മുന്‍ ക്രിക്കറ്റ് താരത്തിന്റെ ജീവിതവും കഥയാകുന്നു
നിങ്ങള്‍ അറിഞ്ഞോ..മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ ജീവിത കഥ സിനിമ ആകാന്‍ പോകുന്നു. ബോളിവുഡില്‍ നിന്നാണ് ഇങ്ങനെ ഒരു വാര്‍ത്ത. ആരാണ് ഈ മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്ന് സംശയമുണ്ടോ? കോഴ വിവാദത്തില്‍ പണ്ട് ക്രിക്കറ്റില്‍ നിന്നും പിടിച്ചു പുറത്താക്കിയ താരമില്ലേ..മുഹമ്മദ് അസ്ഹുറുദ്ദീന്‍..ഇപ്പോള്‍ ഓര്‍മ്മ വന്നോ. കോഴ വിവാദങ്ങള്‍ എത്ര നടക്കുന്നു അല്ലേ. എല്ലാവരെയും എങ്ങനെ ഓര്‍ത്തുവെക്കും.
ബോളിവുഡുകാര്‍ക്ക് വേറെ കഥയൊന്നും കിട്ടാഞ്ഞിട്ടാണോ എന്നറിയില്ല, ഇങ്ങനെ ഒക്കെയുള്ള കഥകളുമായി ഇറങ്ങുന്നത്. അസ്ഹറുദ്ദീന്റെ സുഹൃത്ത് ടോണി ഡിസൂസ ആണ് ഈ കഥയുമായി ഇറങ്ങിയിരിക്കുന്നത്. ഇതില്‍ അഭിനയിക്കുന്നതാകട്ടെ നമ്മുടെ ചുംബന വീരന്‍ ഇമ്രാന്‍ ഹഷ്മിയും.

മുഹമ്മദ് അസ്ഹുറുദ്ദീനെ അടുത്ത അറിഞ്ഞ ടോണി അയാളുടെ പതിനേഴാം വയസ്സു മുതലുള്ള ജീവിതം ആണ് സിനിമ ആക്കുന്നത്. ഇന്ത്യയുടെ മികച്ച താരം ആയിരുന്ന അസ്ഹുറുദ്ദീന്‍ എങ്ങനെ ഈ കോഴയില്‍ വീണതെന്നും അയാളുടെ ജീവിതം എങ്ങനെ ആയിരുന്നെന്നും പ്രേക്ഷകരില്‍ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ ആണ് സംവിധായകന്‍ ഈ പണിക്ക് ഇറങ്ങി തിരിച്ചിരിക്കുന്നത്.
ക്രിക്കറ്റിന് ആയിരിക്കും സിനിമയില്‍ ഏറെ മുന്‍തൂക്കം. എക്കാലത്തെയും ആരാധകരുടെ പ്രിയ താരമായിരുന്നു അസ്ഹുറുദ്ദീന്‍. ഇയാളുടെ ജീവിതം രണ്ടര മണിക്കൂര്‍ ഉള്ള ഒരു സിനിമയില്‍ ഒതുക്കാന്‍ പ്രയാസം ആണെന്നും സംവിധായകന്‍ ടോണി പറയുന്നു.


Click it and Unblock the Notifications











