വസ്ത്രം ധരിച്ചത് രാജ്യത്തിന് നാണക്കേടായി!! ഈജിപ്ഷ്യൻ നടിയെ കാത്ത് ജയിൽ ശിക്ഷ...
അശ്ലീല ചുവയോടെ വാഴപ്പഴം കടിച്ചതിൽ ഈജ്പ്ഷ്യൻ ഗായിക ഷൈമ അഹ്മദിനെതിരെ നിയമ നടപടി സ്വീകാരിച്ചിരുന്നു
കൊയ്റോ ഫെസ്റ്റ് ഫിലിം ഫെസ്റ്റ് വലിൽ സുതാര്യമായ വസ്ത്രം ധരിച്ചെത്തിയ നടിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി. രാജ്യത്തെ നാണം കെടുത്തുന്ന തരത്തിലുളള വസ്ത്രം ധരിച്ചതിന് നടിയ്ക്കെതിരെ നിയമ നടപടിയ്ക്കൊരുങ്ങുകയാണ് . അഭിഭാഷകരാണ് ചീഫ് പ്രോസിക്യൂട്ടർക്ക് പരാതി നൽകിയത്. കേസിൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാൽ അഞ്ച് വർഷം വരെ തടവ് ലഭിക്കും.

കൊയ്റോ ഫിലിം ഫെസ്റ്റ് വലിനാണ് കറുത്ത നിറത്തിലുളള ട്രാൻസ്പറന്റായ വസ്ത്രം ധരിച്ച് താരം എത്തിയത്. എന്നാൽ സംഭവം വിവാദമായതോടെ മാപ്പ് ചോദിച്ചു നടി രംഗത്തെത്തിയിരുന്നു. ഇതാദ്യമായിട്ടാണ് ഇത്തരത്തിലുളള വസ്ത്രം ധരിക്കുന്നതെന്നും രാജ്യത്ത് ഇത്തരത്തിലുളള പ്രശ്നമുണ്ടെന്ന് അറിഞ്ഞിരുന്നെങ്കിൽ ധരിക്കില്ലായിരുന്നെന്നും താരം പറഞ്ഞു.
എന്നാൽ ഈജിപ്തിൽ ഇതാദ്യമായിട്ടല്ല ഇത്തരത്തിലുളള സംഭവം നടക്കുന്നത്. കഴിഞ്ഞ വർഷം പാട്ട് രംഗത്തിനിടെ അശ്ലീല ചുവയോടെ വാഴപ്പഴം കടിച്ചതിൽ ഈജ്പ്ഷ്യൻ ഗായിക ഷൈമ അഹ്മദിനെതിരെ നിയമ നടപടി സ്വീകരിച്ചിരുന്നു. രണ്ട് വർഷം തടവിനായിരുന്നു ശിക്ഷിച്ചത്. പിന്നീട് ഇത് ഒരു വർഷമാക്കി. അതിനു ശേഷം ഇപ്പോഴാണ് ഇത്തരത്തിലുളള ഒരു സംഭവം നടക്കുന്നത്.


Click it and Unblock the Notifications











