ചുംബന രംഗങ്ങൾ ഒഴിവാക്കി!! വെളിപ്പെടുത്തലുമായി ഇമ്രാൻ ഹഷ്മി, കാരണം മീ ടൂ...
തന്റെ പല ചിത്രങ്ങളിൽ നിന്നും കിസ്സിങ്ങ് രംഗങ്ങളും കൂടുതൽ ഇന്റിമെസി രംഗങ്ങളും ഒഴിവാക്കിയിട്ടുണ്ടെന്ന് താരം പറഞ്ഞു.
ബോളിവുഡിലെ ഹോട്ട് അന്റ് സെക്സി താരം എന്നാണ് നടൻ ഇമ്രാൻ ഹഷ്മിയെ അറിയപ്പെടുന്നത് . താരത്തിന്റെ കിസ്സിങ് സ്റ്റൈൽ തന്നെ സിനിമ മേഖലയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. രാജ്യമെമ്പാടും മിടു ക്യാംപെയ്ൻ തീ പിടിച്ച ചർച്ചയാകുമ്പോൾ കൂടുതൽ വെളിപ്പെടുത്തലുമായി നടൻ രംഗത്തെത്തിയിരിക്കുകയാണ്.

ഇമ്രാൻ ഹഷ്മി ചിത്രങ്ങളിലെ ഇന്റിമേറ്റ് രംഗങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതാണ്. എന്നാൽ അതിനെ കുറിച്ചുളള ഒരു വെളിപ്പെടുത്തലാണ് താരം ഇപ്പോൾ പങ്കവെയ്ക്കുന്നത്. ദേശീയ മാധ്യമമായ മുംബൈ മിററിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ പല ചിത്രങ്ങളിൽ നിന്നും കിസ്സിങ്ങ് രംഗങ്ങളും കൂടുതൽ ഇന്റിമെസി രംഗങ്ങളും ഒഴിവാക്കിയിട്ടുണ്ടെന്ന് താരം പറഞ്ഞു. ഇത്തരം രംഗങ്ങൾ ചിത്രീകരിക്കുന്നതിനു മുൻപ് താരങ്ങളുമായി ചർച്ച ചെയ്യും. അവരുടെ അഭിപ്രായം പരിഗണിച്ചതിനു ശേഷം മാത്രമാണ് ഇത്തരത്തിലുള്ള സീനുകൾ ഷൂട്ട് ചെയ്യുന്നതെന്ന് ഇമ്രാൻഷ്മി പറഞ്ഞു.
അതേസമയം തന്റെ നിർമ്മാണ കമ്പനിയായ ഇമ്രാൻ ഹഷ്മി ഫിലിംസിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പ് വരുത്താനുളള ആക്ടും ഉൾപ്പെടുത്തുമെന്നും അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. ഇത്തരത്തിലുളള ലൈംഗികാരോപണങ്ങൾ ഒരിക്കലും കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ലെന്നും താരം ട്വീറ്റ് ചെയ്തിരുന്നു.


Click it and Unblock the Notifications