ബയോപിക്കിനു പിന്നാലെ മോദിയുടെ വെബ് പരമ്പരയ്ക്കും വിലക്ക്! സംപ്രേക്ഷണം ചെയ്ത ഭാഗങ്ങള്‍ നീക്കണം

By Midhun Raj

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജീവിതം ആസ്പദമാക്കിയൊരുക്കിയ വെബ് പരമ്പരയ്ക്ക് വിലക്ക്. തിരഞ്ഞെടുപ്പ് കമ്മീഷനാണ് പരമ്പരയ്ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ വെബ് പരമ്പരയുടെ ഓണ്‍ലൈന്‍ പ്രദര്‍ശനം നിര്‍ത്തിവെക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്.

ഇതുസംബന്ധിച്ച് ഈറോസ് നൗവിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. 'മോദി ദ ജേര്‍ണി ഓഫ് എ കോമണ്‍ മാന്‍' എന്ന് പേരുളള വെബ് പരമ്പരയ്ക്കായിരുന്നു വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതുവരെ അഞ്ച് ഭാഗങ്ങളായിരുന്നു മോദിയുടെ വെബ് പരമ്പരയുടെതായി സംപ്രേക്ഷണം ചെയ്തിരുന്നത്.

narendra modi web series

ഇത് ഇന്റര്‍നെറ്റില്‍നിന്നും പിന്‍വലിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എപ്രില്‍ മൂന്നിനായിരുന്നു പരമ്പരയുടെ പ്രദര്‍ശനം ആരംഭിച്ചിരുന്നത്. മഹേഷ് താക്കുറാണ് വെബ് പരമ്പരയില്‍ നരേന്ദ്ര മോഡിയായി വേഷമിട്ടിരിക്കുന്നത്.

ഉമേഷ് ശുക്ല പരമ്പര സംവിധാനം ചെയ്തിരിക്കുന്നു. നേരത്തെ മോദിയുടെ ജീവിത കഥ പറയുന്ന ബയോപിക്ക് ചിത്രം പിഎം നരേന്ദ്രമോഡിക്കും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X