നടി ഇഷ ഡിയോളിന് വീണ്ടും പെൺകുഞ്ഞ്!! പുതിയ അതിഥിയെ പരിചയപ്പെടുത്തി താരം...
ബോളിവുഡ് താരം ഹേമമാലിനിയുടെ മകളും നടിയുമായ ഇഷാ ഡിയോളിന് കുഞ്ഞു പിറന്നു. ഭർത്താവ് ഭരത് തക്തനിയാണ് തങ്ങൾക്ക് പെൺ കുഞ്ഞ് പിറന്ന വിവരം പ്രേക്ഷകരുമായി പങ്കുവെച്ചത്. മിറായ തക്കത്നി എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു എന്നും ഭരത് കുറിച്ചു.

ജനുവരിയിലാണ് താൻ ഗർഭിണിയാണെന്നുള്ള വിവരം ഇഷ ആരാധകരുമായി പങ്കുവെച്ചത്. മൂത്ത മകൾ രാധ്യയുടെ ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു പുതിയ അതിഥിയുടെ കാര്യം പുറത്തു വിട്ടത്. ഇവൾക്ക് സ്ഥാന കയറ്റം നൽകുന്നു. വലിയ ചേച്ചി എന്ന് ചിത്രത്തിനോടൊപ്പം കുറിച്ചിരുന്നു. തുടർന്ന് ഗർഭകാല ചിത്രവും താരം പങ്കുവെച്ചിരുന്നു.2012 ലാണ് ഇഷയും ഭരതും വിവാഹിതരാകുന്നത്. 2017 ൽ ആയിരുന്നു മൂത്ത മകൾ രാധ്യയ്ക്ക് ജന്മം നൽകിയത്.
അച്ഛൻ ധർമേന്ദ്രയേയും അമ്മ ഹേമമാലിനിയെ പോലേയും ബോളിവുഡിൽ ചുവട് ഉറപ്പിക്കാൻ ഇഷയ്ക്ക് കഴിഞ്ഞില്ല. 25 ൽ പരം ചിത്രങ്ങളിൽ മാത്രമാണ് ഇഷ അഭിനയിച്ചിട്ടുളളത്. കോയി മേരേ ദില്‍സേ പൂഛേ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ എത്തിയ ഇഷ ധൂം എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. പിന്നീട് മണി രത്നം ചിത്രമായ ആയുധ എഴുത്ത് എന്ന ചിത്രത്തിലൂടെ കോളിവുഡിലും അരങ്ങേറ്റം കുറിച്ചിരുന്നു.


Click it and Unblock the Notifications











