പൃഥ്വിയ്ക്ക് എമ്പുരാനെ കുറിച്ചുള്ള ചിന്തമാത്രം, കഥപൂര്‍ത്തിയായി, അടുത്ത വര്‍ഷം ഷൂട്ടിങ് എന്ന് ആന്റണി
ലൂസിഫര്‍ ചിത്രത്തിന്റെ വന്‍ വിജയത്തിന് ശേഷം മോഹന്‍ലാല്‍ ഫാന്‍സും പൃഥ്വിരാജും ആകാംക്ഷയോടെ കാത്തിരിയ്ക്കുകയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാനെ. എന്ന് തുടങ്ങും എന്ന് തുടങ്ങും എന്നുള്ള ആരാധകരുടെ ചോദ്യത്തിന് ഉത്തരം ഇതാ സിനിമയുടെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ തന്നെ നല്‍കുന്നു. അടുത്ത വര്‍ഷം ആദ്യം എമ്പുരാന്റെ ഷൂട്ടിങ് ആരംഭിയ്ക്കുമത്രെ. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആന്റണി പെരുമ്പാവൂര്‍.
സിനിമയുടെ കഥ പൂര്‍ത്തിയായി. ഷൂട്ടിങ് അടുത്ത വര്‍ഷം ആദ്യം തുടങ്ങാനാണ് ആലോചിയ്ക്കുന്നത്. അസാധാരണമായി എന്തെങ്കിലും ചെയ്താല്‍ മാത്രമേ സിനിമ പ്രേക്ഷകര്‍ ഏറ്റെടുക്കുകയുള്ളൂ. അതിന് ഒരുപാട് ഹോം വര്‍ക്ക് ആവശ്യമാണ്. അതിന് ശേഷം മാത്രമേ പ്രൊഡക്ഷനിലേക്ക് കടക്കുകയുള്ളൂ- ആന്റണി പറയുന്നു.
രാവും പകലും പൃഥ്വിരാജ് എമ്പുരാനെ കുറിച്ച് മാത്രമാണ് ചിന്തിയ്ക്കുന്നത് എന്ന് അദ്ദേഹത്തിന്റെ ഭാര്യ സുപ്രിയ പറഞ്ഞിട്ടുണ്ടത്രെ. എമ്പുരാന്‍ ചെയ്യാന്‍ അഞ്ച് സിനിമയെങ്കിലും പൃഥ്വിരാജ് ഉപേക്ഷിക്കേണ്ടി വരും. ഇത്രയേറെ ആത്മാര്‍ത്ഥതയുള്ള സംവിധായകനെ കിട്ടാന്‍ പ്രയാസമാണ്. ഇന്ത്യന്‍ സിനിമയിലെ ഹിറ്റ് മേക്കറുടെ ലിസ്റ്റിലേക്ക് വൈകാതെ പൃഥ്വിരാജും സ്ഥാനം പിടിയ്ക്കും- ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.

ലൂസിഫര്‍ വന്‍ വിജയമായ പശ്ചാത്തലത്തിലാണ് പൃഥ്വി രണ്ടാം ഭാഗം പ്രഖ്യാപിച്ചത്. എമ്പുരാന്‍ എന്ന പേരും അതികം സസ്‌പെന്‍സൊന്നും ഇല്ലാതെ പ്രഖ്യാപിച്ചതോടെ പ്രേക്ഷകര്‍ ത്രില്ലിലായി. ആദ്യ ഭാഗം വിജയിച്ചതുകൊണ്ടാണം രണ്ടാം ഭാഗം എടുക്കുന്നത് എന്നും വലിയ സ്‌കാന്‍വാസ് ആവശ്യമുള്ള സിനിമയാണ് എമ്പുരാന്‍ എന്നും ആദ്യമേ പൃഥ്വിരാജ് പറഞ്ഞിരുന്നു. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. മോഹന്‍ലാലിനെ കൂടാതെ വിവേക് ഒബരിയോ, ടൊവിനോ തോമസ്, മഞ്ജു വാര്യര്‍ എന്നിവരും ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തി.
നിലവില്‍ ബ്ലസി സംവിധാനം ചെയ്യുന്ന ആട് ജീവിതം എന്ന സിനിമയുടെ തിരക്കിലാണ് പൃഥ്വിരാജ്. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന് വേണ്ടി തടി കുറച്ചു, പുതിയ ഗെറ്റപ്പ് സ്വീകരിച്ചിരിയ്ക്കുകയാണ് പൃഥ്വി. ആടുജീവിതത്തിന് ശേഷം എമ്പുരാനിലേക്ക് കടക്കും എന്നാണ് നിലവിലെ വിവരം. അത് കഴിഞ്ഞ് എപ്പോഴാണ് മമ്മൂക്കയെ വച്ചൊരു സിനിമ ചെയ്യുന്നത് എന്ന് ഇക്ക ഫാന്‍സ് ചോദിച്ചു തുടങ്ങിയിരിക്കുന്നത്. അത് തന്റെ വലിയ സ്വപ്‌നമാണെന്നാണ് പൃഥ്വി പറഞ്ഞിട്ടുള്ളത്.


Click it and Unblock the Notifications











