2013നെ പിടിച്ചുകുലുക്കിയ ഐറ്റം ഡാന്‍സുകള്‍

ഐറ്റം ഡാന്‍സുകളില്ലാതെ എന്ത് സിനിമ. കഥയും തിരക്കഥയും ഇല്ലെങ്കിലും കുറിക്ക് കൊള്ളുന്ന ഐറ്റം ഡാന്‍സ് ഒരെണ്ണമുണ്ടെങ്കില്‍ പടം ഹിറ്റാകും എന്നതാണ് പുതിയ കാലത്തിന്റെ സൂത്രവാക്യം. ഒന്നിലധികമായാലും തെറ്റില്ല.

ബോളിവുഡും കോളിവുഡും പരീക്ഷിച്ച് വിജയിച്ച ഐറ്റം ഡാന്‍സുകള്‍ മലയാളത്തിലും തെറ്റില്ലാതെ ഓടിയിട്ടുണ്ട്. ഏത് മോഹനരാഗത്തേക്കാളും കൂടുതല്‍ ആളുകള്‍ പാടിനോക്കിയിട്ടുണ്ടാകും ഉസ്താദ് ഹോട്ടലിലെ അമ്മായി അപ്പം ചുട്ട പാട്ട്.

ഹിന്ദിയില്‍ ഇറങ്ങുന്ന ഓരോ ചിത്രത്തിനും അവിഭാജ്യ ഘടകം ആയിരിക്കുകയാണ് ഐറ്റം ഡാന്‍സുകള്‍. വീര്യം കൂടിയ ഒരു ഐറ്റം ഡാന്‍സെങ്കിലും കൂടിയേ തീരൂ എന്നതാണ് സ്ഥിതി. വന്ന് വന്ന് ഐറ്റം ഡാന്‍സിന് മാത്രമായി സൂപ്പര്‍നിരയിലുള്ള താരങ്ങളെ കൊണ്ടുവരുന്നത് വരെയെത്തി കാര്യങ്ങള്‍. 2013 ലെ എണ്ണം പറഞ്ഞ ഐറ്റം നമ്പറുകള്‍ ഏതൊക്കെ എന്ന് നോക്കൂ.

പ്രിയങ്ക ചോപ്ര

ഹിറ്റാണ് ഈ ഐറ്റം നമ്പറുകള്‍

സഞ്ജയ് ലീല ബന്‍സാലിയുടെ രാംലീലയില്‍ പ്രിയങ്ക ചോപ്രയുടെ ഐറ്റം ഡാന്‍സ് തീയറ്ററുകളെ ഇളക്കിമറിക്കുകയാണ്.

കത്രീന കൈഫ്

ഹിറ്റാണ് ഈ ഐറ്റം നമ്പറുകള്‍

ധൂമിന്റെ ഒന്നും രണ്ടും ഭാഗങ്ങളില്‍ കേട്ട് ആളുകള്‍ക്ക് നല്ല പരിചയമുള്ള പാട്ടാണിത്. ധൂം ത്രീയില്‍ ധൂമചാലേയ്ക്ക് ചുവടുവെക്കുന്നത് സാക്ഷാല്‍ കത്രീന കൈഫാണ്.

സണ്ണി ലിയോണ്‍

ഹിറ്റാണ് ഈ ഐറ്റം നമ്പറുകള്‍

ഐറ്റം ഡാന്‍സ് കളിച്ച് ബോളിവുഡില്‍ ഒരു കൈ നോക്കാനെത്തിയ കനേഡിയന്‍ താരമാണ് സണ്ണി ലിയോണ്‍. ജോണിനൊപ്പം സണ്ണി ലിയോണ്‍ ആടിയ ലൈലാ എന്ന ഐറ്റം വന്‍ ഹിറ്റായി.

പ്രിയാമണി

ഹിറ്റാണ് ഈ ഐറ്റം നമ്പറുകള്‍

ചെന്നൈ എക്‌സ്പ്രസിലെ പ്രിയാമണിയുടെ വണ്‍ ടൂ ത്രീ ഫോര്‍ എന്ന് തുടങ്ങുന്ന ഗാനവും വന്‍ വിജയമായി.

 രാഗിണി ദ്വിവേദി

ഹിറ്റാണ് ഈ ഐറ്റം നമ്പറുകള്‍

ആര്‍... രാജ്കുമാര്‍ എന്ന ചിത്രത്തിന് വേണ്ടി രാഗിണി ദ്വിവേദിയും കൂട്ടരും ആടിപ്പാടിയ കഡ്ഡു കടേഗാ എന്ന പാട്ടും വന്‍ ഹിറ്റാണ്

സോനാക്ഷി സിന്‍ഹ

ഹിറ്റാണ് ഈ ഐറ്റം നമ്പറുകള്‍

കഴിഞ്ഞില്ല, ആര്‍... രാജ്കുമാര്‍ എന്ന ചിത്രത്തില്‍ സോനാക്ഷി സിന്‍ഹയുടെ വകയായും ഒരു ചൂടന്‍ നമ്പറുണ്ട്.

ഇഷാ ഗുപ്ത

ഹിറ്റാണ് ഈ ഐറ്റം നമ്പറുകള്‍

ഗോരി തേരേ പ്യാര്‍ മേനിലാണ് ഇഷാ ഗുപ്തയും ഇമ്രാന്‍ ഖാനും ചുവടുവെക്കുന്ന ദാത് തേരീ കി എന്ന ഐറ്റം നമ്പര്‍

ജാക്വിലിന്‍ ഫെര്‍ണാണ്ടസ്

ഹിറ്റാണ് ഈ ഐറ്റം നമ്പറുകള്‍

രാമയ്യ വാസ്തവയ്യ എന്ന ചിത്രത്തില്‍ പ്രഭുദേവയ്‌ക്കൊപ്പമാണ് ജാക്വിലിന്‍ ഐറ്റം ഡാന്‍സിന് ചുവടുവെക്കുന്നത്.

മാധുരി ദീക്ഷിത്

ഹിറ്റാണ് ഈ ഐറ്റം നമ്പറുകള്‍

യേ ജാവാനി ഹേ ദീവാനിയില്‍ രണ്‍ബീര്‍ കപൂറിനൊപ്പം ചുവടുവെച്ച മാധുരിയുടെ ഐറ്റം നമ്പര്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

വീണ്ടും പ്രിയങ്ക

ഹിറ്റാണ് ഈ ഐറ്റം നമ്പറുകള്‍

സഞ്ജീര്‍ എന്ന ചിത്രത്തിലെ ഐറ്റം ഡാന്‍സുമായി പ്രിയങ്ക വീണ്ടും പട്ടികയിലെത്തുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X