സണ്ണി ലിയോണിനൊപ്പം അഭിനയിക്കില്ലെന്ന് ഇമ്രാന്‍
സിനിമയില്‍ തങ്ങള്‍ക്കൊപ്പം അഭിനയിക്കുന്ന നടീനടന്മാരുടെ കാര്യത്തില്‍ ചില താരങ്ങള്‍ വാശി പിടിക്കുന്നതായി കേട്ടിട്ടുണ്ട്. ദേ ഇപ്പോള്‍ ബോളിവുഡില്‍ നിന്നാണ് അത്തരമൊരു വാര്‍ത്ത. സണ്ണി ലിയോണിനൊപ്പം അഭിനയിക്കാന്‍ താനില്ലെന്ന് പറഞ്ഞിരിക്കുകയാണ് ഇമ്രാന്‍ ഹാഷ്മി.
പുതിയ ചിത്രമായ ഉംഗലിയിലാണ് സണ്ണിക്കൊപ്പം അഭിനയിക്കാനില്ലെന്ന് ഇമ്രാന്‍ വ്യക്തമാക്കിയത്. ഉംഗലിയില്‍ ഒരു ഐറ്റം ഡാന്‍സിനായി സണ്ണി ലിയോണിനെയാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ സണ്ണി ചിത്രത്തിലുണ്ടെങ്കില്‍ അഭിനയിക്കാന്‍ തയ്യാറാവില്ലെന്ന വാശിയിലായിരുന്നു ഇമ്രാന്‍. ഉംഗലിയുടെ പ്രമോഷന്‍ ഗാനത്തിനായാണ് സണ്ണിയെ തീരുമാനിച്ചിരുന്നത്.

എന്തായാലും സണ്ണി ലിയോണിനു പകരം പ്രമുഖ മോഡലുകളെ വച്ച് ഗാനരംഗം ചിത്രീകരിക്കാനാണ് ഇപ്പോള്‍ അണിയറക്കാരുടെ തീരുമാനം. മേയ്ക്ക് ഓവറിനൊരുങ്ങുന്ന ഇമ്രാന്‍ ഹാഷ്മിയുടെ ഈ പ്രതികരണം ബോളിവുഡിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്.


Click it and Unblock the Notifications











