For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ടൈ​ഗർ ഷ്റോഫിനെ ഓർത്ത് സങ്കടം തോന്നുന്നു...'; മിസ്റ്ററി മാനൊപ്പമുള്ള ദിഷ പഠാനിയുടെ കൂടുതൽ ചിത്രങ്ങൾ പുറത്ത്‌!

  |

  എം എസ് ധോണി ദി അൺടോൾഡ് സ്റ്റോറി എന്ന സ്പോർട്സ് സിനിമയിലൂടെ ആയിരിക്കും ദിഷ പഠാനിയെന്ന യുവ ബോളിവുഡ് നടിയെ മലയാളികൾക്ക് കൂടുതൽ പരിചിതം. അന്തരിച്ച നടൻ സുശാന്ത് സിങ് ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്ര സിങ് ധോണിയായി അഭിനയിച്ച ചിത്രത്തിൽ ദിഷ പ്രിയങ്ക എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.

  ധോണിയുടെ കാമുകിയായിരുന്നു ചിത്രത്തിൽ പ്രിയങ്കയെന്ന കഥാപാത്രം. കുറഞ്ഞ കാലയളവിൽ തന്റെ അഭിനയമികവും സൗന്ദര്യവും കൊണ്ട് ലക്ഷക്കണക്കിന് ആരാധകരുടെ പിന്തുണ ഈ യുവനടി നേടിയിട്ടുണ്ട്.

  Also Read: 'ചെറുപ്പത്തിൽ മദ്രസയിൽ പഠിച്ചിട്ടുണ്ട്, അമ്പലങ്ങളിലും പോയിട്ടുണ്ട്'; അനു സിത്താര പറയുന്നു!

  പല ചിത്രങ്ങളിലും സ്റ്റൈലിഷായി വരുന്ന ദിഷ പഠാനി ഒരു മോഡൽ കൂടിയാണ്. സിനിമയിൽ ഇപ്പോൾ സ്ഥിരസാന്നിധ്യമായ നടിക്ക് ധാരാളം പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ലോഫെർ എന്ന ചിത്രത്തിലൂടെയായിരുന്നു ദിഷയുടെ സിനിമ അരങ്ങേറ്റം.

  പിന്നീടങ്ങോട്ട് നിരവധി സിനിമകളിൽ മികച്ച അഭിനയം തന്നെ നടി കാഴ്ചവെച്ചു. അഭിനയിച്ച ചിത്രങ്ങളിലെല്ലാം ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച നടി ബാഗി ത്രീ, എംഎസ് ധോണി ദി അൺടോൾഡ് സ്റ്റോറി, ഭാരത്, ബാഗി 2 എന്നിങ്ങനെ നിരവധി സിനിമകളിൽ അഭിനയിച്ചു. ഈ ചിത്രങ്ങളിലൊക്കെ വളരെ മികച്ച വേഷങ്ങൾ ചെയ്ത നടി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി.

  Also Read: 'ഇവിടെ പച്ചപിടിച്ചില്ല... അതുകൊണ്ട് തമിഴിലേക്ക് പോയി, സൈബർ അറ്റാക്ക് നല്ലതാണ്'; കാളിദാസ് ജയറാം പറയുന്നു!

  സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ദിഷ പഠാനി തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. താരത്തിന്റെ ​ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾക്ക് ലൈക്കുകളുടെ പെരുമഴയാണ്. ഇപ്പോൾ ദിഷ വീണ്ടും ബോളിവുഡിലെ ​ഗോസിപ്പ് കോളങ്ങളിൽ നിറയുകയാണ്.

  ഒരു മിസ്റ്ററി മാനൊപ്പം നിൽക്കുന്ന ദിഷയുടെ നിരവധി ചിത്രങ്ങൾ പുറത്ത് വന്നതാണ് അതിന് കാരണം. ഇന്റർനെറ്റിൽ വൈറലാകുന്ന പുതിയ ഫോട്ടോകളിൽ ദിഷ ഒരു എലിവേറ്ററിനുള്ളിൽ അലക്‌സാണ്ടർ അലക്‌സ് ഇലിക്കിനൊപ്പം പോസ് ചെയ്യുന്നത് കാണാം. ഇരുവരും ലിഫ്റ്റിനുള്ളിൽ മിറർ സെൽഫികൾ എടുത്ത് ആസ്വ​ദിക്കുകയാണ്.

  വെളുത്ത വസ്ത്രത്തിൽ അലക്‌സാണ്ടറിനൊപ്പം മില്യൺ ഡോളർ പുഞ്ചിരിയുമായാണ് ദിഷ നിൽക്കുന്നത്. ഒരു കാമുകനൊപ്പം നിൽക്കുന്ന തരത്തിലുള്ള പോസുകളാണ് ദിഷ നൽകിയിരിക്കുന്നത്.

  ചിത്രങ്ങൾ വൈറലാതോടെ താരത്തിന്റെ മുൻ കാമുകനും നടനുമായ ടൈ​ഗർ ഷ്റോഫിനെ ടാ​ഗ് ചെയ്താണ് കമന്റുകളേറെയും വരുന്നത്. ടൈ​ഗറിനെ ഓർത്ത് സങ്കടം തോന്നുന്നുവെന്നാണ് ചില കമന്റുകൾ വന്നത്.

  ദിഷയ്ക്കൊപ്പമുള്ള മിസ്റ്ററി മാനെ കുറിച്ച് സോഷ്യൽമീഡിയ തിരയുന്നതിനിടെ നടൻ ടൈ​ഗർ ഷ്റോഫ് തന്നെ ദിഷയുടെ ചിത്രത്തിന് ലൈക്കുമായി എത്തിയതോടെ പാപ്പരാസികൾ അടക്കം കൺഫ്യൂഷനിലായി.

  ദിഷയുടെ ഒപ്പമുള്ളത് താരത്തിന്റെ ജിം ബഡ്ഡിയും അടുത്ത സുഹൃത്തുമാണ് ഇലിക്ക് എന്നാണ് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇലിക്കിന്റെ സോഷ്യൽ മീഡിയ ഹാൻഡിലിൽ നിരവധി ഫോട്ടോകളിൽ നടി ദിഷ പഠാനിയുണ്ട്.

  ഇരുവരും അടുത്ത സുഹൃത്തുക്കളാണെന്നും അവധിക്കാലത്ത് ഇരുവരും ഒരുമിച്ച് സമയം ചിലവഴിക്കാറുണ്ടെന്നതും ഫോട്ടോകളിൽ നിന്നും വ്യക്തമാണ്. ഗിർഗിത് എന്ന വെബ് സീരീസിലൂടെ അഭിനയത്തിൽ അരങ്ങേറിയിട്ടുണ്ട് ഇലിക്ക്.

  വെബ് സീരിസിന് വേണ്ടി ഹിന്ദി പഠിക്കാൻ ദിഷ തന്നെ സഹായിച്ചുവെന്ന് അദ്ദേഹം സോഷ്യൽമീഡിയയിൽ കുറിച്ചിട്ടുണ്ട്. അടുത്തിടെയാണ് ദിഷയും ടൈഗറും ആറുവർഷത്തെ പ്രണയത്തിന് ശേഷം പിരിഞ്ഞതെന്നാണ് റിപ്പോർ‌ട്ട്. പക്ഷെ ഇപ്പോഴും നല്ല സുഹൃത്തുക്കളുമായി തുടരുകയാണ് ഇരുവരും.

  ടൈഗറും ദിഷയും ബാഗി 2 എന്ന ചിത്രത്തിലും ബെഫിക്ര എന്ന സോങിലും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ടൈഗറിന്റെ ബാഗി 3 യിലെ ഒരു ഗാനത്തിലും ദിഷ പ്രത്യക്ഷപ്പെട്ടിരുന്നു.

  Read more about: disha patani
  English summary
  Ek Villain Returns actress Disha Patani's latest photos with a mystery man viral on social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X