മിസ് ഇന്ത്യ മത്സരത്തിൽ സ്മൃതി ഇറാനി, റാമ്പിൽ ചുവട് വെച്ച് 21 കാരി, വീഡിയോ വൈറൽ
സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നിർമ്മാതാവ് എക്താ കപൂർ പങ്കുവെച്ച വീഡിയോയണ്. 1998 ൽ നടന്ന ഒരു മിസ് ഇന്ത്യൻ മത്സരത്തിൻരെ വീഡിയോ ആണ് എക്ത പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിലുള്ള മത്സരാർഥിയെ കണ്ട് ഞെട്ടി നിൽക്കുകയാണ് പ്രേക്ഷകർ. അത് മറ്റാരുമല്ല എക്തയുടെ അടുത്ത സുഹൃത്തും ഇപ്പോഴത്തെ കേന്ദ്രമന്ത്രിയുമായി സ്മൃതി ഇറാനിയാണ്.

മിസ് ഇന്ത്യ മത്സര വേദിയിൽ സംസാരിക്കുന്ന സ്മൃത ഇറാനിയുടെ വീഡിയോ ആയിരുന്നു അത്. അന്നേ രാഷ്ട്രീയത്തോടുളള താൽപര്യത്തെ കുറിച്ച് മന്ത്രി പറയുന്നുണ്ട്. 21ാം വയസ്സിലായിരുന്നു മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുക്കുന്നത്. സ്മൃതി പറയുന്നത് ഇങ്ങനെ.. ഞാൻ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി. സാഹസിക, കായിക വിനോദങ്ങളിൽ ഏറെ ഇഷ്ടപ്പെടുന്നു. സംസ്കാരങ്ങളുടേയും മതങ്ങളുടേയും ഇടം കൂടിയാണ് ഇന്ത്യ. അതിൽ എനിയ്ക്ക് താൽപര്യവുമുണ്ട് അതുകൊണ്ട് തന്നെ രാഷ്ട്രീയവും എനയ്ക്ക് ഇഷ്ടപ്പെട്ട മേഖലയാണ്- സ്മൃതി പറയുന്നു.
വിജയം എളുപ്പമാണെന്ന് കരുതുന്നവർക്കായി പങ്കുവെയ്ക്കുന്നു എന്ന് കുറിച്ചു കൊണ്ടാണ് സ്മൃതി വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ഇത് കഠിനമാണ് അതിലുപരി ബുദ്ധിമുട്ടുമാണ്. എന്നാൽ കഠിനമായി പ്രയത്നിക്കുകയാണെങ്കിലും ജീവിതം വിജയം നേടാം.. ഈ വീഡിയോ എന്നും എന്റെ സുഹൃത്തിനെ അഭിനനന്ദിക്കാനുള്ളതാണ് എന്ന് പറഞ്ഞു കൊണ്ടാണ് എക്ത വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
തുടക്കത്തിൽ സൗമൃയു ലജ്ജാവതിയുമാ ഒരു പാവം പെൺകുട്ടിയായിരുന്നു അവൾ. എന്നാൽ രാഷ്ട്രീയത്തിൽ വന്നതോടെ ശക്തിയും എളിമയുമുളള രാഷ്ട്രീയക്കാരിയായി അവളുടെ വ്യക്തിത്വം മാറിയിരിക്കുന്നു. എക്ത കപൂറിന്റെ വീഡിയോ രണ്ട് ലക്ഷത്തിൽ അധികം പേരാണ് ഇതുവരെ കണ്ടിരിക്കുന്നത്. 21ാം വയസ്സിലായിരുന്നു സ്മൃതി ഇറാനി മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുത്തത്.പങ്കുവെച്ച വീഡിയോയിൽ റാമ്പിൽ 11ാം നമ്പർ മത്സരാർഥിയാണ് സ്മൃതി.
Recommended Video
റാമ്പിൽ ചുവട് വെയ്ക്കുന്ന സ്മൃതി ഇറാനിയുടെ വീഡിയോ കാണാം


Click it and Unblock the Notifications