറുളളത്. ബോളിവുഡില്‍ സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായി അഭിനയിക്കാന്‍ ദീപികയ്ക്ക് സാധിച്ചിരുന്നു.

സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്ത പദ്മാവത് എന്ന ചിത്രമായിരുന്നു ദീപികയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്നത്. ഏറെ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടയില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചിരുന്നത്. ബോളിവുഡില്‍ ഏറെ തിരക്കുളള നായിക കൂടിയാണ് ദീപിക പദുകോണ്‍. അടുത്തിടെ ഒരു ക്രിക്കറ്റ് താരം തനിക്ക് ദീപികയെക്കുറിച്ചുളള പ്രണയം വെളിപ്പെടുത്തിയത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ബോളിവുഡിന്റെ താരറാണി

ബോളിവുഡിന്റെ താരറാണി

ബോളിവുഡിലെ താരറാണിമാരില്‍ ഒരാളായാണ് ദീപിക പദുകോണ്‍ അറിയപ്പെടുന്നത്. സൗന്ദര്യത്തിനൊപ്പം മികച്ച കഴിവും ചേര്‍ന്നൊരു നടിയായാണ് ദീപികയെ സിനിമാ പ്രേമികള്‍ വിലയിരുത്തുന്നത്. ഏത് കഥാപാത്രമായാലും അത് മികവുറ്റ രീതിയില്‍ ദീപിക സിനിമകളില്‍ അവതരിപ്പിക്കാറുണ്ട്. ആദ്യ ചിത്രമായ ഓം ശാന്തി ഓമിലെ പ്രകടനം ദീപികയുടെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയിരുന്നു. ഈ ചിത്രത്തിനു ശേഷമാണ് ദീപികയ്ക്ക് ബോളിവുഡില്‍ തിരക്കേറിയിരുന്നത്. തുടര്‍ന്ന് നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ ദീപികയുടെതായി പുറത്തിറങ്ങിയിരുന്നു ഗ്ലാമര്‍ റോളുകള്‍ക്കൊപ്പം അഭിനയപ്രാധാന്യമുളള വേഷങ്ങളിലും അഭിനയിച്ചാണ് ദീപിക സിനിമാ പ്രേമികളുടെ ഇഷ്ടതാരമായിരുന്നത്.

പദ്മാവത് എന്ന ചിത്രത്തില്‍ തിളങ്ങി

പദ്മാവത് എന്ന ചിത്രത്തില്‍ തിളങ്ങി

ദീപികയുടെ കരിയറില്‍ ഏറെ വഴിത്തിരിവായി മാറിയിരുന്നൊരു ചിത്രമായിരുന്നു പദ്മാവത്. ചിത്രത്തില്‍ പദ്മാവത് എന്ന ടൈറ്റില്‍ കഥാപാത്രമായിട്ടാണ് ദീപിക എത്തിയിരുന്നത്. രണ്‍വീര്‍ സിങ്ങ്,ഷാഹിദ് കപൂര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനമായിരുന്നു നടി നടത്തിയിരുന്നത്. ചരിത്ര കഥാപാത്രമായി ദീപിക എത്തുമ്പോഴെല്ലം മികച്ച സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കാറുളളത്. ഏറെ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടയിലായിരുന്നു ചിത്രം പുറത്തിറങ്ങിയിരുന്നത്. ചരിത്രത്തെ വളെച്ചാടിച്ചെന്ന പേരിലായിരുന്നു ചിത്രത്തിനെതിരെ ഒരു വിഭാഗം ഹിന്ദു സംഘടനങ്ങള്‍ പ്രതിഷേധവുമായി എത്തിയിരുന്നത്.എന്നാല്‍ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു പദ്മാവത് തിയ്യേറ്ററുകളിലെത്തിയിരുന്നത്.

ദീപികയെ പ്രണയിച്ചൊരു ക്രിക്കറ്റ് താരം

ദീപികയെ പ്രണയിച്ചൊരു ക്രിക്കറ്റ് താരം

സിനിമാ പ്രേമികള്‍ ഏറെ നാളായി ആകാംക്ഷയോടെ കാത്തിരിക്കുന്നൊരു കാര്യമാണ് ദീപികയുടെ വിവാഹം. ആത്മാര്‍ത്ഥ സുഹൃത്തായ രണ്‍വീര്‍ സിംഗായിരിക്കും ദീപികയെ വിവാഹം കഴിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. ബോളിവുഡ് ആരാധകര്‍ക്കും സിനിമാ പ്രേമികള്‍ക്കുമെല്ലാം തന്നെ അറിയുന്നൊരു കാര്യമാണ് ദീപികയും രണ്‍വീറും തമ്മിലുളള ബന്ധം. ഇരുവരെയും സംബന്ധിച്ചുളള വിശേഷങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് മാധ്യമങ്ങള്‍ നല്‍കാറുളളത്. അടുത്തിടെ ക്രിക്കറ്റ് ലോകത്തുനിന്നും ഒരാള്‍ പന്ത്രണ്ടു വര്‍ഷമായി ദീപികയെ പ്രണയിക്കുന്നുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. ദീപികയുടെ ആരാധകര്‍ ഒന്നടങ്കം ഞെട്ടലോടെയായിരുന്നു ഈ വിവരം അറിഞ്ഞിരുന്നത്.

ദീപികയെ ഇഷ്ടപ്പെടുന്ന ആ താരം

ദീപികയെ ഇഷ്ടപ്പെടുന്ന ആ താരം

ഐപിഎല്ലില്‍ ചെന്നെ സൂപ്പര്‍ കിംഗ്‌സിനുവേണ്ടി കളിക്കുന്ന ഡ്വെയ്ന്‍ ബ്രാവോയാണ് വര്‍ഷങ്ങളായി താന്‍ ദീപികെ ഇഷ്ടപ്പെടുന്നുണ്ടെന്ന കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ് നടത്തുന്ന വെബ് ഷോയിലാണ് തന്റെ ഇഷ്ട സിനിമാ താരത്തെക്കുറിച്ച് ബ്രാവോ മനസ് തുറന്നിരുന്നത്. പന്ത്രണ്ട് വര്‍ഷമായി ദീപികയെ താന്‍ മനസില്‍ കൊണ്ടു നടക്കുകയാണെന്നാണ് ബ്രോവോ ഷോയില്‍ പറഞ്ഞത്. തനിക്ക് ദീപികയോട് ആകര്‍ഷണം തോന്നിയ കാര്യങ്ങളും ബ്രാവോ തുറന്നു പറഞ്ഞിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പാണ് ദീപികയെ താന് ആദ്യമായി കണ്ടിരുന്നതെന്നും അന്ന് തൊട്ടെ തനിക്ക് ദീപികയോട് ഒരു പ്രത്യേക ഇഷ്ടമാണെന്നും ബ്രാവോ പറഞ്ഞു.

ദീപികയെ നേരില്‍ കാണണം

ദീപികയെ നേരില്‍ കാണണം

ദീപികയെ വീണ്ടും കാണണമെന്ന് തോന്നുന്നതായും ബ്രാവോ ഷോയില്‍ പറഞ്ഞു. തനിക്ക് അവരോട് സംസാരിക്കണമെന്നും അത് തന്റെ ഒരു സ്വപ്‌നമാണെന്നും താരം പറഞ്ഞു. ബ്രാവോ ദീപികയെക്കുറിച്ച് പറഞ്ഞ കാര്യം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. നൃത്ത ചുവടുകള്‍ കൊണ്ടും സരസമായ പ്രവൃത്തികള്‍ കൊണ്ടും ക്രിക്കറ്റ് ലോകത്തിന് പ്രിയങ്കരനാണ് ഡ്വയിന്‍ ബ്രാവോ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X