മലയാളികളെ ത്രസിപ്പിച്ച ഹൊറര്‍ ത്രില്ലര്‍ ഇനി ഹിന്ദിയിൽ, പൃഥ്വിയുടെ മാസ് ചിത്രത്തില്‍ ഇമ്രന്‍ ഹാഷ്മി

2017 ല്‍ പൃഥ്വിരാജ് നായകനായി അഭിനയിച്ച് തിയറ്ററുകളിലേക്ക് എത്തിയ ഹിറ്റ് സിനിമയാണ് എസ്ര. സൂപ്പര്‍ നാച്ചുറല്‍ ത്രില്ലര്‍ ഗണത്തിലൊരുക്കിയ ചിത്രം തിരക്കഥ ഒരുക്കി സംവിധാനം ചെയ്തത് ജയ് കെ ആയിരുന്നു. തെന്നിന്ത്യന്‍ നടി പ്രിയ ആനന്ദായിരുന്നു ചിത്രത്തിലെ നായിക. തിയറ്ററുകളില്‍ നിന്നും നല്ല പ്രകടനം കാഴ്ച വെച്ച സിനിമ ആ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ വാരിക്കൂട്ടിയ ചിത്രമായിരുന്നു.

emraan-prithviraj

ഹൊറര്‍ ത്രില്ലര്‍ ഗണത്തിലൊരുക്കിയ എസ്ര ബോളിവുഡിലേക്ക് കൂടി നിര്‍മ്മിക്കാന്‍ പോവുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്ന ചിത്രത്തില്‍ ഇമ്രാന്‍ ഹാഷ്മി നായകനായി അഭിനയിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് പുറത്ത് വിട്ട ട്വീറ്റില്‍ വ്യക്തമാക്കിയിരിക്കുന്നത്. മുംബൈയില്‍ നിന്നുമായിരിക്കും സിനിമയുടെ ചിത്രീകരണം നടക്കുന്നത്. ഭൂഷന്‍ കുമാര്‍, കുമാര്‍ മങ്കാട്ട് പതക്, കൃഷ്ണന്‍ കുമാര്‍, അഭിഷേക് പതാക് എന്നിവരാണ് നിര്‍മാണം.

ഫോര്‍ട്ട് കൊച്ചിയിലും ശ്രീലങ്കയിലുമായിട്ടായിരുന്നു എസ്രയുടെ ചിത്രീകരണം നടന്നത്. ബോക്‌സോഫീസില്‍ അമ്പത് കോടിയോളമായിരുന്നു എസ്ര സ്വന്തമാക്കിയത്. ടൊവിനോ തോമസ്, സുദേവ് നായര്‍, വിജയരാഘവന്‍, സുജിത്ത് ശങ്കര്‍, പ്രതാപ് പോത്തന്‍, ബാബു ആന്റണി എന്നിവരായിരുന്നു എസ്രയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X