മറ്റൊരാളുമായുള്ള പ്രണയ രംഗങ്ങള്‍ മാത്രം കാമുകന് ഇഷ്ടമല്ല! മൂന്ന് വര്‍ഷത്തെ പ്രണയം വെളിപ്പെടുത്തി നടി

അപൂര്‍വ്വം നടിമാര്‍ മാത്രമേ തങ്ങളുടെ പ്രണയം വെളിപ്പെടുത്തി രംഗത്ത് വരാറുള്ളു. ചിലര്‍ വിവാഹത്തിനോട് അനുബന്ധിച്ചായിരിക്കും ഭാവി വരനെ കുറിച്ച് പറയാറുള്ളത്. ഇപ്പോഴിതാ മൂന്ന് വര്‍ഷത്തോളം നീണ്ട തന്റെ പ്രണയത്തെ കുറിച്ച് പറയുകയാണ് എറീക്ക ഫെര്‍ണാണ്ടസ്. നടിയെ കുറിച്ച് ആരാധകര്‍ക്ക് വലിയ മതിപ്പ് ഉണ്ടെങ്കിലും എറീക്കയുടെ പ്രണയത്തെ കുറിച്ച് അധികം ആര്‍ക്കും അറിയില്ല.

അടുത്തിടെ ഒരു അഭിമുഖത്തിനിടെയായിരുന്നു തന്റെ റിലേഷന്‍ഷിപ്പിനെ കുറിച്ച് എറീക്ക തുറന്ന് പറയുന്നത്. താന്‍ മൂന്ന് വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നുവെന്നും അദ്ദേഹം ഇന്‍ഡസ്ട്രിയില്‍ അല്ലാത്തതിനാല്‍ എല്ലാവര്‍ക്കും അറിയാന്‍ വഴിയില്ലെന്നുമായിരുന്നു നടി പറഞ്ഞത്.

erica-fernandas

തന്റെ പ്രതിശ്രുത വരനെ കുറിച്ചും നടി സംസാരിച്ചിരുന്നു. ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് ഞങ്ങള്‍. എത്ര മോശം കാര്യമാണെങ്കിലും അതടക്കം എല്ലാ കാര്യങ്ങളും ഞങ്ങള്‍ സംസാരിക്കാറുണ്ട്. ഞങ്ങളുടെ ബന്ധത്തിനും ഏറ്റ കുറച്ചിലുകളൊക്കെയുണ്ട്. ഞങ്ങള്‍ക്കിടയില്‍ ഒരാള്‍ ദേഷ്യത്തിലാണെങ്കില്‍ അത് തണുക്കുന്നത് വരെ മറ്റേയാള്‍ മിണ്ടാതെ ഇരിക്കും. അതിന് ശേഷം ചര്‍ച്ച ചെയ്യും. അങ്ങനെയാണ് ഞങ്ങള്‍ ഒരുമിച്ച് നില്‍ക്കുന്നത്.

Recommended Video

സച്ചിയുമായി പിരിഞ്ഞത് എന്തിന്? സേതു പറയുന്നു | FilmiBeat Malayalam

എന്റെ സീരിയല്‍ അദ്ദേഹത്തിന് ഇഷ്ടമാണെങ്കിലും അതൊന്നും കാണാറില്ല. എന്റെ ജോലി അദ്ദേഹത്തിന് ഇഷ്ടമാണ്. പക്ഷേ മറ്റാരെങ്കിലുമായി പ്രണയം അഭിനയിക്കുനന്നത് കാണുന്നത് മാത്രം ഇഷ്ടമല്ല. എപ്പോഴെങ്കിലും അത്തരത്തിലൊരു റൊമാന്റിക് സീന്‍ കാണേണ്ടി വന്നാല്‍ അദ്ദേഹം ടിവിയുടെ മുന്നില്‍ നിന്നും വേഗം എഴുന്നേറ്റ് പോകും.

erica-fernandas

സഹതാരത്തിന്റെ പേരിനൊപ്പം തന്റെ പേര് കൂടി ചേര്‍ത്ത് ഗോസിപ്പുകള്‍ വരാന്‍ തുടങ്ങിയതോടെയാണ് താന്‍ പ്രണയം വെളിപ്പെടുത്തിയതെന്നാണ് എറീക്ക പറയുന്നത്. നേരത്തെ പല തവണ എറീക്കയുടെ വിവാഹനിശ്ചയം നടന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അപ്പോഴൊന്നും നടി ഇക്കാര്യം വ്യക്തമാക്കിയിട്ടുമില്ല.

നിങ്ങള്‍ കണ്ടത് പോലെ തന്നെ. ലോക്ഡൗണ്‍ വന്നതോടെ എല്ലാവരും മാസങ്ങളോളം വീട്ടില്‍ തന്നെ ഇരിക്കേണ്ടി വന്നിരുന്നു. എനിക്കും ആ സമയത്ത് പ്രതിഫലം ഒന്നുമില്ലായിരുന്നു. അത് കൊണ്ട് ഒന്നും ചെയ്യാനും സാധിച്ചിരുന്നില്ല. ആര്‍ക്കും കൈയില്‍ കാശ് ലഭിക്കാതെ വന്നത് കൊണ്ടാണ് മറ്റൊരാളെ സഹായിക്കാന്‍ കഴിയാതെ പോകുന്നത്. എനിക്കും അത്യാവശ്യമായി കുറച്ച് പണമിടപാടുകള്‍ നടത്തേണ്ടതുണ്ടായിരുന്നു. പക്ഷെ കൈയില്‍ ഫണ്ട് ഇല്ലാത്തതിനാല്‍ അതും നടക്കാതെ പോവുകയായിരുന്നു എന്നും എറീക്ക പറയുന്നു.

More from Filmibeat

Read more about: actress നടി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X