»   » ചുംബനങ്ങളിലുടെ ശ്രദ്ധേയനായ ഇമ്രാന്‍ ഹാഷ്മി സിനിമയിലെത്തിയത് കഴിവ് കൊണ്ടല്ല! പിന്നെയോ?

ചുംബനങ്ങളിലുടെ ശ്രദ്ധേയനായ ഇമ്രാന്‍ ഹാഷ്മി സിനിമയിലെത്തിയത് കഴിവ് കൊണ്ടല്ല! പിന്നെയോ?

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡില്‍ നടക്കുന്ന സ്വജന പക്ഷപാതത്തെ കുറിച്ച് ആരോപണവുമായി നടി കങ്കണ റാണവത്തായിരുന്നു ആദ്യം രംഗത്തെത്തിയത്. കരണ്‍ ജോഹറിനെതിരെയായിരുന്നു കങ്കണ പരാമര്‍ശം നടത്തിയിരുന്നത്. പിന്നീട് അത് വിവാദ പരമാര്‍ശനങ്ങള്‍ക്ക് കാരണമായി മാറിയിരുന്നു. അതിനിടെ പല താരങ്ങളും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

ചേമ്പിന്‍ തണ്ട് വാടുന്നത് പോലെ കത്രീന കൈഫിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍! കാരണം ഇതാണ്!!

ഇപ്പോള്‍ ബോളിവുഡിന്റെ പ്രിയ നടന്‍ ഇമ്രാന്‍ ഹാഷ്മി രംഗത്തെത്തിയിരിക്കുകയാണ്. താന്‍ ആദ്യമായി സിനിമയിലഭിനയിച്ചത് പിടിപാട് ഉള്ളത് കൊണ്ടായിരുന്നെന്നായിരുന്നു പറഞ്ഞിരിക്കുന്നത്. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്ന് സംസാരിച്ചത്.

ഇമ്രാന്‍ ഹാഷ്മി സിനിമയിലെത്തിയത്


ബോളിവുഡില്‍ വലിയ പ്രശ്‌നമായി മാറിയിരിക്കുന്ന സംഭവമാണ് സ്വജന പക്ഷപാതം. അതിനിടെയാണ് താന്‍ ആദ്യമായി സിനിമയിലെത്തിയത് ഉള്ളിലുടെയുള്ള ബന്ധത്തിലൂടെയാണെന്ന് തുറന്ന പറഞ്ഞ് ഇമ്രാന്‍ ഹാഷ്മി രംഗത്തെത്തിയത്.

ഫുട്പാത്ത്


വിക്രം ഭട്ട് സംവിധാനം ചെയ്ത് 2003 ല്‍ പുറത്തിറങ്ങിയ ഫുട്പാത്ത് എന്ന സിനിമയിലുടെയായിരുന്നു ഇമ്രാന്‍ ഹാഷ്മി സിനിമയില്‍ അഭിനയിച്ചിരുന്നത്. പിന്നീട് ഒരുപാട് സിനിമകളില്‍ ലിപ് ലോക്ക് രംഗങ്ങളിലെ അഭിനയത്തിലുടെയാണ് ഇമ്രാന്‍ പ്രശസ്തനായത്.

അവസരങ്ങളില്ല

ഇപ്പോള്‍ താരം സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണ്. അതിന്റെ കാരണം തനിക്ക് ഇപ്പോള്‍ ബോളിവുഡില്‍ നടക്കുന്ന വേര്‍തിരിവ് കാരണം അവസരം ഇല്ലെന്നാണ് ഇമ്രാന്‍ പറയുന്നത്.

മഹേഷ് ഭട്ടിന്റെ സിനിമകള്‍

ഇമ്രാന്‍ ഹാഷ്മിയുടെ അങ്കിള്‍ മഹേഷ് ഭട്ട് നിര്‍മ്മിച്ച സിനിമകളിലായിരുന്നു താരം അഭിനയിച്ചിരുന്നത്. ഇപ്പോള്‍ തന്റെ അങ്കിള്‍ സിനിമ നിര്‍മ്മിക്കുന്നില്ല. അതിനാല്‍ തനിക്ക് ഇപ്പോള്‍ ആരും അവസരം തരുന്നില്ലെന്നും ഇമ്രാന്‍ വ്യക്തമാക്കുന്നു.

എന്റെ മകന് ഇത് എളുപ്പമായിരിക്കും

തന്റെ മകന് സിനിമയില്‍ അഭിനയിക്കണമെങ്കില്‍ ഒരു പക്ഷെ കാര്യങ്ങള്‍ എളുപ്പത്തില്‍ നടക്കും. എന്നാല്‍ താന്‍ ഏഴ് വയസുകാരനായ മകന്‍ ആയാനെ ഒരിക്കലും അക്കാര്യത്തില്‍ നിര്‍ബന്ധിക്കില്ലെന്നാണ് ഇമ്രാന്‍ പറയുന്നത്.

കങ്കണ പറയുന്നത്

ബോളിവുഡില്‍ താരങ്ങളും നിര്‍മാതാക്കളും വേര്‍തിരിവ്് കാണിക്കുന്നെന്ന് പറഞ്ഞ് ആദ്യം രംഗത്തെത്തയിത് കങ്കണ റാണവത് ആയിരുന്നു. കരണ്‍ ജോഹര്‍ അതിന് വലിയ ഉദ്ദാഹരണമാണെന്നായിരുന്നു കങ്കണ പറഞ്ഞിരുന്നത്.

ബോളിവുഡ് വിവാദത്തിലേക്ക്

സിനിമയില്‍ നിന്നും വരുന്ന പുതുമുഖങ്ങള്‍ക്ക് മാത്രം അവസരം കൊടുക്കുന്ന പതിവാണ് ഇപ്പോള്‍ നടക്കുന്നത്. ഇപ്പോള്‍ പല പ്രമുഖ താരങ്ങളുടെ മക്കളും സിനിമയിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുകയാണ്. ഇതോ ബോളിവുഡില്‍ ഇക്കാര്യം വിവാദങ്ങള്‍ ഒരുക്കി വെച്ചിരിക്കുയാണ്.

നിറ വ്യത്യാസം


ഗ്ലാമറിന്റെ ലോകമായി മാറിയിരിക്കുന്ന ബോളിവുഡില്‍ നിറ വ്യത്യാസവും കാണിക്കുന്നുണ്ടെന്ന് നടന്‍ നവാസുദ്ദീന്‍ സിദ്ദിഖി ചൂണ്ടി കാണിച്ചിരുന്നു. നവാസുദ്ദീന്‍ സിദ്ദിഖിക്ക് കറുത്ത നിറം ആയത് കൊണ്ട് വെളുത്ത നിറമുള്ള നടിമാരെ കിട്ടുന്നില്ലെന്ന് സംവിധായകന്‍ പറഞ്ഞത് വിവാദമായിരുന്നു.

English summary
Emraan Hashmi: I Became An Actor Because Of Nepotism

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam