»   »  ആമിര്‍ ഖാന്റെ ഗുസ്തികാരികളായ മക്കള്‍ തമ്മില്‍ പിണങ്ങിയോ ? കാരണം ഇതാണ് !!!

ആമിര്‍ ഖാന്റെ ഗുസ്തികാരികളായ മക്കള്‍ തമ്മില്‍ പിണങ്ങിയോ ? കാരണം ഇതാണ് !!!

Posted By:
Subscribe to Filmibeat Malayalam

ആമിര്‍ ഖാന്‍ നായകനായി എത്തിയ ദംഗല്‍ തിയറ്ററുകളില്‍ ഹിറ്റായിരുന്നു. ചിത്രം ഗുസ്തിയ്ക്ക് പ്രധാന്യം നല്‍കിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഫാത്തിമ സന ഷെയ്ക്ക്, സന്യ മല്‍ഹോത്ര എന്ന പുതുമുഖ നടിയുമാണ് ചിത്രത്തില്‍ നായികമാരായി അഭിനയിച്ചത്. സിനിമയിലെ പോലെ തന്നെ ഇരുവരും ജീവിതത്തിലും സൗഹൃദം സൂക്ഷിക്കുന്നവരായിരുന്നു. എന്നാല്‍ നടിമാര്‍ തമ്മില്‍ പിണക്കത്തിലാണെന്നാണ് പുതിയ വാര്‍ത്തകള്‍.

ദംഗല്‍ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമകളിലൊന്നായി മാറിയത് ഒരു അച്ഛന്‍ തന്റെ പെണ്‍മക്കളിലുടെ ലക്ഷ്യം പൂര്‍ത്തിയാക്കി എന്നുള്ളതും. എല്ലാവരും സ്‌കൂളില്‍ അയച്ചും കല്യാണം കഴിപ്പിച്ചും പെണ്‍മക്കളെ വളര്‍ത്തിയപ്പോള്‍ ഇന്ത്യയുടെ അഭിമാനമായി മാറുന്ന രണ്ടു പെണ്‍കുട്ടികളെ സൃഷ്ടിക്കാനുള്ള പരിശ്രമവും കണ്ടിട്ടായിരുന്നു. മറ്റൊന്ന് സിനിമയിലെ സഹോദരിമാരുടെ ജീവിതവുമായിരുന്നു.

ദംഗല്‍ സഹോദരിമാര്‍ പിണങ്ങിയോ ?

ആമിര്‍ ഖാന്റെ മക്കളായിട്ടാണ് ദംഗലില്‍ ഇരു നടിമാരും അഭിനയിച്ചത്. യ.ഥാര്‍ത്ഥ ജീവിതത്തില്‍ സഹോദരിമാരെ പോലെ ജീവിക്കുന്ന ഇരുവരും തമ്മില്‍ പിണങ്ങിയെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍.

കാരണം ഗോസിപ്പു പരത്തിയത്

ഫാത്തിമ സന ഷെയ്ക്കിനെ കുറിച്ച് ഗോസിപ്പുകള്‍ പരത്തിയത് സന്യയാണെന്നാണ് നടി വിചാരിച്ചിരിക്കുന്നത്. ഇതാണ് ഇവര്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ തുടങ്ങാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആമിര്‍ ഖാനും വാര്‍ത്തയില്‍

ഇരുവരുടെയും വഴക്കിന് പിന്നില്‍ ആമിര്‍ ഖാന്റെ പേരും മുഴങ്ങുന്നുണ്ട്. നടിയും ആമിര്‍ ഖാന്റെ പിറകില്‍ എത്തിയ കാര്യങ്ങള്‍ ഗോസിപ്പായി സന്യ പറഞ്ഞു പരത്തിയെന്നാണ് ഫാത്തിമയുടെ ആരോപണങ്ങള്‍. മാത്രമല്ല ഇതോടെ തന്റെ കരിയറിലെ മികച്ച പ്രകടനത്തിന് ആമിര്‍ പക്ഷപാതം കാണിക്കാന്‍ തുടങ്ങിയെന്നും നടി കുറ്റപ്പെടുത്തുന്നു.

സിനിമക്ക് പുറത്ത് സൗഹൃദം സൂക്ഷിക്കുന്നവര്‍

ഫാത്തിമയും സന്യയും സിനിമക്ക് പുറത്തും സൗഹൃദം സൂക്ഷിക്കുന്നവരായിരുന്നു. ഒപ്പം സിനിമയിലെ പോലെ സഹോദരിമാരായിരിക്കാനും ഇരുവര്‍ക്കും കഴിഞ്ഞിരുന്നു. എന്നാല്‍ പിന്നീട് നടക്കുന്ന കാര്യങ്ങള്‍ കൊണ്ട് ഇരുവരും അകലം പാലിക്കുകയാണിപ്പോള്‍.

ആമിര്‍ ഖാനുമായി അടുത്ത ബന്ധമാണ്

സന്യയാണ് ആമിര്‍ ഖാനുമായി അടുത്ത ബന്ധമുള്ളതെന്ന് തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്. ദംഗല്‍ സിനിമയില്‍ ഇരുവരും ആമിര്‍ ഖാന്‍ അവതരിപ്പിച്ച മഹവീര്‍ സിംഗ് ഫഗോട്ട് എന്നയാളുടെ മക്കളായിട്ടാണ് അഭിനയിച്ചിരുന്നത്.

ഗുസ്തിക്ക് പ്രധാന്യമുള്ള സിനിമ

ഗുസ്തിക്ക് വളരെ പ്രധാന്യം നല്‍കി നിര്‍മ്മിച്ച ചിത്രം ഹിറ്റായിരുന്നു. യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നുമാണ് ചിത്രത്തിന്റെ കഥ. ഇന്ത്യയില്‍ ഇന്നും ജീവിച്ചിരിക്കുകായണ് ആമിര്‍ ഖാന്‍ അവതരിപ്പിച്ച മഹാവീര്‍ സിംഗ് ഫാഗോട്ടും മക്കളും. സിനിമ ഇറങ്ങിയതോടെ ഇന്ത്യയില്‍ ഗുസ്തിയെ സ്‌നേഹിക്കുന്നവരുടെ എണ്ണം കൂട്ടാന്‍ ദംഗലിന് കഴിഞ്ഞിരുന്നു. നിധീഷ് തീവരി സംവിധാനം ചെയ്ത സിനിമ കഴിഞ്ഞ ഡിസംബറിലായിരുന്നു തിയറ്ററുകളില്‍ എത്തിയത്.

English summary
Enmity Brewing Between The Dangal Girls? All Is Not Well Between Fatima Shaikh & Sanya Malhotra

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam