ഐപിഎല്ലില്‍ 73 കോടിയുടെ ക്രമക്കേട്; ഷാരൂഖ് ഖാന്‍,ഗൗരി ഖാന്‍, ജൂഹി ചൗള എന്നിവര്‍ക്കെതിരെ നോട്ടീസ്!!
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്രമോട്ടര്‍മാരായ ഷാരൂഖ് ഖാന്‍, ഭാര്യ ഗൗരി ഖാന്‍, നടി ജൂഹി ചൗള എന്നിവര്‍ നിയമങ്ങള്‍ ലംഘിച്ച് ഔഹരികള്‍ മൗറീഷ് കമ്പനിക്ക് വില്‍ക്കുകയായിരുന്നു.
ഐപിഎല്ലില്‍ ക്രമക്കേട് നടത്തിയതിന്റെ പേരില്‍ ഷാരുഖ് ഖാനും ഭാര്യ ഗൗരി, നടി ജൂഹി ചൗള എന്നിവര്‍ക്കുമെതിരെ എന്‍ഫോഴ്‌സ്‌മെന്റ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.
ഔഹരികള്‍ മറിച്ചു വിറ്റതില്‍ ക്രമക്കേട് നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് താരങ്ങള്‍ക്കെതിരെ നടപടിക്കൊരുങ്ങിയത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്രമോട്ടര്‍മാരായ ഷാരൂഖ് ഖാന്‍, ഭാര്യ ഗൗരി ഖാന്‍, നടി ജൂഹി ചൗള എന്നിവര്‍ നിയമങ്ങള്‍ ലംഘിച്ച് ഔഹരികള്‍ മൗറീഷ് കമ്പനിക്ക് വില്‍ക്കുകയായിരുന്നു.

വിലക്കുറച്ച് കാണിച്ചാണ് മൗറീഷ് കമ്പനിക്ക് വില്പന ചെയ്തത്. ഇതോടെ വിദേശ കറന്‍സി വിനിമയത്തില്‍ 73.6 കോടിയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഇതിനെ തുടര്‍ന്നാണ് താരങ്ങള്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.
More from Filmibeat
bollywood cinema shahrukh khan gauri khan juhi chawla notice ipl ഐപിഎല്‍ ഷാരുഖ് ഖാന്‍ ഗൗരി ഖാന്‍ ജൂഹി ചൗള ബോളിവുഡ് സിനിമ


Click it and Unblock the Notifications











