അയാള്‍ക്ക് കാമുകിയുണ്ടെന്ന് ആരാധകന്‍! പിന്നാലെ നടി ഇഷ ഡിയോളും ഭര്‍ത്താവും പിരിയുന്നതായി റിപ്പോര്‍ട്ട്
സിനിമാ കുടുംബത്തില്‍ നിന്നും വിവാഹമോചനങ്ങളുടെ പരമ്പര തന്നെയാണ് ഓരോ ദിവസം കഴിയുംതോറും ഉണ്ടായി കൊണ്ടിരിക്കുന്നത്. ഏറ്റവും പുതിയതായി ബോളിവുഡില്‍ നിന്നും നടി ഇഷ ഡിയോളും ഭര്‍ത്താവ് ഭരത് തഖ്താനിയും വേര്‍പിരിയുന്നുവെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് നാളുകളായി താരങ്ങളെ ചുറ്റിപ്പറ്റി പല അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു.
എന്നാല്‍ കേട്ടതൊക്കെ സത്യമാണെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് താരങ്ങളിപ്പോള്‍. 12 വര്‍ഷത്തോളം നീണ്ട ദാമ്പത്യത്തിന് ശേഷം തങ്ങള്‍ വേര്‍പിരിയാമെന്ന തീരുമാനത്തിലേക്ക് എത്തിയെന്ന് ഇഷയും ഭരതും സ്ഥിരികരിച്ചതായി ഡല്‍ഹി ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

താരദമ്പതിമാരുടെ വിവാഹമോചനത്തെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ വ്യാപകമായി പ്രചരിക്കുകയായിരുന്നു. നിര്‍ത്താതെ വാര്‍ത്തകള്‍ പ്രചരിച്ച് തുടങ്ങിയതോടെയാണ് തങ്ങള്‍ വേര്‍പിരിയുകയാണെന്ന് ഇഷ ഡിയോളും ഭരത് തഖ്താനിയും വ്യക്തമാക്കിയെന്നാണ് സൂചന. ഡല്‍ഹി ടൈംസിലെ റിപ്പോര്‍ട്ട് പ്രകാരം അവര്‍ ഇരുവരും ഒരുമിച്ചൊരു പ്രസ്താവന പുറത്തിറക്കിയെന്നും അതിലൂടെയാണ് വിവാഹമോചനത്തെ പറ്റി സൂചിപ്പിച്ചതെന്നുമാണ്.
'ഞങ്ങള്‍ പരസ്പരവും സൗഹാര്‍ദ്ദപരമായും വേര്‍പിരിയാന്‍ തീരുമാനിച്ചു. ഞങ്ങളുടെ ജീവിതത്തിലെ ഈ മാറ്റത്തിലൂടെ, ഞങ്ങളുടെ രണ്ട് മക്കളുടെ താല്‍പ്പര്യങ്ങളും ക്ഷേമവും ഞങ്ങള്‍ക്ക് വളരെ പ്രധാനമാണ്. മാത്രമല്ല ഞങ്ങള്‍ രണ്ട് പേരും പരസ്പരം സ്വകാര്യതയെ ബഹുമാനിക്കുന്നുണ്ടെന്നുമാണ്' താരങ്ങള്‍ പറഞ്ഞിരിക്കുന്നത്.
2012 ലായിരുന്നു ഇഷയും ഭരതും വിവാഹിതരാവുന്നത്. ഈ ബന്ധത്തില്‍ 2017 ല്‍ നടി ഒരു മകള്‍ക്ക് ജന്മം കൊടുത്തു. രാധ്യ എന്നാണ് മകള്‍ക്ക് പേരിട്ടത്. ശേഷം 2019 ലാണ് രണ്ടാമതും ഒരു പെണ്‍കുട്ടി കൂടി ഇരുവര്‍ക്കും ജനിക്കുന്നത്. ശേഷം സന്തുഷ്ടരായി ജീവിക്കുകയായിരുന്നെങ്കിലും ചില പ്രശ്‌നങ്ങള്‍ താരദമ്പതിമാര്‍ക്കിടയിലുണ്ടായി. അഭിപ്രായ ഭിന്നതകള്‍ കൂടിയായതോടെ വേര്‍പിരിയുകയാണെന്ന സ്ഥിതിയിലേക്ക് എത്തി.
നേരത്തെ പലപ്പോഴായി ഇഷയും ഭരതും വേര്‍പിരിഞ്ഞിരിക്കാമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. കഴിഞ്ഞ കുറേ കാലങ്ങളായി പൊതുപരിപാടികളില്‍ പങ്കാളിയില്ലാതെ ഇഷ വരുന്നത് കണ്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്തരത്തിലുള്ള പ്രചരണം ഉണ്ടാവുന്നത്. എന്നാല്‍ അതും വെറും അഭ്യൂഹങ്ങള്‍ മാത്രമാണെന്ന് കരുതിയെങ്കിലും കേട്ടതൊക്കെ സത്യമാണെന്ന സ്ഥീരികരണമാണ് വന്നിരിക്കുന്നത്.

മുതിര്‍ന്ന ബോളിവുഡ് നടന്‍ ധര്‍മേന്ദ്രയുടെയും ഹേമമാലിനിയുടെയും മകളാണ് ഇഷ ഡിയോള്‍. അഭിനയ ജീവിതത്തേക്കാളും കൂടുതല്‍ ഇഷ വാര്‍ത്തകളില്‍ ഇടം പിടിച്ചത് നടിയുടെ വ്യക്തിജീവിതത്തിലെ കാര്യങ്ങളായിരുന്നു. അടുത്തിടെ ഒരു സോഷ്യല്‍ മീഡിയയിലൂടെ ഒരാള്‍ ഇഷയും ഭര്‍ത്താവ് ഭരതും വേര്‍പിരിഞ്ഞതായി സൂചിപ്പിച്ചിരുന്നു. അതുകൊണ്ടാണ് അവരെ ഒരുമിച്ച് പുറത്തേക്ക് കാണാത്തതെന്നും പറഞ്ഞു.
മാത്രമല്ല, ഭരത് ഭാര്യയായ ഇഷയെ വഞ്ചിക്കുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. പുതുവത്സര ദിനത്തില്‍ ബെംഗളൂരുവില്‍ നടന്ന ഒരു പാര്‍ട്ടിയില്‍ ഇഷയുടെ ഭര്‍ത്താവ് ഭരതിനെ താന്‍ കണ്ടതായും അയാള്‍ കാമുകിയുടെ കൂടെയാണ് ആഘോഷത്തിനെത്തിയതെന്നുമാണ് പോസ്റ്റില്‍ പറഞ്ഞിരുന്നത്. ഭരതിന്റെ കാമുകി ബാംഗ്ലൂരില്‍ താമസിക്കുന്നുണ്ടെന്നും ഇഷയുമായിട്ടുള്ള ദാമ്പത്യ ജീവിതം ഇക്കാരണത്താല്‍ തകര്‍ന്നുവെന്നും വ്യാപകമായി പ്രചരണം വന്നു.
എന്നാല്‍ ഡിയോള്‍ കുടുംബത്തില്‍ നിന്നും ആരും ഈ വാര്‍ത്തകള്‍ക്ക് മറുപടി പറയാന്‍ വന്നിരുന്നില്ലെന്നതും ശ്രദ്ധേയമാണ്. ഇതിന് പിന്നാലെയാണ് താരങ്ങളുടെ വേര്‍പിരിയല്‍ വാര്‍ത്തയും പുറത്ത് വന്നിരിക്കുന്നത്.


Click it and Unblock the Notifications











