ഇമ്രാന്‍ ഹഷ്മിയുടെ മകന് കാന്‍സര്‍
ബോളിവുഡ് താരം ഇമ്രാന്‍ ഹഷ്മിയുടെ മകന്‍ കാന്‍സര്‍രോഗചികിത്സയിലാണെന്നും ശസ്ത്രക്രിയ കഴിഞ്ഞുവെന്നും റിപ്പോര്‍ട്ട്. നാലുവയസുകാരനായ അയാന്‍ ന്റെ കിഡ്‌നിയിലാണ് കാന്‍സര്‍ ബാധ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വയറുവേദനയെത്തുടര്‍ന്ന് നടത്തിയ പരിശോധനകളിലാണ് കാന്‍സര്‍ ബാധയുള്ളകാര്യം തിരിച്ചറിഞ്ഞതെന്ന് ബോളിവുഡ് സംവിധായകന്‍ മഹേഷ് ഭട്ടിനെ ഉദ്ധരിച്ചുകൊണ്ട് മുംബൈ മധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
മുംബൈയിലെ ഹിന്ദുജ ആശുപത്രിയില്‍ വിദഗ്ധപരിശോധന നടത്തിയശേഷം രോഗം സ്ഥിരീകരിയ്ക്കുകയായിരുന്നു. തുടക്കത്തില്‍ത്തന്നെ കണ്ടെത്താന്‍ കഴിഞ്ഞതിനാല്‍ രോഗം പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്. രോഗം സ്ഥിരീകരിച്ച ഉടന്‍തന്നെ അയാനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ശസ്ത്രക്രിയ പൂര്‍ണവിജയമാണെന്നും നീക്കം ചെയ്ത മുഴയുടെ പരിശോധനാറിപ്പോര്‍ട്ട് വന്നശേഷം ബാക്കി ചികിത്സകള്‍ തീരുമാനിയ്ക്കുമെന്നുമാണ് അയാനെ ചികിത്സിയ്ക്കുന്ന ആശുപത്രിയില്‍ നിന്നുള്ള വിവരം.

മകന്റെ ചികിത്സയ്ക്ക് തടസങ്ങളുണ്ടാകാതിരിക്കാന്‍ ഇമ്രാന്‍ ഇപ്പോള്‍ മുംബൈയില്‍ നിന്നും വിട്ടുനില്‍ക്കേണ്ടിവരുന്ന ചിത്രങ്ങളൊന്നും ഏറ്റെടുക്കുന്നില്ല. മിസ്റ്റര്‍ എക്‌സ് എന്ന ചിത്രത്തിനായി നേരത്തേ ദക്ഷിണാഫ്രിക്കയില്‍ ചില രംഗങ്ങള്‍ ചിത്രീകരിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇമ്രാന്റെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് നിര്‍മ്മാതാക്കള്‍ ഈ രംഗങ്ങള്‍ മുംബൈയില്‍ത്തന്നെ ചിത്രീകരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.


Click it and Unblock the Notifications











