കാത്തിരിപ്പ് ഒടുവില്‍ ആഗ്രഹം സഫലമായി!! ഏക്ത കപൂര്‍ അമ്മയായി
ജനുവരി 27 നാണ് വാടക ഗർഭത്തിലൂടെ എക്ത അമ്മയായത്.
ബോളിവുഡ് നിർമ്മാതാവും സംവിധായികയുമായ എക്ത കപൂർ അമ്മയായി. വാടക ഗർഭത്തിലൂടെയാണ് ആൺകുഞ്ഞിന് ജന്മം നൽകിയത്. എക്ത തന്നെയാണ് ഈ സന്തോഷ വിവരം പങ്കുവെച്ചിരിക്കുന്നത്.

അവിവാഹിതയായ താരം ആദ്യം ഐവിയിലൂടെ ഒരു കുട്ടിയ്ക്ക് ജന്മം നൽകാനുള്ള ശ്രമം നടത്തിയെങ്കിലും അത് പരാജയപ്പെട്ടു പോകുകയായിരുന്നു. എന്നാൽ ഒടുവിലാണ് വാടക ഗർഭത്തിന്റെ സഹായത്തിൽ താരം അമ്മയായത്. അമ്മയാകാനുള്ള തയ്യാറെടുപ്പിലായിരുന്നു കഴിഞ്ഞ കുറച്ചു നാളുകളായി താരം.
ജനുവരി 27 നാണ് വാടക ഗർഭത്തിലൂടെ എക്ത അമ്മയായത്. അമ്മയായതിൽ അതിയായ സന്തോഷമുണ്ടെന്നും വലിയൊരു ആഗ്രഹമാണ് ഇപ്പോൾസഫലമായിരിക്കുന്നതെന്നും താരം പറഞ്ഞു. ഇത് ജീവിതത്തിന്റെ പുതിയ തുടക്കമായി കാണുന്നെന്നും എക്ത പറഞ്ഞു. രവി കപൂർ എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്.ഏക്തയുടെ സഹോദരന്‍ തുഷാര്‍ കപൂറിനും വാടക ഗര്‍ഭപാത്രത്തിലൂടെയാണ് കുഞ്ഞ് പിറന്നത്.


Click it and Unblock the Notifications











